Breaking News
Home / ENTERTAINMENT NEWS / CINEMA / വീസാ കാലാവധി നീട്ടീ നൽകും; നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കെത്തിക്കുന്നത് പ്രാവർത്തികമല്ല: എ കെ ബാലൻ

വീസാ കാലാവധി നീട്ടീ നൽകും; നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കെത്തിക്കുന്നത് പ്രാവർത്തികമല്ല: എ കെ ബാലൻ

വീസാ കാലാവധി നീട്ടീ നൽകും; നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കെത്തിക്കുന്നത് പ്രാവർത്തികമല്ല: എ കെ ബാലൻ

ജോർദാനിൽ കുടുങ്ങിയ ആടുജീവിതം സിനിമ ചിത്രീകരണം ടീമിനെ നാട്ടിലെത്തിക്കുന്ന കാര്യം നിലവിൽ തീർത്തും പ്രാവർത്തികമല്ലെന്ന് മന്ത്രി എ കെ ബാലൻ. ഇന്‍റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന അവസ്ഥയാണുള്ളത് ഇപ്പോൾ നിലവിലുള്ളത്. സംഘത്തിലുള്ളവരുടെ വീസാ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ലെന്നും സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ബെന്യാമിന്‍റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദാനില്‍ നടക്കുകയാണ്. ലോകംമുഴുവന്‍ കൊറോണഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണും കര്‍ഫ്യൂ തുടങ്ങിയ നടപടികളും രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ അഭിനേതാക്കളും മറ്റ് സിനിമാ അണിയറപ്രവര്‍ത്തകരും ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു.

വാര്‍ത്തകണ്ടയുടനെ മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും സംസാരിച്ചു. പൃഥ്വിരാജിൻറെ അമ്മ മല്ലികാ സുകുമാരനുമായും സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജോര്‍ദാനില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷൂട്ടിംഗ് തുടരുന്നതിനും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവര്‍ക്ക് ലഭിച്ചു.

ഇപ്പോള്‍ വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ. വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്.

അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ല. സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും.

വീസാ കാലാവധി നീട്ടീ നൽകും; നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കെത്തിക്കുന്നത് പ്രാവർത്തികമല്ല: എ കെ ബാലൻ

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം ആരംഭിച്ചു. ഇന്ന് ഉച്ചവരെ ഏകദേശം ഏഴര ലക്ഷം ആളുകള്‍ റേഷന്‍ വാങ്ങി. റേഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് പ്രത്യേക ക്രമീകരണങ്ങളാണ് റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
രാവിലെ ഒന്‍പത് മണിയോടെ തന്നെ സൗജന്യ റേഷന്‍ വാങ്ങാന്‍ ആളുകള്‍ എത്തി തുടങ്ങി. നിശ്ചിത അകലം പാലിച്ച് ആളുകള്‍ക്ക് നില്ക്കാൻ പ്രത്യേക സൗകര്യങ്ങള്‍ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ഗണനാ വിഭാഗത്തിലുളള പിങ്ക് കാര്‍ഡ് ഉളള ഒരോ വ്യക്തിക്കും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിച്ചു.

എന്നാൽ മഞ്ഞ കാര്‍ഡ് ഉളളവര്‍ക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും ആണ് ലഭിച്ചത്. സൗജന്യമായി റേഷന്‍ തന്ന സര്‍ക്കാരിന്റെ നടപടിയെ എല്ലാവരും അഭിനന്ദിച്ചു. ആദ്യ ദിനമായ ഇന്ന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കാണ് ഇന്ന് റേഷന്‍ ലഭിച്ചത്. ഭക്ഷ്യ ധാന്യങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്ന് വിവിധ കടകളില്‍ പരിശോധന നടത്തിയ റേഷനിംഗ് ഓഫീസറമാരും വ്യക്തമാക്കി വെളള , നീല കാര്‍ഡുകള്‍ ഉളള മുന്‍ഗണനേതര വിഭാഗത്തിലുളളവര്‍ക്ക് 15 കിലോ അരിയും സൗജന്യമായി ലഭിക്കും.

ഒരു കാര്‍ഡിലും പേരില്ലാത്തവര്‍ക്ക് ആ കാര്യം സത്യവാങ്ങ്മൂലമായി എഴുതി നല്‍കിയാല്‍ അരി സൗജന്യമായി ലഭിക്കും.സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യ കിറ്റ് നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 350 കോടി രൂപ അടിയന്തിരമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. കൊറോണ കാലത്ത് പാവപ്പെട്ടവരെന്നോ പണക്കാരെന്നോ നോക്കാതെ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം അനുവദിച്ച സര്‍ക്കാരിന്റെ നടപടിക്ക് വന്‍ ജനപിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. ഏപ്രില്‍ 20 വരെ ആളുകള്‍ക്ക് റേഷന്‍ കടയില്‍ നിന്ന് റേഷന്‍ വാങ്ങാം.

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *