Breaking News
Home / Uncategorized / Kerala / Food / തണ്ണിമത്തൻ തോട് കൊണ്ട് ഒരു കിടു അച്ചാർ, നിങ്ങൾക്ക് ഈസി ആയി ഉണ്ടാക്കിയെടുക്കാം

തണ്ണിമത്തൻ തോട് കൊണ്ട് ഒരു കിടു അച്ചാർ, നിങ്ങൾക്ക് ഈസി ആയി ഉണ്ടാക്കിയെടുക്കാം

തണ്ണിമത്തൻ തോട് കൊണ്ട് ഒരു കിടു അച്ചാർ, നിങ്ങൾക്ക് ഈസി ആയി ഉണ്ടാക്കിയെടുക്കാം

ഭക്ഷണ പ്രേമികളായ എല്ലാവരുടെയും ഇഷ്ട സാധനമാണ് അച്ചാർ .പല നിറത്തിലും പല രുചിയിലുമുള്ള അച്ചാർ എല്ലായിടത്തും സുലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നും മറ്റും സ്ഥലങ്ങളിൽ നിന്നാണ് പലരും രുചികരമായ അച്ചാർ കഴിക്കുന്നത് . നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ വ്യത്യസ്‍തമായ അച്ചാർ ഈസിയായി നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേയുള്ളു . അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

തണ്ണിമത്തന്റെ തൊണ്ടു ഉപയോഗിച്ച് നമ്മുക്ക് രുചികമായ അച്ചാർ ഉണ്ടാക്കാൻ സാധിക്കും. അതിനായി തണ്ണിമത്തൻ വൃത്തിയായി കഴുകി, എടുത്തു മുറിച്ചു തോണ്ടുകൾ മാറ്റിയെടുത്തു ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. എന്നിട്ടു തൊണ്ടിന്റെ പുറമെയുള്ള തൊലി ചെത്തി കളയുക. അല്ലെങ്കിൽ തൊലിയോട് കൂടിയാണ് അച്ചാർ ഉണ്ടാക്കുന്നതെങ്കിൽ കയ്പ്പ് സ്വാദ് ഉണ്ടാക്കാൻ സാധ്യതയുണ്ട്.

അരിഞ്ഞെടുത്ത കഷ്ണങ്ങൾ ചൂട് വെള്ളത്തിൽ ഇട്ടു സാവധാനത്തിൽ തിളപ്പിച്ചെടുക്കണം. എന്നിട്ടത് വേണം എണ്ണയിൽ ഇട്ടു ബാക്കി ചേരുവകൾ കൂട്ടി അച്ചാർ ഉണ്ടാക്കാൻ. ഓയിൽ തിളച്ചു തുടങ്ങുബോൾ ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ എണ്ണയിലേക്ക് ഇട്ടിട്ടു നല്ലവണം ഇളക്കണം. നല്ലവണം വാടിയതിനു അത് ഒരു പാത്രത്തിലേക്ക് മാറ്റുന്നു. എന്നിട്ടു ആ എണ്ണയിലേക്ക് തണ്ണിമത്തന്റെ തൊണ്ടു ഇട്ടു ഇളകുന്നു.. എന്നിട്ടു മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും കൂടി ഇട്ടു ഇളക്കുക. എന്നിട്ടു മറ്റൊരു പാത്രത്തിലേക്ക് മാറ്റി വക്കുക.

 

ഇനിയാണ് അച്ചാർ ഉണ്ടാക്കുന്നത്. അതിനായി എണ്ണയിൽ കടുക് പൊട്ടിച്ചെടുക്കുക. എന്നിട്ടു ബാക്കി ചേരുവകൾ ആവശ്യാനുസരണം ചേർന്ന് രുചികരമായ അച്ചാർ ഉണ്ടാക്കിയെടുക്കാം

അച്ചാര്‍ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം
എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന അച്ചാറുകള്‍

മാങ്ങ കഴുകി വൃത്തിയാക്കി തൊലിയോടെ ചെറിയ കഷണങ്ങളായി അരിഞത് – 1.5 കപ്പ്
വെള്ളം -1.5 കപ്പ് മാങ്ങക്ക് 2 കപ്പ് വെള്ളം
ഉപ്പ് ,കടുക് ,എണ്ണ -പാകത്തിനു
മുളക്പൊടി -2 – 2.5 റ്റീസ്പൂൺ നിറയെ (എരിവു കൂടുതൽ വേണമെങ്കിൽ കൂട്ടാം)
മഞൾപൊടി -1/4 റ്റീസ്പൂൺ
ഉലുവാപൊടി -1/4 റ്റീസ്പൂൺ
കായപൊടി -1/4 -1/2 റ്റീസ്പൂൺ
കടുക് ചതച്ചത് -1/4 റ്റീസ്പൂൺ

 

ചെറിയ കഷണങ്ങളാക്കിയ മാങ്ങ ലേശം ഉപ്പ് പുരട്ടി വക്കുക.
പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ( നല്ലെണ്ണയാണു ഏറ്റവും നല്ലത്)കടുക് പൊട്ടിക്കുക, അതിലേക്ക് കുറെശ്ശെ വെള്ളം ഒഴിച്ച് കൊടുക്കുക.
എടുത്ത് വച്ച വെള്ളം മുഴുവൻ ഒഴിച്ച ശേഷം പാകത്തിനു ഉപ്പ്, മഞൾപൊടി,മുളക് പൊടി ,കായപൊടി,ഉലുവാപൊടി ഇവ ചേർത്ത് നന്നായി ഇളക്കുക.
നന്നായി തിള വരുമ്പോൾ മാങ്ങ കഷണങ്ങൾ ചേർത്ത് ഇളക്കി ,കടുക് ചതച്ചതും കൂടെ ചേർത് ഇളക്കി 2 -3 മിനുറ്റ് അടച്ച് വച്ച് വേവിച്ച ശേഷം തീ ഓഫ് ചെയ്യാം.
മാങ്ങ കഷങ്ങൾ വേവുമ്പോൾ അതിൽ നിന്നും കുറച്ച് വെള്ളം ഇറങ്ങും.അപ്പൊ അച്ചാറിനു വെള്ളം പാകമാകും.

ഇനി ചമ്പക്ക അച്ചാര്‍ ഉണ്ടാക്കുന്നത് നോക്കാം.ആവശ്യമായ സാധനങ്ങള്‍

ചാമ്പക്ക – 10( വലുത്) ( ചെറിയതാണെൽ 20 എണ്ണം ഒക്കെ എടുക്കാം)
വെള്ളുതുള്ളി -6-7അല്ലി
ഇഞ്ചി -1/2 റ്റീസ്പൂൺ
പച്ചമുളക് -2-3
മുളക്പൊടി – 2-3 റ്റീസ്പൂൺ
കായപൊടി-1/4 റ്റീസ്പൂൺ
ഉലുവാപൊടി -3 നുള്ള്
കറിവേപ്പില -1 തണ്ട്
വിനാഗിരി -3 റ്റീസ്പൂൺ ( കുറച്ച് നാൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ മാത്രം വിനാഗിരി ചേർതാൽ മതി, പെട്ടെന്ന് ഉപയോഗിച്ച് തീർക്കാനാണെങ്കിൽ ചേർക്കണ്ട.ഞാൻ ചേർതിട്ട് ഇല്ല)
എണ്ണ ( നല്ലെണ്ണ ആണു ഉത്തമം, അതില്ലെങ്കിൽ മറ്റെതെങ്കിലും),-പാകത്തിനു
ഉപ്പ്,കടുക്- പാകത്തിനു

 

ചാമ്പക്ക കഴുകി വൃത്തിയാക്കി,ചെറുതായി അരിഞ് വക്കുക.
പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് ,വെള്ളുതുള്ളി, ഇഞ്ചി,പച്ചമുളക് ഇവ അരിഞത് ചേർത്ത് വഴറ്റുക.
ശെഷം അരിഞ ചാമ്പക്ക ചേർത് പാകത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി വഴറ്റി മുളക്പൊടി കൂടെ ചേർത് പച്ചമണം മാറുന്ന വരെ വഴറ്റുക.( കുറച്ച് കാശ്മീരി മുളക്പൊടി ചേർതാൽ നല്ല കളറും കിട്ടും)
ഇനി കുറച്ച് നേരം കുറഞ്ഞ തീയിൽ അടച്ച് വക്കാം.കരിയാതെ ശ്രദ്ധിക്കണം.ഈ സമയം ചാമ്പക്കയുടെ ഉള്ളിൽ നിന്നും കുറച്ച് വെള്ളം ഒക്കെ ഇറങ്ങി ഒരു പിരണ്ട പരുവം ആകും.കൂടുതൽ ചാറു വേണമെങ്കിൽ 2-3 സ്പൂൺ തിളപ്പിച്ച് ആറിയ വെള്ളം ചേർക്കാം.
ഇനി ഉലുവാ പൊടി, കായ പൊടി കൂടി ചേർത്ത് ഇളക്കി 1മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം.വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ ഈ സമയം ചേർക്കാം
ചൂടാറിയ ശെഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

About admin

Check Also

നടി സാധിക വേണുഗോപാലിന് ഇത് രഹസ്യവിവാഹമോ സുന്ദരനൊപ്പമുള്ള ചിത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടി

നടി സാധിക വേണുഗോപാലിന് ഇത് രഹസ്യവിവാഹമോ സുന്ദരനൊപ്പമുള്ള ചിത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് …

Leave a Reply

Your email address will not be published. Required fields are marked *