Breaking News
Home / ENTERTAINMENT NEWS / CINEMA / കൊറോണ ബാധയെ തുടർന്ന് മോഹന്‍ലാല്‍ മരിച്ചുയെന്ന വ്യാജപ്രചരണത്തിന് പിന്നില്‍ സോഷ്യല്‍ മീഡിയയിലെ ഗുണ്ടാസംഘമായ രജിത് ആര്‍മിയാണെന്ന് കടുത്ത ആരോപണം.

കൊറോണ ബാധയെ തുടർന്ന് മോഹന്‍ലാല്‍ മരിച്ചുയെന്ന വ്യാജപ്രചരണത്തിന് പിന്നില്‍ സോഷ്യല്‍ മീഡിയയിലെ ഗുണ്ടാസംഘമായ രജിത് ആര്‍മിയാണെന്ന് കടുത്ത ആരോപണം.

കൊറോണ ബാധയെ തുടർന്ന് മോഹന്‍ലാല്‍ മരിച്ചുയെന്ന വ്യാജപ്രചരണത്തിന് പിന്നില്‍ സോഷ്യല്‍ മീഡിയയിലെ ഗുണ്ടാസംഘമായ രജിത് ആര്‍മിയാണെന്ന് കടുത്ത ആരോപണം.

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ മോഹന്‍ലാലിന്റെ ഒരു ചിത്രത്തിലെ ഒരു ഫോട്ടോ ഉപയോഗിച്ച വ്യാജവാര്‍ത്ത ഉണ്ടാക്കിയാണ് രജിത് ആര്‍മിയുടെ വ്യാജ പ്രചരണം എന്ന് റിപ്പോർട്ടുകൾ. ഒരു സിനിമയില്‍ മോഹന്‍ലാല്‍ മരിച്ച് കിടക്കുന്ന ഫോട്ടോ ഉപയോഗിച്ച് ‘തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു’ എന്ന തലക്കെട്ടോടെയാണ് വ്യാജ പ്രചരണം. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് ഏറ്റിട്ടുണ്ട്.

ഇ വ്യാജ പ്രചാരണത്തിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് മോഹന്‍ലാല്‍ ഫാന്‍സിന്റെ ഇപ്പോളത്തെ ആവശ്യം. കൊറോണ വൈറസ് വ്യാപനവുമായി സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി കഴിഞ്ഞദിവസവും വ്യക്തമാക്കിയിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ്, മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് സീസൺ രണ്ട്, ഷോയില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കിയിരുന്നു. അന്നുമുതൽ രജിത് ആര്‍മി മോഹന്‍ലാലിനെതിരെ തിരിഞ്ഞത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ രജിത് ആര്‍മി വന്‍ സൈബര്‍ ആക്രമണങ്ങളാണ് അതിനു ശേഷം നടത്തിയത്. ഷോയിലെ രേഷ്മ എന്ന മത്സരാര്‍ത്ഥിയുടെ കണ്ണുകളിൽ മുളക് തേച്ചതിനാണ് രജിത് കുമാറിനെ പുറത്താക്കിയത്. ഷോയില്‍ രജിത്കുമാര്‍ നടത്തിയ അതിക്രമത്തിനെതിരെ സോഷ്യല്‍മീഡിയയിലും രൂക്ഷമായവിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം കേരളം സർക്കാരിൻ്റെ സാലറി ചലഞ്ചിനെതിരെ സർക്കാർ ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകൾ ശക്തമായി രംഗത്ത് വന്നിരിക്കുന്നു. സർക്കാർ ജീവനക്കാരിൽ നിന്നുള്ള നിർബന്ധിത പണപ്പിരിവ് അനുവദിക്കില്ലെന്ന് കേരള എൻജിഒ അസോസിയേഷനും എൻജിഒ സംഘും അറിയിച്ചു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കേരള എൻജിഒ അസോസിയേഷൻ അറിയിച്ചു.

ഇപ്പോൾ കൊവിഡ് 19 പ്രതിരോധത്തിനായി ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് സർക്കാർ ജീവനക്കാർ കാഴ്ചവയ്ക്കുന്നത്. ആ പ്രവർത്തനങ്ങൾ നടത്തുന്ന ജീവനക്കാരുടെ കയ്യിൽ നിന്ന് നിർബന്ധപൂർവ്വം ഒരു മാസത്തെ ശമ്പളം പിരിച്ചെടുക്കുന്നത് അവരുടെ ആത്മവീര്യം തകർക്കുമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ പറഞ്ഞു. ജീവനക്കാരുടെ വികാരം സർക്കാർ മാനിക്കണം. സർക്കാർ സർക്കാർ ജീവനക്കാർ കേരളത്തിലെ സമ്പന്ന വർഗമല്ല, അത് ആരും മറക്കണ്ട. അവരെ സമ്പന്ന വർഗമായി നോക്കിക്കാണുന്ന സർക്കാർ നിലപാട് പുനപരിശോധിക്കണമെന്നും ചവറ ജയകുമാർ പറഞ്ഞു.

സർക്കാർ നടപടിയായ. ഒരു മാസത്തെ ശമ്പളം മുഴുവൻ നിർബന്ധമായും നൽകണമെന്ന സർക്കാർ തീരുമാനത്തിനെതിരെ എൻജിഒ സംഘും രംഗത്തെത്തി. ജീവൻ പണയം വെച്ച് കൊവിഡ് 19 പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി സർക്കാർ ജീവനക്കാരുണ്ട്. അവർക്ക് മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകുമ്പോഴാണ് കേരളത്തിൽ നിർബന്ധിത പണപ്പിരിവ് നടത്തുന്നതെന്ന് എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ടിഎൻ രമേശ് പറഞ്ഞു. സർക്കാർ ജീവനക്കാരിൽ നിന്ന് നിർബന്ധമായി പണം തിരിച്ചെടുക്കാൻ പാടില്ല എന്ന സുപ്രിം കോടതി ഉത്തരവ് നിലവിലുണ്ടെന്നും ടി എൻ രമേശ് പറഞ്ഞു.

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *