Home / CURRENT AFFAIRS / നടി സോണിയ റഷീദിന്റെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നടി സോണിയ റഷീദിന്റെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നടി സോണിയ റഷീദിന്റെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാവും വ്യാപാരിയും പ്രശസ്ത നടി സോണിയ റഷീദിന്റെ ഭര്‍ത്താവുമായ ബിനോയ് ഷാനൂരിനേയും കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് ഇപ്പോള്‍ സിനിമാ സീരിയല്‍ രംഗത്തെ ഏറെ ഞെട്ടിച്ചിരിക്കുന്നത്. കൊല്ലത്ത് പ്രമുഖ വ്യക്തിത്വത്തിനു ഉടമയായിരുന്നു ബിനോയ് ഷാനൂര്‍. വീട്ടിലെ ഗോഡൗണിൽ നിന്ന് 20 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു എന്നതാണ് എപ്പോൾ കിട്ടുന്ന വിവരം, ഇതിനു പിന്നാലെ ഒളിവിൽ പോയ മുൻ കോൺഗ്രസ് പ്രാദേശിക നേതാവ് പള്ളിമുക്ക് ഷാനൂർ മൻസിലിൽ ബിനോയ് ഷാനൂറിനെ പൊലീസ് പിടികൂടി.

രാമൻകുളങ്ങരയിലെ ഒരു വീട്ടിൽ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ട് വീട് വളഞ്ഞാണ് പൊലീസ് ഇയാളെ പിടികൂടി എന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത് . സമീപത്ത് ബിനോയ് ഷാനൂരിന്റെ വാഹനം കിടക്കുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് സംഘം ദിവസങ്ങളോളം നിരീക്ഷിച്ചാണ് വീട് വളഞ്ഞത്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന ഷുഹൈബും ബിനോയിക്കൊപ്പം അപ്പോൾ ഉണ്ടായിരുന്നു.

 

പൊലീസ് കേസെടുത്തതിന് തൊട്ടു പിന്നാലെ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ബിനോയ് ഷാനൂറിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പള്ളിമുക്ക് പോസ്റ്റ് ഓഫീസിന് സമീപം തേജസ് നഗർ 152, നെടിയവിള വീട്ടിൽ നൗഫാ കോയ തങ്ങളുടെ വീട്ടുവളപ്പിൽ നിറുത്തിയിട്ടിരുന്ന എയ്സ് വാഹനം, സമീപത്തെ ബിനോയ് ഷാനൂറിന്റെ വീട്ടിലെ ഗോഡൗൺ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ മാസം 19നാണ് സിറ്റി പൊലീസ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പരിശോധനയിൽ 24 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 60,000 പായ്‌ക്കറ്റ് വിവിധയിനം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

 

 

പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് പൊതുവിപണയിൽ ഏകദേശം 20 ലക്ഷത്തോളം രൂപ വില മതിക്കും. ബിനോയ് ഷാനൂർ നടത്തുന്ന സവാള കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യ വിവരം സിറ്റി ഷാഡോ പൊലീസ് സംഘത്തിനാണ് നേരത്തെ ലഭിച്ചിരുന്നു. അത് അനുസരിച്ചു ഷാഡോ പൊലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു. കിട്ടിയ വിവരം ശരിയാണെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രമാണ് ഇരവിപുരം പൊലീസ് പരിശോധന നടത്തി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

 

About admin

online news web portal

Check Also

കേന്ദ്രമന്ത്രി കേരളത്തിന് ഒരു ബാധ്യതയോ; വി മുരളീധരനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി പത്രം

കേന്ദ്രമന്ത്രി കേരളത്തിന് ഒരു ബാധ്യതയോ; വി മുരളീധരനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി പത്രം കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളത്തെ കേന്ദ്രം അഭിനന്ദിച്ചിട്ടില്ല …

Leave a Reply

Your email address will not be published. Required fields are marked *