Breaking News
Home / WORLD / CURRENT AFFIARS / ഇന്ത്യയിലെ സ്ത്രീകൾക്ക് 6000 രൂപ, മാതൃ വന്ദന യോജന പദ്ധതി വഴി

ഇന്ത്യയിലെ സ്ത്രീകൾക്ക് 6000 രൂപ, മാതൃ വന്ദന യോജന പദ്ധതി വഴി

ഇന്ത്യയിലെ സ്ത്രീകൾക്ക് 6000 രൂപ, മാതൃ വന്ദന യോജന പദ്ധതി വഴി

മാതൃ വന്ദന യോജന പദ്ധതി വഴി നിലവിൽ ധനസഹായം ലഭിച്ചികൊണ്ടിരിക്കുന്നതാണ്. അതുപോലെ തന്നെ വീട്ടമ്മമാരെയും , സ്ത്രീകളെയും വനിതകളെയും സംബന്ധിച്ചേടത്തോളം അറിഞ്ഞിരിക്കേണ്ട ഒരു വസ്തുത തന്നെയാണ് മാതൃ വന്ദന യോജന പദ്ധതി. കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ തുക വകയിരുത്തി ആദ്യത്തെ ഗർഭധാരണത്തിന് ഒരു സ്ത്രീക്ക് നൽകുന്ന ആനുകൂല്യമാണ് ഇത്. രണ്ട്‌ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ടാണ് ഇ അനൂകൂല്യം ലഭിക്കുന്നത്. നിലവിൽ കേന്ദ്ര സർക്കാരിന്റെ വിഹിതത്തിനോടൊപ്പം, സംസ്ഥാന സർക്കാരും ബഡ്ജറ്റിൽ ഓർ തുക വിലയിരുത്തി കൊണ്ടാണ് ഇ പ്രയോജനം നല്കിപ്പോരുന്നത്.

ഇ പദ്ധതിയുടെ പേര് മാതൃ വന്ദന യോജന എന്നാണ്. 5000 രൂപയോളമാണ് ലഭിക്കുന്നത്. ഇ തുകയോടൊപ്പം ജനനി സുരക്ഷ പദ്ധതിയുടെ തുക കൂടി വകയിരുത്തി, ഒരു സ്ത്രീക്ക് ആദ്യത്തെ പ്രസവത്തിലൂടെ ഏകദേശം 6000 രൂപയോളമാണ് ലഭിക്കുന്ന പദ്ധതിയാണ്. നിലവിൽ ഇ പദ്ധതിക്കായി അപേക്ഷ നൽകുന്നവരുടെ മാനദണ്ഡം എന്ന് പറയുന്നത്, കേന്ദ്ര- സംസ്ഥാന- പൊതു മേഖല സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരൊഴിച്ചുള്ള ഏതു സ്ത്രീകൾക്കും ഇതിൽ അപേക്ഷ സമർപ്പിക്കുവാൻ അർഹരാണ്.

ഇ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നത് 3 ഗഡുക്കളായിട്ടാണ്. ആദ്യ ഗഡു പ്രകാരം 1000 രൂപയും, അത് ലഭിക്കുന്നത് ഗർഭധാരണം അടുത്തുള്ള സർക്കാർ ആശുപത്രികളിലോ, പ്രൈമറി ഹെൽത്ത് സെന്ററുകളിലോ, അങ്കണവാടികളിലോ രജിസ്റ്റർ ചെയ്യുമ്പോൾ മാത്രമാണ്. രണ്ടാം ഗഡു ആറു മാസത്തിനു ശേഷമാണ്, പരിശോധനകൾക്കു ശേഷം രണ്ടാം ഗഡുവായ 2000 രൂപ ലഭിക്കുന്നു.

അതിനുശേഷം കുട്ടി ജനിച്ചു കഴിഞ്ഞു ജനനം രജിസ്റ്റർ ചെയ്യുമ്പോൾ മൂന്നാമത്തെയും അവസാനത്തെയും ഗഡുവായ 2000 രൂപയും അതോടൊപ്പം ജനനി പദ്ധതി പ്രകാരമുള്ള 1000 രൂപയും ലഭിക്കുന്നു. ഇങ്ങനെയാണ് ജനനി സുരക്ഷ പദ്ധതിയുടെ 1000 രൂപയോളം ലഭിച്ചു കഴിയുമ്പോൾ ഏകദേശം 6000 രൂപയോളം ലഭിക്കുക.

നിലവിൽ ഇ പദ്ധതിയിലേക്ക് 19 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ആദ്യ പ്രസവത്തിനായ് അനൂകുല്യത്തിന് യോഗ്യതയുള്ളത്. അതോടൊപ്പം തന്നെ കുട്ടിയുടെ സംരക്ഷണത്തിനും വളർച്ചക്കും, അ സ്ത്രീക്ക് എല്ലാവിധ പരിചരണങ്ങൾക്കും വേണ്ടിയാണ് ഇ തുക ഉപയോഗിക്കേണ്ടത്. അതുപോലെ തന്നെ കുട്ടിക്കും അമ്മയ്ക്കും പോഷകാഹാരങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഇ പദ്ധതി വിഭാവനം ചെയ്യുന്നത്.

 

ഇ പദ്ധതിയുടെ അനൂകൂല്യം ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭ്യമാകുക. ഇതിനായിട്ടുള്ള അപേക്ഷയുടെ മാതൃക അങ്കണവാടികൾ മുഖേനയോ പ്രൈമറി ഹെൽത്ത് സെന്ററുകൾ വഴിയോ കിട്ടുന്നതാണ്. അതോടൊപ്പം തന്നെ ഭർത്താവിന്റെയും ഭാര്യയുടെയും ആധാർ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമർപ്പിക്കേണ്ടതാണ്. കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ലഭ്യമാകും.

നമ്മളുടെ ഇടയിലുള്ള പലരും ഏതെങ്കിലും സ്വകാര്യ ആശുപത്രികളിൽ പോയി നോർമൽ ഡെലിവറി നടത്തുകയാണ് പതിവ്, അതുകൊണ്ടു തന്നെ പലർക്കും ഇ ആനുകൂല്യം കിട്ടുകയുമില്ല. ഇ പദ്ധതിയെ കുറിച്ചുള്ള അറിവില്ലായ്മയും പ്രധാന കാരണമാണ്. അങ്കണവാടികളിൽ ബന്ധപ്പെട്ടുകഴിഞ്ഞാൽ ഇ പദ്ധതിയുടെ വിവരങ്ങൾ ലഭ്യമാകും. സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ വിവിധങ്ങളായ ഉല്പന്നങ്ങളും ലഭിക്കുന്നതാണ്. 2018 – 2019 കാലയളവിൽ ഏകദേശം മൂന്നു ലക്ഷത്തിൽപരം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സംയോജിപ്പിച്ചു നടത്തുന്ന ഇ പദ്ധതിയിൽ ചേർന്ന് ആനുകൂല്യം കൈപ്പറ്റുവാൻ അർഹരായവർക്ക്‌ സഹായകമാകട്ടെ. ഇ പദ്ധതിയെ കുറിച്ച് അറിയാത്തവർക്ക് അറിവ് പകർന്നു കൊടുക്കുവാനും തയ്യാറാകണം

About admin

Check Also

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം ലോകമൊട്ടാകെ ഇന്ന് കൊറോണ വൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. …

Leave a Reply

Your email address will not be published. Required fields are marked *