Breaking News
Home / WORLD / CURRENT AFFIARS / ഇത് ഒരിക്കലും അവളുടെ അഭിനയം അല്ല, അവളുടെ അവസ്ഥ നിങ്ങൾ അറിയാതെ പോവരുത് ഞെട്ടിക്കുന്ന സത്യം തുറന്നു പറഞ്ഞു ഭർത്താവ്

ഇത് ഒരിക്കലും അവളുടെ അഭിനയം അല്ല, അവളുടെ അവസ്ഥ നിങ്ങൾ അറിയാതെ പോവരുത് ഞെട്ടിക്കുന്ന സത്യം തുറന്നു പറഞ്ഞു ഭർത്താവ്

ഇത് ഒരിക്കലും അവളുടെ അഭിനയം അല്ല, അവളുടെ അവസ്ഥ നിങ്ങൾ അറിയാതെ പോവരുത് ഞെട്ടിക്കുന്ന സത്യം തുറന്നു പറഞ്ഞു ഭർത്താവ്

ഇഷ്ടമില്ലാത്ത കല്യാണത്തിന് വധുവിനെ നിർബന്ധിച്ചാൽ ഇങ്ങനെയിരിക്കും എന്ന തലക്കെട്ടോടെ കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയില ഒരു കല്യാണ വീഡിയോ പ്രചരിക്കുകയാണ് വരൻ തല താലികെട്ടാൻ തുടങ്ങിയതോടെ തലകറങ്ങി വീഴുന്ന വധുവിനെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നുത് നിരവധി ആളുകളാണ് പെൺകുട്ടിയെ വിമർശിച്ച് രംഗത്തുവന്നത് എന്നാൽ അതിന്റെ സത്യാവസ്ഥ നേരെ മറിച്ചായിരുന്നു ഇഷ്ടമില്ലാത്ത കല്യാണത്തിന് നിർബന്ധിച്ചാൽ ഇതിനുമപ്പുറം അഭിനയം കാണണമെന്ന തലക്കെട്ടോടെ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പ്രചരിക്കുന്ന സോഷ്യൽ മീഡിയ ദൃശ്യം പ്രചരിച്ചത് വധുവിനെ പിതാവ് മരണപ്പെട്ട ദിവസം വിവാഹത്തിന് അന്ന് ആരോ ബന്ധുവായ കുട്ടി പകർത്തിയ ദൃശ്യം എങ്ങനെയോ മറ്റൊരാൾക്ക് ലഭിക്കുകയും അത് സോഷ്യൽ മീഡിയ വഴി ജനങ്ങളിലേക്ക് എത്തുകയുമാണ് ചെയ്തത്.

അയാൾ ഇത് വ്യാജമായ തലക്കെട്ടോടെ പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയിലൂടെ ദൃശ്യങ്ങൾ വൈറലായതോടെ ദമ്പതികൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ. ആദ്യമൊക്കെ വെറും കളി തമാശ ആണെന്ന് കരുതിയെങ്കിലും കൂടുതൽ ആളുകളിൽ എത്തിയപ്പോൾ ഇ ദമ്പതികൾ മനോ വിഷമത്തിൽ ആയി. മരണത്തിന്റെ വക്കിൽ നിൽക്കുകയാണ് കുമ്പനാട് പുത്തൻപുരയിൽ ശ്രീ രാജും വർഷയും. വർഷയുടെ പിതാവ് ഏറെനാളായി രോഗങ്ങളുമായി മല്ലടിച്ചു ചികിത്സയിലായിരുന്നു. ബൈപ്പാസ് സർജറിക്കു ശേഷം കരൾ രോഗം വന്നതോടുകൂടി ആരോഗ്യസ്ഥിതി തീർത്തും മോശമായി. എങ്ങനെയും മൂത്തമകളുടെ വിവാഹം നടന്നു കാണണം എന്ന അതിയായ ആഗ്രഹം മാത്രമായിരുന്നു ആ പിതാവിന്റെ മുന്നിൽ ഉണ്ടായിരുന്നത്.

മകൾക്കു 18 വയസ്സ് തികയാൻ ആയി ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു ബിജു. ഇതിനിടയിൽ കുമ്പനാട് സ്വദേശി ശ്രീ രാജുമായി വിവാഹനിശ്ചയം നടത്തി. തന്റെ രോഗാവസ്ഥയിൽ കണക്കിൽ വയ്ക്കാതെ മകളെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ച് അയക്കുകയാണെന്നു ബന്ധുക്കളോടും വീട്ടുകാരോടും അറിയിച്ചു. അങ്ങനെ 2019 സെപ്റ്റംബറിൽ വിവാഹം ഉറപ്പിച്ചു എന്നാൽ വിവാഹത്തിന് ദിവസങ്ങൾ മുൻപേ രോഗം മൂർച്ഛിച്ച് ബിജു ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ ആയി. എല്ലാവരും കടുത്ത വിഷമത്തിൽ ആയി. വിവാഹം പോലും മാറ്റി വച്ചാലോ എന്ന് പോലും ആലോചനയുണ്ടായി.

എന്നാൽ ബിജു മകളുടെ വിവാഹത്തെ പറഞ്ഞു ഉറപ്പിച്ച തിയ്യതിയിൽ തന്നെ നടത്തണമെന്ന് ഉറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 15 പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം നടന്നത്. ആശുപത്രിയിൽ നിന്നാണ് വർഷ വിവാഹ വേദിയിലേക്ക് എത്തിച്ചേർന്നത്. ഒരു പോള കണ്ണടക്കാതെ, ഉറക്ക ചടവുമുള്ള കാണുകളുമായി തന്റെ പിതാവിന്റെ അടുത്തായിരുന്നു അ മകൾ. വിവാഹ വസ്ത്രം ധരിച്ചു കതിർ മണ്ഡപത്തിൽ എത്തുമ്പോളും നല്ല തളർച്ചയിലായിരുന്നു വർഷ. വേണ്ടത്ര ആഹാരം പോലും കഴിക്കാതെ ഇരുന്നാൽ പലവട്ടം തലചുറ്റി വീണിരുന്നു. മലയിടലിന്റെ സമയമായപ്പോളും അതുതന്നെയാണ് സംഭവിച്ചത്, തലചുറ്റിവീണു.

വരൻ ശ്രീരാജിനും കുടുംബാംഗങ്ങൾക്കും കാര്യങ്ങൾ നേരത്തെ തന്നെ അറിയാമായിരുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പ്രാഥമിക ശുശ്രുഷകൾ നൽകിയതിന് ശേഷം നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചിരുന്ന മുഹൂർത്തത്തിൽ തന്നെ താലി ചാർത്തി. ഇതായിരുന്നു വിവാഹ ദിവസം നടന്ന സംഭവങ്ങൾ.

വിവാഹം കഴിഞ്ഞ ഉടൻ തന്നെ വർഷക്ക് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ നൽകി. പിന്നീട് വീട്ടിൽ എത്തി വിഹാഹ സൽക്കാര വിരുന്നിൽ പങ്കെടുത്തു ഏറെ സന്തോഷത്തോടെ കുടുംബജീവിതം ആരംഭിച്ചു. ഫെബ്രുവരി 2 നു വർഷയുടെ പിതാവ് മരണമടഞ്ഞു. ശ്രീരാജ്- വർഷവും മരണാന്തര ചടങ്ങുകൾക്കായി വർഷയുടെ വീട്ടിൽ ആയിരുന്നു.

 

ഇതിനിടയിലാണ് എന്റെ ചില സുഹൃത്തുക്കൾ വിളിച്ചു എങ്ങനെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു എന്ന് പറഞ്ഞത്. ആദ്യമൊക്കെ കാര്യമായി എടുത്തുതില്ല. ആരെങ്കിലും തമാശക്ക് ചെയ്തു എന്നാണ് കരുതിയിരുന്നത്. പിന്നീട് പിതാവിന്റെ വിദേശത്തുള്ള സുഹൃത്തുക്കൾ വീഡിയോ കണ്ടു എന്ന് പറഞ്ഞപ്പോളാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്. പെട്ടന്ന് തന്നെ ലോകം അറിഞ്ഞു കഴിഞ്ഞു, പിതാവിന്റെ വിയോഗത്തിൽ മനോവേദന അനുഭവിക്കുന്ന തന്റെ ഭാര്യ അറിഞ്ഞാൽ എന്താകും എന്ന ചിന്തയിലായിരുന്നു, ശ്രീരാജ്. ശ്രീരാജിന്റെ പിതാവിന്റെ ആവശ്യപ്രകാരം അവൻ വർഷയോടു ഇ കാര്യങ്ങൾ പറയുകയും അവൾ കഠിന മനോവിഷമത്തിൽ ആകുകയും ചെയ്തു.

അവൾക്കു എല്ലാ പിന്തുണയും ഞങ്ങളുടെ കുടുംബങ്ങൾ കൊടുത്തു. സത്യം പറഞ്ഞാൽ ഞങ്ങൾ ഒരുമിച്ചു ആത്മഹത്യ ചെയ്യാൻ പോലും തീരുമാനിച്ചു. കുടുംബവും സുഹൃത്തുക്കളും തന്ന പിന്തുണയാണ് അതിൽ നിന്നും പിന്മാറാൻ കാരണം, ശ്രീരാജിന്റെ വാക്കുകളാണിവ

About admin

Check Also

‘തീർത്തും വളരെ മോശം അവസ്ഥയിലാണ് , സഹായിക്കാതെ പോകരുതേ’

‘തീർത്തും വളരെ മോശം അവസ്ഥയിലാണ് , സഹായിക്കാതെ പോകരുതേ’ ഇരുവൃക്കകളും തകരാറിലായ അഭിജിത്തിന്‌ 8 ലക്ഷം രൂപയുടെ ശസ്ത്രക്രിയ നടത്തണം; …

Leave a Reply

Your email address will not be published. Required fields are marked *