Breaking News
Home / WORLD / CURRENT AFFIARS / Quaden Bayles – തോറ്റുതരാന്‍ ഇനിയിവന് ഒട്ടും മനസ്സില്ല; റഗ്ബി ടീമിനൊപ്പം മൈതാനത്തിലേക്ക്‌ ക്വാഡന്‍

Quaden Bayles – തോറ്റുതരാന്‍ ഇനിയിവന് ഒട്ടും മനസ്സില്ല; റഗ്ബി ടീമിനൊപ്പം മൈതാനത്തിലേക്ക്‌ ക്വാഡന്‍

ഡ്വാര്‍ഫിസം എന്ന അപൂര്‍വ ജനിതകാവസ്ഥയുടെ പേരില്‍ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ക്വാഡന്‍ റഗ്ബി ലീഗിലെ താരമായി

ഉയരം കുറഞ്ഞതിന്റെ പേരില്‍ സുഹൃത്തുക്കളുടെ കളിയാക്കലിന് സ്ഥിരം വിധേയനാവുന്ന ക്വാഡന്‍ എന്ന ഒമ്പതുവയസ്സുകാരന്‍ അമ്മയോട് തന്നെ കൊന്നുതരുമോ എന്നു ചോദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ബോഡിഷെയിമിങ്ങിന്റെ ഏറ്റവും ഹൃദയം തകര്‍ക്കുന്ന അവസ്ഥയാണ് വീഡിയോയില്‍ കണ്ടത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ നിന്നുള്ള യരാക ബെയ്ല്‍സ് എന്ന അമ്മയാണ് മകന്‍ ക്വാഡന്‍ ‘മരിക്കാനായി എനിക്ക് ഒരു കയര്‍ തരുമോ’ എന്നുചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ കൊണ്ട് വൈറലായ ഈ ദൃശ്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഹൃദയം തകര്‍ക്കുന്നതായിരുന്നു.

കരയുന്ന ക്വാഡനല്ല, ഓസ്ട്രേലിയയിലെ ദേശീയ റഗ്ബി ടീമിന്റെ കൈപിടിച്ച് ഫീല്‍ഡിലേക്ക് ചിരിയോടെ എത്തിയ ക്വാഡനാണ് ഇപ്പോഴത്തെ താരം. വീഡിയോ വൈറലായതോടെ നാഷനല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജനസ് ഓള്‍ സ്റ്റാര്‍സ് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാനായി ക്വാഡന് അവസരം ലഭിക്കുകയായിരുന്നു. ഗോള്‍ഡ് കോസിലെ മൈതാനത്തെത്തിയ ക്വാഡനെ നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ വരവേറ്റത്. ഡ്വാര്‍ഫിസം എന്ന അപൂര്‍വ ജനിതകാവസ്ഥയാണ് ക്വാഡന്റെ ഉയരക്കുറവിനു കാരണം.

ഇപ്പോഴിതാ കുഞ്ഞു ക്വാഡനു വേണ്ടി നാനാഭാഗത്തു നിന്നുമുള്ളവരുടെ മാനസിക പിന്തുണയ്ക്കൊപ്പം സാമ്പത്തിക സഹായങ്ങളുടേയും പ്രവാഹമാണ്. യുഎസിലെ കൊമേഡിയനായ ബ്രാഡ് വില്യംസ് തുടങ്ങിയ ഫണ്ട് റെയ്സിങ് രണ്ടു കോടിയോളം രൂപയാണ് ക്വാഡനു വേണ്ടി സ്വരൂപിച്ചത്…….

 

കത്തികൊണ്ട് എനിക്കെന്റെ ഹൃദയം തകര്‍ക്കണം. ആരെങ്കിലും എന്നെ ഒന്നു കൊന്നുതരണമെന്നാണ് കുഞ്ഞു ക്വാഡന്‍ പറഞ്ഞത്
സ്‌കൂളില്‍ നിന്നും നിരന്തരമായുള്ള കൂട്ടുകാരുടെ കുള്ളന്‍ വിളി ഏറെ വേദനിപ്പിക്കുന്നവെന്ന് കണ്ണീരോടെ പറഞ്ഞ് ലോകത്തിന്റെ മനസ്സ് നടുക്കിയ ക്വാഡന്‍ ബെയില്‍സിന് ലോകത്തിന്റെ പിന്തുണ. തന്റെ വേദനകള്‍ പങ്കുവെച്ച ഈ ഒന്‍പതു വയസ്സുകാരന് സെലിബ്രറ്റികള്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ കെെത്താങ്ങുമായി എത്തുകയായിരുന്നു.

കുള്ളനെന്ന വിളി തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും, നിത്യേനെയുള്ള പരിഹാസം മൂലം മരിക്കാനാണ് തോന്നുന്നതെന്നുമാണ് ആസ്ത്രേലിയക്കാരനായ ക്വാഡന്‍ കണ്ണീരോടെ പറഞ്ഞത്. ക്വാഡന്റെ അമ്മ യരാഖ ബെയില്‍സായിരുന്നു മകന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

 

കത്തികൊണ്ട് എനിക്കെന്റെ ഹൃദയം തകര്‍ക്കണം. ആരെങ്കിലും എന്നെ ഒന്നു കൊന്നുതരണമെന്നാണ് കുഞ്ഞു ക്വാഡന്‍ പറഞ്ഞത്. പതിനാല് മില്യന്‍ പേരാണ് ഈ വീഡിയോ കണ്ടത്. ഞങ്ങള്‍ ക്വാഡന്റെ കൂടെ എന്ന ഹാഷ് ടാഗും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. പല പ്രമുഖ മാധ്യമങ്ങളും സംഭവം പ്രാധാന്യത്തോടെ വാര്‍ത്തയാക്കി.

ഇവിടം കൊണ്ടും തീര്‍ന്നില്ല. മൂന്ന് ലക്ഷം ഡോളറാണ് ഈ കുഞ്ഞു മിടുക്കനായി സോഷ്യല്‍ മീഡിയ സമൂഹം സ്വരൂപിച്ചത്. വീഡിയോ വൈറലായതോടെ, ഗോ ഫണ്ട് മീ എന്ന സൈറ്റ് വഴി മണിക്കൂറുകള്‍ കൊണ്ടാണ് ക്വാഡനായി പണം സ്വരുക്കൂടിയത്. പുറമെ, സെലിബ്രിറ്റികള്‍ ഉള്‍പ്പടെ, ക്വാഡന്‍ കണ്ണു നനയിച്ച പലരും സാമ്പത്തിക സഹായവുമായി എത്തി.

വീഡിയോ പുറത്തുവന്നതോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്മമാര്‍ തങ്ങളുടെ മക്കള്‍ ഇത്തരം ക്രൂരതമാശകള്‍ ചെയ്യുന്നതില്‍ നിന്നും തടയുമെന്ന് പ്രതിജ്ഞ ചെയ്തു. ക്വഡന്റെ പ്രായത്തിലുള്ള കുഞ്ഞു കൂട്ടുകാരും പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ എത്തി.

 

 

ഹോളിവുഡ് താരം ഹ്യൂജ് ജാക്കമാനെ പോലുള്ള താരങ്ങളും ക്വഡന് പിന്തുണയുമായി രംഗത്തെത്തുകയുണ്ടായി. പുറമെ വിവിധ ഓഫറുകളുമായി നിരവധി സ്‌പോര്‍ട്‌സ് ടീമുകളും എത്തി. ക്വഡനെ പോലുള്ളവര്‍ അനുഭവിക്കുന്ന വേദന മനസ്സിലാക്കാന്‍ ലോകത്തിന് കഴിഞ്ഞുവെന്നാണ് അമ്മ യരാഖ ബെയില്‍സ് പറയുന്നത്. എന്നാല്‍ തന്റെ കുഞ്ഞിന്റെ വാക്കുകള്‍ക്ക് ഇത്രയേറെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞു.

About admin

Check Also

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം ലോകമൊട്ടാകെ ഇന്ന് കൊറോണ വൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. …

Leave a Reply

Your email address will not be published. Required fields are marked *