Breaking News
Home / WORLD / CURRENT AFFIARS / യേശുദാസ്, ആത്മഹത്യ ചെയ്ത അനുജനെ സഹായിച്ചില്ലെന്ന ആരോപണത്തിന്റെ സത്യം ഇതാണ്

യേശുദാസ്, ആത്മഹത്യ ചെയ്ത അനുജനെ സഹായിച്ചില്ലെന്ന ആരോപണത്തിന്റെ സത്യം ഇതാണ്

യേശുദാസ്, ആത്മഹത്യ ചെയ്ത അനുജനെ സഹായിച്ചില്ലെന്ന ആരോപണത്തിന്റെ സത്യം ഇതാണ്

അനുജനെ യേശുദാസ് സഹായിച്ചില്ലെന്ന ആരോപണത്തിന്റെ സത്യവാസ്ഥാ ഇതാണ്

കാക്കനാട് അത്താണിയിൽ സെന്റ് അന്തോണീസ് പള്ളിക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ജസ്റ്റിനെയാണ് കഴിഞ്ഞ ദിവസം കായലിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ മരണം സമൂഹത്തിലെ എല്ലാവരെയും ഏറെ ഞെട്ടിച്ചിരുന്നു, അതിനേക്കാൾ ഏറെ ചർച്ചകൾക്ക് വഴി തുറന്നു കൊടുക്കുകയും ചെയ്തു.

പണത്തിനും പ്രതാപത്തിനും യാതൊരു കുറവില്ലാത്ത യേശുദാസിന്റെ സഹോദരനെ സഹായിച്ചില്ലേ? സഹോദരന് വാടകയ്ക്കു താമസിക്കേണ്ട ആവശ്യം എന്തായിരുന്നെന്നും, കടം മൂലം ആകുമോ ഇയാളുടെ മരണം എന്നായിരുന്നോ എന്നും, യേശുദാസ് ഇവരെ സഹായിക്കാൻ മനസ്സ് കാണിച്ചില്ല എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ എപ്പോൾ സജീവമായി ചർച്ച നടക്കുന്നത്.

എന്നാൽ ഇപ്പോൾ ഈ മരണത്തിന്റെ പുറകിലെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. ഒപ്പം ജസ്റ്റിന്റെ ജീവിതത്തിലെ യേശുദാസിന്റെ ഇടപെടലുകളും ഇപ്പോൾ ഏറെ ചർച്ചയാകുന്നുണ്ട്. കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യേശുദാസിന്റെ സഹോദരൻ ഇളയ സഹോദരൻ ജസ്റ്റിൻ വര്ഷങ്ങളായി ഗുരുതരമായ രോഗങ്ങളുടെ പിടിയിലായിരുന്നു, ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാ ജിജിയും അസുഖ ബാധിതയാണ് കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു ജസ്റ്റിൻ എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും കിട്ടുന്ന പുതിയ വിവരം.

കഴിക്കാൻ ഭക്ഷണം വാങ്ങാൻ പുറത്തേക്കു പോയ ജസ്റ്റിൻ ഏറെ നേരമായിട്ടും തിരിച്ചു വന്നില്ലെന്നും, പിന്നീട് നടന്ന അന്വേഷണത്തിൽ മരിച്ച നിലയിൽ കായലിൽ കണ്ടെത്തുകയായിരുന്നു, അദ്ദേഹത്തിന്റെ മരണത്തിന്റെ പുറകിൽ ദുരൂഹത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസുഖത്തെ തുടർന്ന് ജസ്റ്റിന് ഏറെ നാളുകളായി ജോലിക്കു പോകുവാൻ സാധിച്ചിരുന്നില്ല, ഏറെ ദുരിത നിറഞ്ഞ ജസ്റ്റിന്റെ കുടുംബ ജീവിതത്തിനു താങ്ങായി നിന്നതു സഹോദരൻ യേശുദാസ് മാത്രം ആയിരുന്നു. എല്ലാ മാസവും അമ്പതിനായിരം രൂപയോളം അദ്ദേഹം ചികിത്സയ്ക്കായി ചെലവുകൾക്കായി അയച്ചു കൊടുക്കുമായിരുന്നു.

 

ജസ്റ്റിന് പ്ലസ് ടുവിനു പഠിക്കുന്ന ഒരു മകനാണുള്ളത് അവന്റെ പഠനാവശ്യഭകൾക്കും മറ്റുമുള്ള ചിലവുകൾ യേശുദാസ് ആണ് നോക്കി പോരുന്നത്. യേശുദാസിന്റെ അടുത്ത സുഹൃത്ത്‌ ബെന്നി ജോസഫ് ജനപക്ഷം മുഖേനെയും സഹായം എത്തിച്ചിരുന്നു. രണ്ടു മാസമായിരുന്നു കാക്കനാട് താമസം തുടങ്ങിയിട്ടു വീടിന്റെ വാടക യേശുദാസ് ആണ് കൊടുത്ത് പോരുന്നതെന്നു എന്ന് വീടിന്റെ ഉടമ പറയുന്നു.

നേരത്തെ സഹോദരൻ യേശുദാസ് സഹായിച്ചില്ലെന്നു, ഇളയ സഹോദരൻ ജസ്റ്റിൻ താമസിച്ചിരുന്നത് വാടക വീട്ടിൽ ആണെന്നും സോഷ്യൽ മീഡിയയിൽ പരക്കെ സംസാരം ഉണ്ടായിരുന്നു എന്നാൽ ഇതിന്റെ പുറകിലെ സത്യാവസ്ഥ ഇതൊന്നുമല്ല. സഹോദരൻ തന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു വാടകയ്ക്കു ഇ വീട്ടിൽ മാസങ്ങളായി താമസിച്ചിരുന്നത്.

About admin

Check Also

Wedding – ഇനി റിമി ടോമിയുടേതല്ല റോയ്‌സ്, സോണിയക്ക് സ്വന്തം വിവാഹവീഡിയോ കാണൂ

  ഇനി റിമി ടോമിയുടേതല്ല റോയ്‌സ്, സോണിയക്ക് സ്വന്തം വിവാഹ വീഡിയോ കാണൂ മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി …

Leave a Reply

Your email address will not be published. Required fields are marked *