Breaking News
Home / COVID19 / ഏത്തമിടീക്കൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഏത്തമിടീക്കൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഏത്തമിടീക്കൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

രാജ്യത്ത് കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു സമ്പൂർണ ലോക്ക് ഡൌൺ പ്രാബല്യത്തിൽ ആണെങ്കിലും പലരും ഇതിനെ ഗൗരവമായി ഇപ്പോഴും ഏറ്റെടുത്തിട്ടില്ല. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ പല തരത്തിലുള്ള ശിക്ഷാ രീതികളും പോലിസ് നടപ്പാക്കികൊണ്ടിരിക്കുന്നു. പോലിസിന്റെ ചില പ്രവര്‍ത്തികള്‍ അതിരുകിടന്നു എന്ന വിമര്‍ശനവും സമൂഹത്തിന്റെ പലഭാഗത്തും നിന്നും വന്നിരുന്നു. എന്നാല്‍ വ്യത്യസ്താമായ ശിക്ഷ രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ന് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര.

കണ്ണൂര്‍ ജില്ലയിലെ അഴീക്കലില്‍ ആയിരുന്നു സംഭവം അരങ്ങേറിയത്. ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പൊലീസ് നടുറോഡില്‍ ഏത്തമിടിച്ചു എന്നതാണ്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നടപടി. സംസ്ഥാനത്ത് ആദ്യമായാണ് ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പൊലീസ് ഏത്തമീടിച്ചത് എന്നതും ഇ ശിക്ഷ രീതിക്കു പ്രാധാന്യം ഏറുന്നു.

ഇന്ന് രാവിലെ പോലീസ് പെട്രോളിങിന് ഇറങ്ങിയ സമയത്താണ് വളപ്പട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട അഴീക്കലില്‍ തുറന്ന കടയ്ക്ക് സമീപം ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ കണ്ടത്. എസ്പി വണ്ടി നിര്‍ത്തിയതിന് പിന്നാലെ മൂന്ന് പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയും ചെയ്തു. എന്നാല്‍ മറ്റുള്ളവരെ വിളിച്ച് ചേര്‍ത്ത് നടുറോഡില്‍വച്ച് ഏത്തമിടിക്കുകയായിരുന്നു.

പ്രധാനമന്ത്രി പറയുന്നു. മുഖ്യമന്ത്രി പറയുന്നു. ജില്ലാ ഭരണകൂടം പറയുന്നു. നാട്ടുകാര്‍ പറയുന്നു. പത്രം പറയുന്നു. ആളുകൂടരുതെന്ന്. എന്നിട്ടും നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഇനി മേലില്‍ ആരെയെങ്കിലും പുറത്തുകണ്ടാല്‍ അടിച്ചോടിക്കുമെന്നും എസ്പി താക്കീതു ചെയ്യുകയും ചെയ്തു. ഇതിനിടെ ന്യായീകരിക്കാന്‍ വന്ന ഒരു വീട്ടമ്മയോട് വക്കാലത്തുമായിഇങ്ങോട്ടു വരേണ്ടെന്നും നിങ്ങളും വന്ന് ചെയ്തോ. അല്ലെങ്കില്‍ പോ എന്നും എസ്പി പറയുന്നു.

ജില്ലയില്‍ ഇന്ന് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പത്തുകിലോമീറ്റര്‍ സഞ്ചരിച്ച് മീന്‍ വാങ്ങാന്‍ എത്തിയ ആള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ആളുകളെക്കൊണ്ട് ഏത്തമിടീപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവം ഡിജിപി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം.

അതേസമയം, യതീഷ് ചന്ദ്രയുടെ നടപടിയെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു. അത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ യശസിനെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്നും മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞു. സംഭവത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരണം നേടി. ഐജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഡിജിപി പറഞ്ഞു. എസ് പി യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്നും ഡിജിപി തറപ്പിച്ചു പറഞ്ഞു.

കണ്ണൂർ അഴീക്കലിലായിരുന്നു വിവാദ സംഭവം നടന്നത്. ലോക്ക് ഡൗണിനിടെ കൂട്ടം കൂടി നിന്ന ആളുകളെക്കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുകയായിരുന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കാത്തതിനാണ് ഏത്തമിടീപ്പിച്ചതെന്നായിരുന്നു യതീഷ് ചന്ദ്രയുടെ വിശദീകരണം.

About admin

Check Also

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ചില ആളുകൾ അങ്ങനെയാണ്, …

Leave a Reply

Your email address will not be published. Required fields are marked *