Breaking News
Home / ENTERTAINMENT NEWS / CINEMA / നടന്‍ വിജയിയെ ചോദ്യം ചെയ്യൽ തുടരുന്നു, 15-ാം മണിക്കൂറിലേക്ക്

നടന്‍ വിജയിയെ ചോദ്യം ചെയ്യൽ തുടരുന്നു, 15-ാം മണിക്കൂറിലേക്ക്

നടന്‍ വിജയിയെ ചോദ്യം ചെയ്യൽ തുടരുന്നു, 15-ാം മണിക്കൂറിലേക്ക്

ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത ചലചിത്ര താരം വിജയിയെ ചോദ്യം ചെയ്യല്‍ 15 മണിക്കൂര്‍ പിന്നിട്ടു. ചെന്നൈ പാനൂരിലെ വീട്ടില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. വിജയ് അഭിനയിച്ച ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാണ കമ്പിനി എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. കടലൂരിലെ ഷൂട്ടിംഗ് സൈറ്റില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എജിഎസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളാണ് എജിഎസ് ഫിലിംസ്. വിജയിയെ കസ്റ്റഡിയിലെടുത്തതോടെ മാസ്റ്റര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

എജിഎസിനെ കേന്ദ്രീകരിച്ചുള്ള ആദായ നികുതി വകുപ്പിന്റെ പരിശോധന ഇന്ന് രാവിലെയാണ് ആരംഭിച്ചത്. എജിഎസ് എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്റെ ഓഫീസ്, ചെന്നൈ നഗരത്തിലുള്ള വീട്, തേനമ്പെട്ടയിലെ ഓഫീസ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ട്.

‘ബിഗിൽ’ എന്ന ചലച്ചിത്രത്തിന്റെ നിർമാണത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തമിഴ് സൂപ്പർതാരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യൽ തുടരുന്നത്. വിജയിയുടെ ചെനൈയിലുള്ള വീടുകളിൽ പരിശോധന തുടരുകയാണ്. ‘ബിഗിൽ’ നിർമാതാക്കളുടെ വീടുകളിലും വസതികളിലും നടത്തിയ പരിശോധനകളിൽ കണക്കിൽപെടാത്ത 25 കോടി രൂപ കണ്ടെടുത്തു എന്നതാണ് പ്രാഥമിക സൂചന.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടു സിനിമ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. നെയ്‌വേലിയിലുള്ള ചിത്രീകരണ സ്‌ഥലത്തു വച്ച് ആദായ നികുതി സംഘം വിജയിയെ ചോദ്യം ചെയ്തിരുന്നു.

എ ജി സ് സിനിമാസിന്റെ ചെന്നൈയിലുള്ള പ്രധാന ഓഫീസുകളിലും കമ്പനിക്ക് കീഴിലുള്ള തിയറ്ററുകളിലും ഉടമകളായ കൽപ്പാത്തി അഘോരം, ഗണേഷ്, സുരേഷ് എന്നിവരുടെ വീടുകളിലും നടത്തിയ പരിശോധനകൾക്കു ശേഷമാണ് വിജയിയെ തേടി ഉദ്യോഗസ്‌ഥ സംഘം നെയ്‌വേലിയിലെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ‘മാസ്റ്റർ’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരുന്നു വിജയ്. ചോദ്യം ചെയ്യൽ തുടങ്ങിയതോടെ ചിത്രത്തിന്റെ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്.

പരിശോധനയും ചോദ്യം ചെയ്യലും രണ്ടു ദിവസത്തേക്ക് കൂടി തുടരാനാണ് സാധ്യത. നീലാങ്കരയിലുള്ള നടൻ വിജയിയുടെ വീട്ടിലും ഇ സി ആരിലുള്ള വീടുകളിലും പരിശോധന നടത്തി കൂടാതെ അച്ഛനും നിർമാതാവുമായ എസ് എസ് ചന്ദ്രശേഖറുടെ സാലിഗ്രാമത്തിലുള്ള വീട്ടിലും പരിശോധന നടത്തി.

About admin

Check Also

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍ മലയാളം ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലുകളിൽ ഒന്നാണ് …

Leave a Reply

Your email address will not be published. Required fields are marked *