Breaking News
Home / SPORTS NEWS / സഞ്ജു സാംസന്റെ ആ വീഡിയോ ‘മോര്‍ഫിംഗാണ്’, ഒരു മനുഷ്യനും ഇത്തരത്തില്‍ ഒരിക്കലും ഫീല്‍ഡ് ചെയ്യാനാകില്ല: ക്രിക്കറ്റ് വിദഗ്ധന്‍

സഞ്ജു സാംസന്റെ ആ വീഡിയോ ‘മോര്‍ഫിംഗാണ്’, ഒരു മനുഷ്യനും ഇത്തരത്തില്‍ ഒരിക്കലും ഫീല്‍ഡ് ചെയ്യാനാകില്ല: ക്രിക്കറ്റ് വിദഗ്ധന്‍

സഞ്ജു സാംസന്റെ ആ വീഡിയോ ‘മോര്‍ഫിംഗാണ്’, ഒരു മനുഷ്യനും ഇത്തരത്തില്‍ ഒരിക്കലും ഫീല്‍ഡ് ചെയ്യാനാകില്ല: ക്രിക്കറ്റ് വിദഗ്ധന്‍

സിക്‌സ് എന്ന് ഏവരും ഉറപ്പിച്ച പന്ത് അസാമാന്യമായ സ്കിൽകൊണ്ട് തട്ടിയകറ്റിയ കേരള താരം സഞ്ജു സാംസന്റെ ആശ്ചര്യം ഉളവാക്കുന്ന പ്രകടനം കണ്ട ഞെട്ടലിലില്‍ നിന്നും ക്രിക്കറ്റ് പ്രേമികൾ ഇനിയും ഉണർന്നിട്ടില്ല. അതും ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഒരു യുവതാരത്തിന് ഇത്ര സുന്ദരമായി ഫീല്‍ഡ് ചെയ്യാനാകുമോ എന്ന അമ്പരപ്പിലാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ.

പ്രമുഖ ക്രിക്കറ്റ് നീരിക്ഷകനും നിരവധി സ്‌പോട്‌സ് വെബ് സൈറ്റുകളുടെ കോളമിസ്റ്റുമായ അഭിഷേക് മുഖര്‍ജി സഞ്ജുവിന്റെ ഫീല്‍ഡിംഗിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഏറ്റവും വൈറൽ ആയി മാറിയിരിക്കുന്നത്. സഞ്ജുവിന്റെ ആ ഫീൽഡിങ് മികവ് മോര്‍ഫിംഗാണെന്നും ഒരു മനുഷ്യനും ഇത്തരത്തില്‍ ഫീല്‍ഡ് ചെയ്യാനാകില്ലെന്നുമാണ് മുഖര്‍ജി പറയുന്നത്. സഞ്ജുവിന്റെ ഫീല്‍ഡിംഗ് എത്രത്തോളം അത്ഭുതകരമാണെന്ന് പ്രതിഫലിപ്പിക്കുന്നതാണ് മുഖര്‍ജിയുടെ വാക്കുകള്‍. ട്വിറ്ററിലൂടെ മുഖർജി കുറിച്ചാണ് ഇതെല്ലം.

മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശ സമ്മാനിച്ചെങ്കിലും, ഫീല്‍ഡില്‍ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. പേസ് ബൗളർ ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലാണ് സഞ്ജുവിന്റെ ഇ സാഹസികത ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. റോസ് ടെയ്ലറുടെ സിക്സ് എന്നുറപ്പിച്ച ഷോട്ടില്‍ ബൗണ്ടറിയുടെ മുകളിൽ ഉയർന്നു പൊങ്ങി സഞ്ജു പന്ത് കൈക്കലാക്കുകയായിരുന്നു. മാത്രമല്ല, സിക്സ് എന്നുറപ്പിച്ചു പുറത്തേക്ക് പറന്ന് പന്ത് ഉള്ളിലേക്ക് തട്ടി ഇടുവാനും താരത്തിനായി. വെറും രണ്ട് റണ്‍സ് മാത്രമാണ് കിവികള്‍ക്ക് ഇതോടെ ലഭിച്ചത്. മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യയുടെ വിജയം എന്ന് കൂടി വിലയിരുത്തുംബോഴാണ് ആ പ്രകടനത്തിന്റെ വില എത്രത്തോളമെന്ന് ക്രിക്കറ്റ് ലോകം മനസ്സിലാക്കുന്നത്.

ന്യൂസിലന്‍ഡ് താരം ടോം ബ്രൂസിനെ റണ്‍ഔട്ടാക്കിയും സഞ്ജു സാംസണ്‍ ഫീല്‍ഡില്‍ അത്യുജ്ജല പ്രകടനം കാഴ്ച വച്ചു. സഞ്ജുവിന്റെ തന്ത്രപൂര്‍വമായ ആ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് റൺഔട്ടാക്കുകയായിരുന്നു. സഞ്ജുവിന്റെ സ്ഥിരം പൊസിഷൻ വിക്കറ്റ് കീപ്പിങ് ആണെന്ന് കൂടി കൂട്ടി വായിക്കേണ്ടതാണ്.

എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സഞ്ജുവിന് നിരാശ ആയിരുന്നു സമ്മാനം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറുടെ റോളിലെത്തിയ സഞ്ജു ബേ ഓവലില്‍ വെറും രണ്ട് റണ്‍സിന് പുറത്തായി. രോഹിത് ശര്‍മ്മ സ്വയം മൂന്നാം നമ്പറിലേക്ക് മാറി സഞ്ജുവിന് അവസരമൊരുക്കിയിട്ടും താരത്തിനത് ആ അവസരം മുതലാക്കാനായില്ല. ഇ മത്സരത്തിന് മുൻപ് വെല്ലിംഗ്ടണില്‍ നടന്ന നാലാം ടി20യില്‍ സഞ്ജു ഒരു സിക്സർ പരാതിയതിനു ശേഷം എട്ട് റണ്‍സില്‍ പുറത്തായിരുന്നു. ഋഷഭ പന്തിനെ പുറത്തിരുത്തിയാണ് സഞ്ജുവിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയത്.

About admin

Check Also

ന്യൂസിലൻഡിൽ ഇനി രാജ്യാന്തര മത്സരങ്ങൾ നടത്തരുതെന്ന് കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായ ഹർഷ ഭോഗ്‌ലെ.

“ഈ കാലഘട്ടത്തിലെ ബാറ്റ്സ്മാന്മാർ കായികമായി കരുത്തരും മികവുമല്ലവരുമാണ്. അത് മാത്രമല്ല, അനായാസമായി സിക്സറുകളും ബൗണ്ടറികളും പായിക്കുവാൻ നൂതനമായ ക്രിക്കറ്റ് ബാറ്റുകൾ …

Leave a Reply

Your email address will not be published. Required fields are marked *