Breaking News
Home / ENTERTAINMENT NEWS / താരാ കല്യാണിന്റെ മകൾ സൗഭാഗ്യയുടെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും

താരാ കല്യാണിന്റെ മകൾ സൗഭാഗ്യയുടെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും

താരാ കല്യാണിന്റെ മകൾ സൗഭാഗ്യയുടെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും

സോഷ്യല്‍ മീഡിയ പ്രേക്ഷകരിൽ ഡബ്മാഷ് രാജകുമാരിയായി അറിയപ്പെടുന്ന ഒരു നര്‍ത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ ചെയ്യുന്ന എല്ലാ ഡബ്സ്മാഷ് വിഡിയോകളും ഇപ്പോഴും വൈറല്‍ ആയി മാറാറുണ്ട്. അന്തരിച്ച അഭിനേതാവും നര്‍ത്തകനുമായ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ മകളുമാണ് സൗഭാഗ്യ. ഇന്നും നാളെയുമായി ഗുരുവായൂരിലാണ് താരത്തിന്റെ വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്.

വിവാഹത്തിന് മുന്നോടിയായുളള ഹൽദി ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. മലയാള സിനിമയുടെ മുത്തശ്ശിയായ സുബ്ബലക്ഷ്മിയുടെ മകളാണ് താര കല്യാൺ താരയുടെയും രാജാ റാമിന്റെയും മകളാണ് സൗഭാഗ്യ. ഡബ്‌സ്‌ സ്മാഷിലൂടെ ആണ് സൗഭാഗ്യ കൂടുതൽ പ്രശസ്തയായത്. താരത്തിന്റെ പിതാവ് രാജാ റാം സിനിമ സീരിയൽ നടനും പ്രശസ്ത നർത്തകനും ആയിരുന്നു. അമ്മയും അമ്മൂമയുയും ശ്രദ്ധിക്കപ്പെട്ട നടിമാർ തന്നെയാണ്. പക്ഷെ സോഷ്യൽ മീഡിയ സെലിബ്രെട്ടി ആയിട്ടാണ് സൗഭാഗ്യയെ പ്രേക്ഷകർ ഏറ്റെടുത്ത്.

അമ്മയുടെ പാത പിന്തുടർന്നു അഭ്രപാളിയിലേക്ക് എത്തുമെന്ന് പ്രേക്ഷകർ കരുതിയെങ്കിലും സിനിമയിലേക്ക് ഇല്ല എന്നാണ് സൗഭാഗ്യ എടുത്ത തീരുമാനം. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നൃത്തത്തിൽ തന്റെ അമ്മയുടെ അരുമ ശിഷ്യൻ ആയ അർജുനുമായി തന്റെ വിവാഹ നിശ്ചയം നടത്തിയ വിവരം താരം തന്നെ വെളിപ്പെടുത്തിയത്. തനിക്ക് താൻ ആഗ്രഹിച്ചത് തന്നെ തന്റെ ‘അമ്മ നൽകിയെന്നാണ് ചിത്രങ്ങൾ പങ്കുവെച്ചു സൗഭാഗ്യ ഏറെ സന്തോഷത്തോടെ വെളിപ്പെടുത്തിയത്.

ഇതിനു പിന്നാലെ പ്രീ വെഡിങ് ചിത്രങ്ങളും ആരാധക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തെ പ്രണയം ആണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയത്. നർത്തകനും ടാറ്റു കലാകാരനുമാണ് അർജുൻ, വിഹാഹ തിയ്യതി അറിയിച്ചു കൊണ്ട് കല്യാണ ക്ഷണ കത്തും താരം നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്നും നാളെയുമായി ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടക്കുക. സാധാരണക്കാർക്ക് അത്ര പരിചിതമല്ല കല്യാണ കത്ത് ഒരുപാട് ചർച്ച ചെയ്യപ്പെട്ടതാണ്.

തമിഴ് ബ്രാഹ്മണ കുടുംബമാണ് ഇവരുടേത് ആചാര പ്രകാരമുള്ള ചടങ്ങുകൾ ആണ് രണ്ടുദിവസമായി നടക്കുക, ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് താലി കേട്ട് നടക്കുക. രാവിലെ എട്ടുമണിക്കും മാല ചാർത്തലും ഊഞ്ഞാൽ ആട്ടവും നടക്കും. തുടർന്ന് ഒൻപതു മണിക്കു താലികെട്ടും. ഇരുവരുടെയും വിവാഹത്തിന് മുന്നോടിയായി നടത്തിയ ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി വൈറൽ ആയി കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

സിങ്കപെണ്ണ് എന്നാണ് സൗഭാഗ്യ തന്റെ ‘അമ്മ താരയെ വിശേഷിപ്പിക്കുന്നത്. തന്റെ ഹൽദി ചടങ്ങിൽ നൃത്തം ചെയ്യുന്ന അമ്മയുടെ ചിത്രവും സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്, വധുവിന്റെ ‘അമ്മ സിംഗിൾ മദർ, എന്റെ സിങ്കപെണ്ണ് തന്റെ സന്തോഷം ആഘോഷിച്ചപ്പോൾ എന്നാണ് ചിത്രത്തിന് താഴെ സൗഭാഗ്യ അടിക്കുറിപ്പ് നൽകിയത്.

About admin

Check Also

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി …

Leave a Reply

Your email address will not be published. Required fields are marked *