Breaking News
Home / ENTERTAINMENT NEWS / ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍

മലയാളം ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലുകളിൽ ഒന്നാണ് ഉപ്പും മുളകും. ഇ സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നാലു വർഷത്തോളമായി മികച്ച രീതിയിൽ മുന്നേറുന്ന സീരിയലിന്റെ 1000മത്തെ എപിസോഡ് അടുത്തിടെയാണ് സംപ്രേക്ഷണം ചെയ്ത്. സീരിയലിലെ നായകന്‍ ബാലുവിന്റെ മകളുടെ വിവാഹം ആര്‍ഭാടമായി നടത്തിയ എപ്പിസോഡായിരുന്നു അത്. ഇതിന് ശേഷം ഉടനെ തന്നെ ജൂഹി സീരിയല്‍ അഭിനയം നിര്‍ത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ജൂഹിക്ക് പുറകെ പ്രധാന കഥാപാത്രങ്ങളെല്ലാം സീരിയല്‍ നിര്‍ത്തിയോ എന്ന ചോദ്യമാണ് പേക്ഷകർ ചോദിക്കുന്നത്. കഴിഞ്ഞ കുറെ എപിസോഡുകള്‍ കണ്ടതിൽ പിന്നെയാണ് ആരാധകര്‍ ഈ ചോദ്യം ഉന്നയിക്കാന്‍ പ്രധാന കാരണം. നാലു വർഷത്തോളമായി ജനപ്രിയ പരമ്പരയായി മുന്നേറുകയാണ് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയൽ. ബാലചന്ദ്രൻ തമ്പിയും ഭാര്യയും അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ് ഇ സീരിയലിൽ അവതരിപ്പിക്കുന്നത്. തനതു പരമ്പരകളിലും വ്യത്യസ്തത പുലർത്തുന്ന അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരമാണ് ഉപ്പും മുളകും. മുടിയനും ലച്ചുവും ശിവയും കേശുവും പാറുവും ആണ്, ഇവരുടെ മക്കളെ അഭിനയിക്കുന്നത് ഈ കുട്ടി കൂട്ടത്തെ മലയാളി പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടമാണ്.

1000 എപ്പിസോഡ് പിന്നിട്ടതിനു ശേഷം ജൈത്രയാത്ര തുടരുകയാണ് ഉപ്പും മുളകും സീരിയൽ ഇതിനിടെയാണ് ലെച്ചു എന്ന ജൂഹി താൻ പിൻമാറുമെന്ന് ആരാധകരെ അറിയിച്ചത് എന്നിട്ടും അത് പ്രേക്ഷകരെ അറിയിക്കാതെയാണ് ഇപ്പോൾ സീരിയൽ കഥ പുരോഗമിക്കുന്നത് . ദിവസങ്ങളിൽ സംരക്ഷണം ചെയ്യുന്ന സീരിയൽ എപ്പിസോഡുകൾ പ്രധാന കഥാപാത്രങ്ങൾ ഒന്നും തന്നെ എപ്പോൾ എത്തുന്നില്ല. പ്രധാന താരങ്ങളായി ബാലുവും നീലുവും ശിവ കേശു പാറുക്കുട്ടി തുടങ്ങി ആരെയും ഇപ്പോൾ തീരെ കാണുന്നില്ല ഇവിടെ എല്ലാവരും പിന്മാറിയ എന്ന ചോദ്യം ആരാധകർക്കിടയിൽ ചോദ്യം ഉയരുകയാണ്. ബാലുവും നീലുവും പിള്ളേരും ഇല്ലാതെ ദിവസങ്ങളായി ഉപ്പും മുളകും സീരിയൽ – ഇതിനെതിരെ പ്രതിഷേധിക്കുക ആണ് ഇപ്പോൾ പ്രേക്ഷകർ.

ബാലുവും കുടുംബവും ഇല്ലാതെ എന്ത് പാറമട വീട് ഉപ്പും മുളകും എന്നാണ് പ്രേക്ഷകരുടെ നയിക്കുന്ന പ്രധാന ചോദ്യം. വിവാഹത്തോടെ സീരിയലിൽ നിന്നും ലെച്ചു പിന്മാറിയതോടെ കഥ പൊളിച്ചു പണിയൊക്കെ നടത്തി കഴിഞ്ഞു അണിയറക്കാർ. ലച്ചുവിന്റെ ഭർത്താവായി ഡെയിൻ ഡേവിസ് എത്തിയതോടെ സംഭവബഹുലമായ എപ്പിസോഡുകളാണ് ആരാധകർ പ്രതീക്ഷിച്ചതു. എന്നാൽ ഡെയിനെയും ലച്ചുവിനെയും പിന്നീട് പ്രേക്ഷകർക്ക് കാണാനായില്ല. എന്നാൽ കഥ മുന്നോട്ട് പോകുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ എവിടെ എന്ന ചോദ്യമാണ് പ്രേക്ഷകർ ഇപ്പോൾ ഉന്നയിക്കുന്നത്. ദിവങ്ങളായി പല എപ്പിസോഡുകളിലും അവരില്ല. ബാലുവിന്റെ നെയ്യാറ്റിൻകരയിലെ കുടുംബ വീടും അവിടത്തെ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സീരിയൽ മുന്നോട്ടുകൊണ്ടുപോകുന്നത്.

ഇങ്ങനെ പോകാൻ ആണ് ഉദ്ദേശമെങ്കിൽ ഞങ്ങൾ പരമ്പര കാണുന്നത് നിർത്തുമെന്നും 1000 എപ്പിസോഡുകൾ ആയപ്പോൾ തന്നെ നിങ്ങൾക്ക് പരമ്പര നിർത്തമായിരുന്നില്ലേ എന്നും ചോദിക്കുന്നുണ്ട് . അതേസമയം എന്തുകൊണ്ട് തങ്ങൾ എപ്പിസോഡുകളിൽ എത്തുന്നില്ല എന്ന കാര്യത്തിൽ പരമ്പരയിലെ മുഖ്യ താരങ്ങൾ ആരുംതന്നെ പ്രതികരിച്ചിട്ടില്ല. അതേസമയം നീലുവും ബാലുവും ഇപ്പോൾ സിനിമയിൽ തിളങ്ങുകയാണ് ഇവർ തിരക്കുകളിൽ ആയതിനാൽ ആകും സീരിയൽ എത്താത്തത് എന്നും, അത് കഴിയുമ്പോൾ എല്ലാവരെയും ഒരുമിച്ച് കാണാം എന്നുള്ള പ്രതീക്ഷയും പ്രേക്ഷകർ പങ്കുവെക്കുന്നു. അതേസമയം കമൻറുകൾ പൊറുതിമുട്ടിയ ഫ്ലവേഴ്സ് ചാനൽ കമൻറ് ഓഫാക്കി വെച്ചിരിക്കുന്ന അവസ്‌ഥയും കാണാനിടയായി

About admin

Check Also

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി …

Leave a Reply

Your email address will not be published. Required fields are marked *