Breaking News
Home / HEALTH & FITNESS / കൂലിപ്പണിക്കാരനെ കെട്ടിയതിന് കൂട്ടുകാരികൾ കളിയാക്കി , പെൺകുട്ടിയുടെ കിടിലൻ മറുപടി കണ്ടോ !!!

കൂലിപ്പണിക്കാരനെ കെട്ടിയതിന് കൂട്ടുകാരികൾ കളിയാക്കി , പെൺകുട്ടിയുടെ കിടിലൻ മറുപടി കണ്ടോ !!!

കൂലിപ്പണിക്കാരനെ കെട്ടിയതിന് കൂട്ടുകാരികൾ കളിയാക്കി , പെൺകുട്ടിയുടെ കിടിലൻ മറുപടി കണ്ടോ !!!

ഞാൻ കൂലിപ്പണിക്കാരന്റെ ഭാര്യ ആയതുകൊണ്ട് ഗർഭിണി ആകാതിരുന്നില്ല സുഖപ്രസവവും ആവാതെ ഇരുന്നില്ല പെൺകുട്ടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നു, അ വൈറൽ കുറിപ്പ് ഇങ്ങനെ. നിനക്ക് വല്ല നല്ല സർക്കാർ ജോലിക്കാരനെയും കെട്ടികൂടായിരുന്നോ പെണ്ണെ എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം നശിപ്പിച്ചത്, എന്ന് പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കൾ കാണാൻ വേണ്ടിയാണു ഈ ഇ കുറിപ്പ് ഞാൻ പങ്കുവെക്കുന്നത്, സർക്കാർ ജോലിക്കാരെ വേണമെന്ന് നിർബന്ധം പിടിക്കുന്ന നിങ്ങളുടെ മുന്നിൽ കൂലിപ്പണികാരനായ ഭർത്താവിനെ തിരെഞ്ഞെടുത്ത എന്റെ കുഞ്ഞു അനുഭവങ്ങൾ പങ്കുവെക്കട്ടെ.

എന്റെ അച്ഛൻ ഒരു പാവപെട്ട ചുമട്ടു തൊഴിലാളിയാണ്, ഒരു പക്ഷെ സാധാരണ കുടുംബത്തിൽ ജനിച്ചതുകൊണ്ടുമാവാം അച്ഛൻ വാങ്ങിത്തരുന്നതിൽ എല്ലാം തൃപ്തയായിരുന്നു, എന്റെ ജീവിതത്തിൽ സ്നേഹത്തിനാണ് ഞാൻ ഏറ്റവുംകൂടുതൽ വില കല്പിച്ചതു, എന്നും എപ്പോഴും ഞാൻ ആരെയും അനുകരിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല, ഇനി കാര്യത്തിലേക്കു കടക്കാം, സുഹൃത്തുക്കൾ കളിയാക്കുന്നത് പോലെ വളരെ ചെറുപ്പത്തിലേ വിവാഹിതരായവരാണ് ഞാനും എന്റെ കെട്ടിയോനും.

പക്ഷെ ഇന്നുവരെ ഒന്നിന്റെയും വിഷമം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോളാണ് ഞാൻ അറിയുന്നത് ഞാൻ ഒരു ഭാര്യ മാത്രമല്ല ഒരു അമ്മയും കൂടി ആകുവാൻ പോകുകയാണെന്ന്. സന്തോഷത്തേക്കാൾ ഏറെ ടെൻഷനും എനിക്കുണ്ടായിരുന്നു. വരാനിരിക്കുന്ന ചെലവുകളുടെ കാര്യം ഓർത്തു. അന്ന് രാഹുലേട്ടൻ എന്നെ കെട്ടിപിടിച്ചു പറഞ്ഞത് ഇന്നും ഞാൻ ഓർത്തെടുക്കുന്നു. നീ എന്തിനാ മീനു ഇത്ര ടെൻഷൻ അടിക്കുന്നെ നിന്റെ രാഹുലേട്ടൻ ഇല്ലേ നിനക്ക് എന്ന്. പിന്നീട് അങ്ങോട്ട് പുതിയ ജീവിത പാതകളിലേക്കും അനുഭവങ്ങളിലേക്കുമായുള്ള നെട്ടോട്ടമായിരുന്നു.

എനിക്ക് നാലു മാസമായപ്പോളാണ് രാഹുലേട്ടന്റെ സുഹൃത്തു മുഖേനയാണ് ഇപ്പോഴുള്ള പണി ടീമിലേക്കുള്ള ആഗമനം, തേപ്പിന്റെ പണി. രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ. പതിനൊന്നു മണിക്ക് ചായ കുടിക്കാൻ നേരം എന്നെ വിളിക്കുമായിരുന്നു, വെറുതെ ഓരോ വിശേഷങ്ങൾ . അ ഫോൺ കാൾ ശരിക്കും ഒരു ആശ്വാസമാണ്. എല്ലാ ടെൻഷനുകൾ ഇല്ലാതാക്കാനുള്ള ഒരു ഒറ്റമൂലി. ഏകദേശം ഒരു മണി ആകുബോളെക്കും ഞാനും അമ്മയും കറികൾ എല്ലാം ഉണ്ടാക്കി വക്കും. ഞാൻ മാത്രം കഴിക്കില്ല. എന്റെ ഭക്ഷണം രണ്ടേകാലാണ്. അ നേരത്താണ് രാഹുൽ ചേട്ടൻ വരിക. ഗർഭിണികളായ പെണ്ണുങ്ങൾ നേരത്തെ ഭക്ഷണം കഴിക്കണമെന്നു പറഞ്ഞു ഒരു വിധം അറിയുന്ന ആളുകളെല്ലാം എന്നെ ശകാരിക്കുന്ന കാലം.

സമയമായി കഴിഞ്ഞാൽ ആളും ഉണ്ടാകും. ഞങ്ങളുടെ പഴയ പാഷൻ പ്ലസ് ബൈക്കിൽ. നൂറു മീറ്റർ ദൂരം അകലെ നിന്നും അതിന്റെ ശബ്ദം എനിക്കറിയാമായിരുന്നു. ഞാൻ വെളിയിൽ ഇറങ്ങി നിൽക്കും. കയ്യിൽ നിറച്ചു സാധനങ്ങളുമായി അൽ വരും. വന്നെപാടെ കയ്യിലുള്ള പൈസ എനിക്ക് തരും. അ പൈസക്ക് രാഹുൽ ചേട്ടന്റെ വിയർപ്പിന്റെ ഗന്ധമായിരുന്നു. കയ്യിലും കളിലൊക്കെ സിമെന്റ് പറ്റി നല്ല ചേലുള്ള സ്നേഹ പ്രകടനം കുറച്ചു നേരത്തേക്ക്.

വീട്ടിൽ ഒച്ചയും അനക്കവും ഉണ്ടാകുക അപ്പോളാണ്. പ്രസവം അടുക്കാറായപ്പോൾ ആദ്യത്തെ ഉഷരെല്ലാം ഇല്ലാതെ ആയി. കൈയും കാലുമൊക്കെ വേദന. കിടക്കാനും നടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. പക്ഷെ രാഹുൽ ചേട്ടൻ എനിക്ക് നല്ല ആത്മവിശ്വാസം തന്നിരുന്നു. ദിവസങ്ങൾ കഴിഞ്ഞു നാളെയാണ് അ ദിവസം. പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആകുവാൻ പറഞ്ഞ അ ദിവസം. എന്നേക്കാൾ ടെൻഷൻ മൂപ്പർക്കായിരുന്നു. പൈസയുടെ കാര്യത്തിൽ ടെൻഷൻ ഒന്നും ഇല്ലായിരുന്നു.

 

About admin

Check Also

മൗനരാഗം സീരിയലില്‍ കല്യാണിയുടെ അമ്മയെ കണ്ടോ? നടി ആള്‍ പുലി തന്നെ

മൗനരാഗം സീരിയലില്‍ കല്യാണിയുടെ അമ്മയെ കണ്ടോ? നടി ആള്‍ പുലി തന്നെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച സീരിയലുകളിൽ വളരെ വേഗം …

Leave a Reply

Your email address will not be published. Required fields are marked *