Breaking News
Home / HEALTH & FITNESS / കാത്തിരിപ്പിനൊടുവിൽ ഞങ്ങള്‍ക്കൊരു കുഞ്ഞു മാലാഖ പിറന്നു, നിങ്ങളുടെ പ്രാത്ഥനയും അനുഗ്രഹം വേണം

കാത്തിരിപ്പിനൊടുവിൽ ഞങ്ങള്‍ക്കൊരു കുഞ്ഞു മാലാഖ പിറന്നു, നിങ്ങളുടെ പ്രാത്ഥനയും അനുഗ്രഹം വേണം

കാത്തിരിപ്പിനൊടുവിൽ ഞങ്ങള്‍ക്കൊരു കുഞ്ഞു മാലാഖ പിറന്നു, നിങ്ങളുടെ പ്രാത്ഥനയും അനുഗ്രഹം വേണം

മോട്ടിവേഷൻ വിഡിയോകളും, പാട്ട് പാടിയും ടിക്ടോക് ചെയ്തും സമൂഹ മാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശിഹാബ് പൂക്കോട്ടുരും, അദ്ദേഹത്തിന്റെ ഭാര്യയും ഇന്ന് വന്നിരിക്കുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെക്കാന്‍ വേണ്ടിയാണ്. തനിക്കും ഭാര്യക്കും കാത്തിരിപ്പിനൊടുവിൽ ഒരു കുഞ്ഞു മാലാഖയെ കിട്ടി ആ സന്തോഷം മറ്റുള്ളവരുമായി അല്‍പ സമയം മുന്‍പ് വീഡിയോ വഴി ശിഹാബ് പങ്കുവെച്ചു. ഒരു മകളെയാണ് അവര്‍ക്ക് ദൈവം കൊടുത്തത് നല്ലൊരു പേര് നിര്‍ദേശിക്കാനും ശിഹാബ് ആവശ്യപെടുന്നു.

എന്നാല്‍ ഈ അവസരത്തിലും ശിഹാബിന് ഒരു സങ്കടം ബാക്കിയാണ് തന്‍റെ കുഞ്ഞിനെ കാണാനുള്ള ഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ല നാട്ടില്‍ കൊറോണ വൈറസ് വ്യാപന നിയന്ത്രണമുള്ള ഇ പ്രത്യേക സാഹചര്യത്തില്‍ തനിക്കു ആശുപത്രിയില്‍ പോയി കുഞ്ഞിനേയും ഭാര്യയേയും കാണാന്‍ സാധിക്കുന്നില്ല എന്നാണു ശിഹാബ് തന്റെ വീഡിയോ വഴി പറയുന്നത്. എന്തായാലും എല്ലാവര്‍ക്കും വളരെ അധികം സന്തോഷം തരുന്ന ഒരു കാര്യം തന്നെയാണിത്.

ശിഹാബിന് ജന്മനാ നടക്കാനോ കൈകള്‍ കൊണ്ട് സാധാരണ ആളുകള്‍ ചെയ്യുന്നത് ഒന്നും ചെയ്യാന്‍ കഴിയില്ല ഒരു വീല്‍ ചെയറിലാണ് ഭാര്യയുമൊത്ത് ശിഹാബിന്‍റെ ജീവിതം. ശിഹാബ് പാട്ട് പാടുന്ന വിഡിയോയും വയലിന്‍ വായിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയതാണ്. അങ്ങനെ ഒരുപാട് കഴിവുകള്‍ അദ്ദേഹത്തിനുണ്ട്. മകള്‍ ജനിച്ച സന്തോഷം പങ്കുവെക്കുമ്പോളും ശിഹാബ് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് കൊറോണ എന്ന മഹാമാരിയെ കുറിച്ചാണ് ശിഹാബ് പറയുന്നത്. ഇങ്ങനെ ഈ അവസരത്തില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു വിഷയമാണ് എന്നിരുന്നാലും എനിക്ക് ഇത് നിങ്ങളുമായി പങ്കുവെക്കാതിരിക്കാന്‍ കഴിയില്ല.

ശിഹാബിനെ കുറിച്ച് കൂടുതല്‍ ആളുകള്‍ക്കും പറയാനുള്ളത് അദ്ദേഹത്തിന്‍റെ കഴിവുകളെ കുറിച്ചാണ്, അവർക്കിടയിൽ ശിഹാബ് എന്നും ഹീറോ ആണ്. അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ശിഹാബിനെ ഹീറോ എന്ന് വിളിക്കാനാണ് ഇഷ്ടം കാരണം അത്രയ്ക്കും നല്ല കഴിവുകള്‍ ശിഹാബിന് ദൈവം കൊടുത്തിട്ടുണ്ട്. എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ദൈവം മറ്റുള്ള ഒരുപാട് കഴിവുകള്‍ കൊടുക്കും എന്ന് പറയുന്നത് വളരെ അർത്ഥവത്താണ്. അതിനു ഒരു ഉത്തമ ഉദാഹരണം തന്നെയാണ് ശിഹാബ്.

മാത്രമല്ല നല്ലൊരു ഭാര്യയെ തന്നെയാണ് ശിഹാബിന് ലഭിച്ചിരിക്കുന്നത് അതും ഒരു ഭാഗ്യമാണ്. തന്‍റെ കുറവുകള്‍ മനസ്സിലാക്കി തന്നെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ച തന്റെ അരുമയായ ഭാര്യ. ഇരുവരും ഒരുമിച്ചു ചെയ്ത ഒരുപാട് ടിക്ടോക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വാൻ ഹിറ്റ്‌ ആയിട്ടുണ്ട്‌. എന്തായാലും ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാന്‍ സാധിച്ചതില്‍ നന്ദി പറയാം ഈ കുടുംബത്തിനു എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ പ്രദാനം ചെയ്യുവാൻ നമ്മുക്ക് എല്ലാവര്ക്കും പ്രാർത്ഥിക്കാം.

About admin

Check Also

23 വർഷത്തെ നീണ്ട പ്രണയകാലത്തിനൊടുവിൽ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ

കഴിഞ്ഞ 23 വർഷത്തെ പ്രണയകാലത്തിനൊടുവിൽ, പ്രണയ ജോഡികളായ താര ഗിരി ദമ്പതികൾ ഇന്ന് ഒന്നായി, ഇരുവരും ഹരിപ്പാട് KSRTC ഡിപ്പോയിൽ …

Leave a Reply

Your email address will not be published. Required fields are marked *