Breaking News
Home / ENTERTAINMENT NEWS / CINEMA / നടി സാധിക വേണുഗോപാലിന് ഇത് രഹസ്യവിവാഹമോ സുന്ദരനൊപ്പമുള്ള ചിത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടി

നടി സാധിക വേണുഗോപാലിന് ഇത് രഹസ്യവിവാഹമോ സുന്ദരനൊപ്പമുള്ള ചിത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടി

നടി സാധിക വേണുഗോപാലിന് ഇത് രഹസ്യവിവാഹമോ സുന്ദരനൊപ്പമുള്ള ചിത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് സാധിക വേണുഗോപാൽ. സാധികയുടെ ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പലപ്പോഴും കുറച്ചു ഗ്ലാമറസ് ലുക്കില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കു വക്കുന്നു എന്നതിന്റെ പേരില്‍ നടിയ്‌ക്കെതിരെ സൈബര്‍ പോരാളികളുടെ ആക്രമണം നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്കെല്ലാം തക്ക സമയത്തു മറുപടി കൊടുത്ത് സാധിക കൈയടി വാങ്ങാറുമുണ്ട്. സാധിക തന്റെ നിലപാടുകൾ തുറന്നു പറയാൻ സാധാരണ മടി കാണിക്കാറില്ല, അത്കൊണ്ട് തന്നെ വിമർശനങ്ങൾ നേരിടാറുമുണ്ട്.

എന്നാൽ ഇപ്പോഴിതാ സാധിക തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സെറ്റ് മുണ്ട് ചുറ്റി കുളത്തിന്റെ സൈഡില്‍ നിന്ന് കൊണ്ട്, അതും ഒരു പുരുഷനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോസുമെല്ലാം സാധിക പങ്കുവെച്ചിരുന്നു. ചിത്രങ്ങള്‍ക്കൊപ്പം അതിന് നല്‍കുന്ന തലവാചകമാണ് ഏറെ ശ്രദ്ധേയം. ‘ഒരു മികച്ച ദാമ്പത്യമെന്നത് എല്ലാം തികഞ്ഞ ദമ്പതികള്‍ ഒരുമിക്കുന്നതല്ല, അപൂര്‍ണരായ ദമ്പതികള്‍ അവരുടെ വ്യത്യസ്തതകള്‍ ആസ്വദിക്കാന്‍ സമയം കണ്ടെത്തുന്നു” എന്നുമായിരുന്നു ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍.

ഇതോടെ കൂടെ ഉള്ള ആള്‍ സാധികയുടെ ഭര്‍ത്താവ് ആണോ എന്ന സംശയം പലരിലും ജനിക്കാൻ തുടങ്ങി. സാധിക വീണ്ടും വിവാഹിതയായതിന്റെ ഫോട്ടോസ് ഇതെന്ന് കൂടുതല്‍ പേരും ചോദിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ഏതെങ്കിലും സിനിമയുടെയോ ഷോട്ട് ഫിലിമിന്റെയോ ഭാഗമാണോ എന്നും ആരാധകര്‍ അന്വേഷിക്കുന്നു. ചില ഫോട്ടോസില്‍ നടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിരിക്കുന്നതും ഇതിന്റെ സൂചനയാണെന്ന് ചൂണ്ടി കാണിക്കുന്നു. പല സംശയങ്ങളും കമന്റുകളായി വരുന്നുണ്ടെങ്കിലും ഇതുവരെയും ഇതിനൊന്നും നടി തക്കതായ മറുപടി കൊടുത്തിട്ടില്ല. മുൻപ് വിവാഹിതയായിരുന്ന സാധിക ബന്ധം വേർപ്പെടുത്തിരുന്നു. അതുകൊണ്ടാണ് ആരാധകർ താരം വിണ്ടു വിവാഹിത ആയോ എന്ന് ആരാധകർ ഉറ്റു നോക്കുന്നത്.

2012 ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കുട്ട് എന്ന സിനിമയിലൂടെയാണ് സാധിക വെള്ളിത്തിരയിലേക്ക് പ്രവേശിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയായിരുന്നു സാധിക ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സ്നേഹിക്കപ്പെടുന്നതാണ് ഏറ്റവും മികച്ച അനുഭവം, ഏറ്റവും നല്ല ദമ്പതികൾ എങ്ങനെ എന്നിങ്ങനെ പോകുന്നു ഫോട്ടോ ക്യാപ്‌ഷനുകൾ പലപ്പോഴും ചർച്ചാ വിഷയമാകാറുണ്ട് സാധികയുടെ പോസ്റ്റുകളും ചിത്രങ്ങളും. വിവാഹമാണോ എന്ന തരത്തിലെ സൂചനകൾ പോസ്റ്റിൽ നൽകുന്നതാണ് ഇപ്പോഴത്തെ ചർച്ചയുടെ പ്രധാന കാരണം.

 

About admin

Check Also

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം …

Leave a Reply

Your email address will not be published. Required fields are marked *