Home / ENTERTAINMENT / തനിക്ക് അര്‍ജ്ജുനെ ഒട്ടും ഇഷ്ടമല്ലായിരുന്നുവെന്ന് സൗഭാഗ്യ; എനിക്ക് വേറെ പ്രേമം ഉണ്ടായിരുന്നെന്ന് അര്‍ജ്ജുന്‍

തനിക്ക് അര്‍ജ്ജുനെ ഒട്ടും ഇഷ്ടമല്ലായിരുന്നുവെന്ന് സൗഭാഗ്യ; എനിക്ക് വേറെ പ്രേമം ഉണ്ടായിരുന്നെന്ന് അര്‍ജ്ജുന്‍

തനിക്ക് അര്‍ജ്ജുനെ ഒട്ടും ഇഷ്ടമല്ലായിരുന്നുവെന്ന് സൗഭാഗ്യ; എനിക്ക് വേറെ പ്രേമം ഉണ്ടായിരുന്നെന്ന് അര്‍ജ്ജുന്‍

മലയാള സിനിമയിലെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള മുത്തശ്ശി നടിയായ സുബ്ബലക്ഷ്മിയുടെ മകളാണ് നടിയും നര്‍ത്തകിയുമായ താരാകല്യാണ്‍. താരയുടെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. ഡബ്സ്മാഷുകളിലൂടെയാണ് സൗഭാഗ്യ സോഷ്യല്‍ മീഡിയയിലെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. കലാകുടുംബത്തില്‍ നിന്നുമാണ് സൗഭാഗ്യയുടെ വരവ്. സൗഭാഗ്യയുടെ പിതാവ് രാജാറാം സിനിമാ സീരിയല്‍ രംഗത്തെ ശ്രദ്ധേയനായ നടനും നര്‍ത്തകനും അഭിനേതാവുമെല്ലായിരുന്നു.

അമ്മയും അമ്മൂമ്മയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട നടിമാര്‍ തന്നെ. പക്ഷേ സൗഭാഗ്യ തിരഞ്ഞെടുത്തത് വേറെ വഴിയാണ്, താരം ഡബ്സ്മാഷിലാണ് തിളങ്ങിയത്. താരത്തിന്റെ വിവാഹം ആരാധകര്‍ ഒരു ആഘോഷമാക്കുക തന്നെ ചെയ്തിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ ആയിരുന്നു സൗഭാഗ്യയുടെ വിവാഹ ചടങ്ങുകൾക്ക് വേദിയായത്.. താരാകല്യാണിന്റെ പ്രിയപ്പെട്ട ശിഷ്യനും നര്‍ത്തകനും ടാറ്റൂ ആര്‍ട്ടിസ്റ്റുമൊക്കെയായ അര്‍ജ്ജുനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്.

ആരാധകര്‍ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ ക്ഷണക്കത്ത് താരം സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പങ്കുവച്ചിരുന്നു. വിവാഹശേഷവും തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമാണ്. കഴിഞ്ഞ ദിവസം മഴവിൽ മനോരമ ചാനൽ ഷോ ആയ ഒന്നും ഒന്നും മൂന്ന് വേദിയില്‍ സൗഭാഗ്യയും അര്‍ജ്ജുനും ഒപ്പം താരാ കല്യാണുമാണ് അതിഥികളായി എത്തിയത്.

വിവാഹത്തിനു ശേഷം മൂവരും ഒരുമിച്ചു പങ്കെടുക്കുന്ന ഷോ ആയതിനാല്‍ പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് ഇവർക്ക് ലഭിച്ചത്. പ്രണയം വിവാഹത്തിലേക്ക് എത്തിയ സുന്ദര നിമിഷങ്ങളെ കുറച്ചു അര്‍ജുനും സൗഭാഗ്യയും ഷോയിൽ മനസ്സ് തുറന്നിരുന്നു. അമ്മയ്ക്ക് ഏറെ ഇഷ്ടക്കൂടുതല്‍ ആയത് കൊണ്ട് അര്‍ജ്ജുനെ തനിക്ക് പണ്ട് മുതൽ ഇഷ്ടമല്ലായിരുന്നുവെന്ന് സൗഭാഗ്യ പറയുന്നു. അതുപോലെ ചെറുപ്പകാലത്ത് ഉണ്ടായ ഒരു സംഭവം അര്‍ജുന്‍ പങ്ക് വച്ചത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

സൗഭാഗ്യയെ ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തനിക്ക് അറിയാമെന്നും, കൊച്ചു കുട്ടി ആയിരുന്നത് കൊണ്ട് ഞാന്‍ ഇവളെ മാത്രം നോക്കിയില്ല, ബാക്കി എല്ലാവരെയും നോക്കി നടക്കുകയും ചെയ്തു . പിന്നെ കുറച്ചുകാലം കഴിഞ്ഞു. സൗഭാഗ്യ തന്റെ ഉപരിപഠനത്തിനായി കൊച്ചിയിലേക്ക് സ്ഥലം വിടുകയും ചെയ്തു. അങ്ങനെ ഒരു ദിവസം ഞാന്‍ ടീച്ചറെ കാണാന്‍ വീട്ടില്‍ പോയിരുന്നു. സക്കൂട്ടി എവിടെ എന്ന് തിരക്കി.

ഉടനെ ടീച്ചര്‍ സൗഭാഗ്യയെ വിളിച്ചു. നോക്കിയപ്പോള്‍ ഇവിടെ നിന്നും പോയ കുട്ടിയെ അല്ല,വളർന്നു വലുതായി മുടിയൊക്കെ കളര്‍ ചെയ്തു മറ്റൊരാളായി അവൾ മാറിയിരുന്നു. അന്ന് തസ്‌നിക്ക് പ്രേമം ഒന്നും തോന്നിയില്ലെങ്കിലും പക്ഷേ പിന്നീട് ഞാൻ ഓര്‍ത്തു ഇത് മതിയാരുന്നുവെന്ന്’ അര്‍ജുന്റെ ഈ സംസാരം വേദിയില്‍ ചിരിപടര്‍ത്തിയ വീഡിയോ ഇപ്പോള്‍ ഏറെ വൈറൽ ആയികൊണ്ടിരിക്കുകയാണ്. ഇരുവരും മികച്ച ജോഡികളാണെന്നും എന്നും ഇവര്‍ക്ക് കൂട്ടായി അര്‍ജ്ജുന്‍ ഉണ്ടാകട്ടെ എന്നുമാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

About admin

online news web portal

Check Also

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് വളരെ …

Leave a Reply

Your email address will not be published. Required fields are marked *