Breaking News
Home / COVID19 / ഭാര്യമാരോട് ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് പോയതോ ബാങ്കോക്കില്‍; തിരിച്ചു വന്നപ്പോള്‍ വീടിന്റെ മുന്നില്‍ പോലീസിന്‍റെ വക ക്വാറന്റൈന്‍ നോട്ടീസ്

ഭാര്യമാരോട് ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് പോയതോ ബാങ്കോക്കില്‍; തിരിച്ചു വന്നപ്പോള്‍ വീടിന്റെ മുന്നില്‍ പോലീസിന്‍റെ വക ക്വാറന്റൈന്‍ നോട്ടീസ്

ഭാര്യമാരോട് ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് പോയതോ ബാങ്കോക്കില്‍; തിരിച്ചു വന്നപ്പോള്‍ വീടിന്റെ മുന്നില്‍ പോലീസിന്‍റെ വക ക്വാറന്റൈന്‍ നോട്ടീസ്

കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂരുവിൽ നടന്ന വളരെ രസകരമായ സംഭവം. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറൽ ആയി മാറി കഴിഞ്ഞു . തങ്ങൾ ബിസിനസ് ആവശ്യത്തിന് ബംഗളൂരുവിലേക്ക് പോകുന്നു എന്ന് ഭാര്യമാരോട് പറഞ്ഞ് തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് സന്ദർശനം, കഴിഞ്ഞു തിരികെ വന്നവർക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അത് ഇങ്ങിനെയാണ്‌..

ഭർത്താക്കന്മാർ, ഭാര്യമാരോട് നുണ പറഞ്ഞിട്ട് നേരെ പോയത് ബാങ്കോക്കിൽ. അവിടെ കറങ്ങിയ ശേഷം നിന്ന് തിരിച്ചെത്തിയപ്പോൾ കാണുന്നത് ഇവരുടെ വീടുകളിൽ പോലീസ് വക പോസ്റ്റർ ആണ്. ഇതിന്റെ ചിത്രമാണ് ഇപ്പോൾ ഹിറ്റ് ആയി മാറിയത് . കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശത്ത് പോയി തിരികെ വരുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്നത് നിര്ബന്ധമാണ്.

രാജ്യത്ത് ആകമാനം കൊറോണ വൈറസ് വ്യാപനത്തിന് എതിരെ നടപ്പാക്കുന്ന നടപടിക്കു വിധേയമായി വിദേശത്തു നിന്ന് വന്നവരായതുകൊണ്ടു ഇവരുടെ വീടുകളിൽ പോസ്റ്റർ പതിപ്പിച്ചത്. എയർപോർട്ടിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസുകാർ പോസ്റ്റർ പതിപ്പിക്കാനായി എത്തിയപ്പോൾ ഈ പോലീസുകാരോട് ഭർത്താക്കന്മാർ ദേഷ്യത്തോടെ തട്ടിക്കയറുന്നതും കാണാം.

അതേസമയം ഇന്ന് സംസ്ഥാനത്തു കൊവിഡ് 19 സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലുള്ള രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് ഒരു ലക്ഷത്തി അറുപത്തി മൂവായിരത്തിനൂറ്റി ഇരുപത്തിയൊന്‍പത് പേരാണ്. വീടുകളില്‍ ഒരുലക്ഷത്തി അറുപത്തിരണ്ടായിരത്തി നാനൂറ്റി എഴുപത്തൊന്ന് പേരും ആശുപത്രികളില്‍ 658 പേരും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഇനിമുതൽ മദ്യാസക്തിയുണ്ടെന്നു ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മദ്യം വീട്ടിലെത്തും. സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം എക്‌സൈസ് പാസ് ലഭിക്കുന്നവരുടെ വീട്ടില്‍ ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ മദ്യം എത്തിച്ചു നല്‍കും. മൂന്നുഘട്ടങ്ങളിലായുള്ള നടപടിക്രമങ്ങളുടെ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. അതേസമയം, ഇന്ന് ചുരുക്കം ആളുകള്‍ മാത്രമാണ് ഡോക്ടറുടെ കുറിപ്പടിയുമായി എക്‌സൈസ് ഓഫീസുകളെ സമീപിച്ചത്.

കൂടിയ രീതിയിൽ മദ്യാസക്തിയുള്ളവര്‍ക്ക് ഇനി മദ്യം വീട്ടിലെത്തും. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളായി. രോഗിക്ക് വിത്ത്‌ഡ്രോവല്‍ ലക്ഷണങ്ങള്‍ ഉണ്ടെന്ന ഡോക്ടറുടെ കുറിപ്പടിയാണ് ഇതില്‍ ആദ്യത്തേത്. കുറിപ്പടിയില്‍ ഒപ്പും സീലും നിര്‍ബന്ധമാണ്. ഈ കുറിപ്പടിയുമായി എക്‌സൈസ് റേഞ്ച് ഓഫീസിലോ സര്‍ക്കിള്‍ ഓഫീസിലോ എത്തി പെര്‍മിറ്റ് വാങ്ങണമെന്നതാണ് രണ്ടാമത്തെ ഘട്ടം. തുടര്‍ന്ന് ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് എക്‌സൈസ് വകുപ്പ് ബിവറേജസ് കോര്‍പറേഷനു കൈമാറും.

അപേക്ഷയിലുള്ള രോഗിയുടെ ഫോണ്‍ നമ്പരിലേക്ക് ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് മദ്യം നല്‍കും. ഉത്തരവ് നാളെ ഇറങ്ങുമെന്നാണ് സൂചന. ഒരു രോഗിക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യമാണ് നല്‍കുക. ഒരു ദിവസം ആറ് പെഗ്ഗ് എന്ന കണക്കിലാണ് വിതരണം. ഒരിക്കല്‍ മദ്യം വാങ്ങിയാല്‍ ഏഴു ദിവസത്തിനു ശേഷം മാത്രമേ പിന്നീട് മദ്യം ലഭിക്കുകയുള്ളു. അതേസമയം, എറണാകുളത്ത് എട്ടു പേരും തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മൂന്നു പേരും കുറിപ്പടിയുമായി എക്‌സൈസ് ഓഫീസിലെത്തി. തൃശൂരില്‍ രണ്ടു പേരും വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോ ആളുകളും അപേക്ഷ സമര്‍പ്പിക്കാനെത്തിയിരുന്നു.

എന്നാൽ ഇവരില്‍ വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും പ്രൈവറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും കുറിപ്പടിയുമായി വന്നവരുടെ അപേക്ഷ തള്ളി. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ഡോക്ടര്‍മാര്‍ സഹകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

About admin

Check Also

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം …

Leave a Reply

Your email address will not be published. Required fields are marked *