Breaking News
Home / WORLD / CURRENT AFFIARS / Feature / AC വാങ്ങാന്‍ വരട്ടെ വെറും 1500 രൂപ മതി ചൂട് ഒരു നുള്ള് ഉള്ളില്‍ കടക്കുകയുമില്ല

AC വാങ്ങാന്‍ വരട്ടെ വെറും 1500 രൂപ മതി ചൂട് ഒരു നുള്ള് ഉള്ളില്‍ കടക്കുകയുമില്ല

AC വാങ്ങാന്‍ വരട്ടെ വെറും 1500 രൂപ മതി ചൂട് ഒരു നുള്ള് ഉള്ളില്‍ കടക്കുകയുമില്ല

AC വാങ്ങാന്‍ ഉദ്ദേശിക്കുന്നവർ ഇ വീഡിയോ ഒന്ന് കാണണം. അപൂർവമായ അത്യുഷണത്തിലേക്കു നീങ്ങുകയാണ് നമ്മുടെ നാട്. കൂടിയ വേഗത്തിൽ ഫാൻ ഉപയോഗിച്ചാൽ പോലും ചൂട് കുറയുന്നില്ല. കാരണം ചുറ്റുമുള്ള ചൂട് വായുവിനെയാണ് ഫാൻ കറങ്ങുബോൾ അങ്ങോട്ടും ഇങ്ങോട്ടും തള്ളി നീക്കുന്നത്.

കോൺക്രീറ്റ് പാളികൾക്കു അതിനുള്ളിലെ ഇരുമ്പു കമ്പികൾക്കും ഉള്ള പ്രത്യേകതയാണ് താപത്തെ സംഭരിച്ചു വാക്കുവാനും പിന്നീട് പുറത്തു വിടുവാനും സാധിക്കും എന്നത്. ഇങ്ങനെ രാത്രി സമയങ്ങളിൽ തള്ളി വിടുന്ന ചൂട് മുറിക്കുളിലെ താപനില ഉയർത്തുകയും ഉഷ്ണ വായുവിന്റെ താപനില ഉയർത്തുകയും ചെയ്യുന്നു. ഇത് തടയാനുള്ള ഒരേഒരു വഴി കോൺക്രീറ്റ് പാളിയിൽ ചൂട് കടക്കുന്നത് തടയുക എന്നതാണ്.

ചിലരൊക്കെ പച്ച വിരി കെട്ടാറുണ്ട്, മറ്റു ചിലർ വെള്ളം കെട്ടി നിർത്താറുണ്ട് പക്ഷെ ഇത് ചോർച്ചയ്ക്ക് കാരണമായേക്കും. കൂടാതെ രണ്ടര ഇഞ്ച് കനത്തിലെങ്കിലും വെള്ളം കെട്ടി നിര്ത്തിയാല് ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളൂ. ചിലർ തെങ്ങിൽ ഓല വിരിക്കാറുണ്ട് എന്നാലും ഒരു പരിധിക്കപ്പുറം ചൂടിനെ ഇല്ലായ്മ ചെയ്യുവാൻ ഇത് ഉപകാരപ്പെടില്ല. പിന്നെയുള്ള മാർഗ്ഗം ട്രസ് വർക്ക് ചെയ്യുക എന്നുള്ളതാണ്. അതാണെങ്കിൽ വളരെയേറെ ചെലവ് ഏറിയതുമാണ്.

എപ്പോൾ വിപണിയിൽ കിട്ടുന്ന വിലയേറിയ ഹീറ്റ് റെസിസ്റ്റൻസ് പെയിന്റ് ഉപയോഗിച്ച് പണി കിട്ടിയവരും നിരവധി പേരാണ്. റൂഫ് ടോപ് സാധാരണയായി ആരും പെയിന്റ് ചെയ്യാറില്ല. പെയിന്റ് ചെയ്താൽ പോലും ചൂടിന് നേരിയ ഒരു ശമനം ഉണ്ടാകുക മാത്രമേ ഉണ്ടാകുകയുള്ളൂ. ആയിരം square ഫീറ്റ് വരുന്ന ഒരു വീടിനു 1500 രൂപയ്ക്കു താഴെ ചെലവ് വരുന്ന ഒരു മാർഗ്ഗമാണ്. പരീക്ഷിച്ചു വിജയിച്ചു ഇതിവിടെ പങ്കുവെക്കുന്നത്.

നിങ്ങള്ക്ക് താനെ സ്വന്തമായി ചെയ്യാവുന്നതാണ്- ഇത് പ്രകാരം റൂഫിന് ഒരു കോട്ടിങ് നൽകുകയാണ്, അതായതു ടെറസിൽ താത്കാലിക കവചം. ഇത് നൽകിയാൽ എത്ര ചുട്ടുപൊളന്ന വെയിലിലും തറ ചുട്ടുപഴുക്കുകയില്ല. നിങ്ങള്ക്ക് ചെരിപ്പിടാതെ തറയിൽ സ്പര്ശിക്കാം. ഇതിനു വേണ്ട വസ്തുക്കൾ-
ലൈം പൌഡർ അഥവാ വൈറ്റ് സിമെന്റ്, ഹിമാലയൻ ലൈം ആണ് ഉപയോഗിച്ചത്, അഞ്ചു കിലോയുടെ ബാഗ് തന്നെ വാങ്ങുക, അഞ്ചു കിലോയുടെ മിശ്രിതമാണ് തയ്യാറാക്കാൻ പോകുന്നത്. ആയിരം square ഫീറ്റിന് രണ്ടു കോട്ട് നിർമ്മിക്കാൻ ഏകദേശം 25 – 30 കിലോ വേണ്ടി വരും . ഒരു പാക്കറ്റിനു 60 രൂപ കണക്കിന് 300 – 350 രൂപ വരും.

പിന്നെ വേണ്ടത് ഫെവിക്കോൾ സിന്തറ്റിക് പശയാണ്. അതായതു വെള്ള പശ. ഒരു കിലോയുടെ ഒരു ബോട്ടിൽ 120 രൂപ അഞ്ചു കിലോയുടെ ഒരു മിക്സിന് മുക്കാൽ ബോട്ടിലോളം വേണ്ടി വരും. അങ്ങനെ ഒരു അഞ്ചോ ആറോ ബോട്ടിൽ.

ഇനി ചെയ്യേണ്ട വിധം- ആദ്യം ടെറസ് തോത് വൃത്തി ആക്കുക, പായൽ ഉണ്ടെങ്കിൽ ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് വൃത്തിയാക്കുക. രാവിലെ ഒൻപതു മണിക്ക് മുൻപും വൈകുന്നേരം നാലുമണിക്ക് ശേഷമായിരിക്കും ഉത്തമമായ സമയം. ഒരു വലിയ ബക്കറ്റിൽ എട്ടു ലിറ്റർ വെള്ളം എടുക്കുക. അതിലേക്കു അഞ്ചു കിലോയുടെ ലൈം പൌഡർ ഇടുക. നന്നായി മിക്സ് ചെയ്യുക. അഞ്ചു മിനിട്ടു നീക്കി വക്കുക. ഇനി ഫെവിക്കോൾ ഒരു കിലോയുടെ ബോട്ടിൽ ഇതിലേക്ക് ഒഴിച്ച് നല്ലവണം ഇളക്കി മിശ്രിതം ഉണ്ടാക്കുക.

 

പത്തു മിനിട്ടിനു ശേഷം വീണ്ടും നന്നായി ഇളക്കി ഒരു പെയിന്റ് ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യുക. റോളർ ഉപയോഗിക്കരുത്. വാൾ പെയിന്റ് പോലെ അത്ര അനായാസമല്ല ഫ്ലോർ പെയിന്റ്. ഓരോ തവണ ബ്രഷ് മുക്കി അടിക്കുന്നതിനേക്കാൾ ഒരു കപ്പ് ഉപയോഗിച്ച് തറയിൽ ഒഴിച്ച് പെയിന്റ് അടിക്കുന്നതായിരിക്കും നല്ലതു. മീതെ കാണാം കുറയാനും പാടില്ല കോട്ടിങ്. ആദ്യ ദിവസം തന്നെയോ അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസം എടുത്തു ആദ്യ കോട്ടിങ് പൂർത്തിയാക്കുക.

പന്ത്രണ്ടു മണിക്കൂർ കഴിഞ്ഞാൽ രണ്ടു നേരം വെള്ളം ഒഴിച്ച് നനക്കണം. ഒരു ദിവസത്തെ ഇടവേളയെടുത്തു രണ്ടാം കോട്ടിങ് തുടങ്ങാം. അത് പൂർത്തിയായതിനു ശേഷം മൂന്നു നാലു ദിവസം നാലുനേരം നനയ്ക്കുക. ഒരു കട്ടിയുള്ള പാളി രൂപപ്പെട്ടു ഇനി എത്ര വെയിൽ അടിച്ചാലും തട്ട് ചൂടുപിടിക്കുകയില്ല. പരപ്പറ്റിന്റെ ഭിത്തിയിലും ഇത് അടിക്കാം.

നിങ്ങളുടെ വാട്ടർ ടാങ്ക് കറുപ്പാണെങ്കിൽ ടാങ്കിനും ചുറ്റും ഇതടിക്കാം. മിക്സ് നല്ലരീതിയിൽ ഉണ്ടാക്കുകയാണെങ്കിൽ രണ്ടോ മൂന്നോ വർഷം ഇത് കാര്യക്ഷമമായി പ്രവർത്തിക്കും. അതിനുശേഷം വീണ്ടും പെയിന്റ് ചെയ്യേണ്ടതായി വരുന്നു. ഉള്ളിലെ ചൂട് അഞ്ചു ഡിഗ്രി വരെ പരമാവധി കുറയും എന്ന് കരുതപ്പെടുന്നു. ഫാനിടുമ്പോൾ നല്ല കാറ്റുതന്നെ ലഭിക്കും പാരിസ്ഥിതിക പ്രശ്‍നം ഒന്നും തന്നെ ഇല്ല. വ്യത്യാസം നിങ്ങള്ക്ക് നല്ല പോലെ തന്നെ അനുഭവപ്പെടും. യാതൊരു മുൻപരിചയവും പൈന്റിങിലോ മിക്സിങ്ങിലോ ആവശ്യമില്ല.

About admin

Check Also

വെറും 11 ദിവസം കൊണ്ട് ചീര കൃഷി ചെയ്തു വിളവെടുക്കാം : വീഡിയോ കാണാം

വെറും 11 ദിവസം കൊണ്ട് ചീര കൃഷി ചെയ്തു വിളവെടുക്കാം : വീഡിയോ കാണാം രാജ്യത്തു കൊറോണ വ്യാപനത്തോട് അനുബന്ധമായ …

Leave a Reply

Your email address will not be published. Required fields are marked *