Breaking News
Home / ENTERTAINMENT NEWS / കേരളത്തിലെ ആദ്യ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്, ആതിര പ്രതികരിക്കുന്നു.

കേരളത്തിലെ ആദ്യ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്, ആതിര പ്രതികരിക്കുന്നു.

ജനിക്കാൻ പോകുന്ന കുഞ്ഞിനോടുള്ള സ്നേഹവും കാത്തിരിപ്പും കരുതലും ഒത്തുചേർന്നതാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ. വിദേശ രാജ്യങ്ങളിൽ തുടക്കം കുറിച്ച ഇത്തരം ഫോട്ടോഷൂട്ടുകൾ ഇപ്പോൾ നമ്മുടെ നാട്ടിലും ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്‌തത പുലർത്തുവാൻ ഫോട്ടോഗ്രാഫേഴ്സ് കിടഞ്ഞു പരിശ്രമിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ എപ്പോൾ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി ആദ്യമായി വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്, ആതിര ജോയ് എന്ന യുവ ഫോട്ടോഗ്രാഫർ.

വിദേശികളായ ദമ്പതികളാണ് പ്രകൃതിയുമായി ഇഴുകിച്ചേർന്ന ഇ ഫോട്ടോഷൂട്ടിനു മോഡലുകളായി എത്തിയത്. ഇത്തരം ഒരു ഫോട്ടോഗ്രാഫി വർക്ക് ആതിരക്കു ഒരു നിയോഗം പോലെയാണ് കയ്യിൽ എത്തിച്ചേർന്നത്. ഇതിനെ കുറിച്ച് ആതിര പറയുന്നത്.

എന്റെ ഭർത്താവിന്റെ ആത്മാർത്ഥ സുഹൃത്തുക്കളാണ് ഫ്രഞ്ച് ദമ്പതികളായ അമൃതബാദും ജാനും. കേരളം കാണാനെത്തിയ ഇവർ ഒരുമാസമായി ഞങ്ങളോടൊപ്പമായിരുന്നു. ജാൻ എട്ടുമാസം ഗർഭിണിയാണ്. വിദേശികളാണെങ്കിലും യോഗയ്ക്കും മെഡിറ്റേഷനും മുൻഗണന കൊടുത്തുള്ള ജീവിത രീതിയാണ് അവർ പിന്തുടരുന്നത്. പ്രകൃതിയോട് ഏറെ ഇണങ്ങികൊണ്ടുള്ള ജീവിതരീതിയാണ് അവലംബിക്കുന്നത്. മരുന്നുകൾ കഴിക്കാറില്ല. ഗർഭധാരണത്തിനു ശേഷം ഇതുവരെ ഡോക്ടറെ കാണുകയോ സ്കാൻ ചെയ്യുകയോ ഇതുവരെ ചെയ്തിട്ടില്ല. ജനിക്കാൻ പോകുന്ന കുഞ്ഞിനോട് ഇവർ പരസ്പരം താരാട്ടു പാടി കേൾപ്പിക്കും. കഥകൾ പറഞ്ഞു കേൾപ്പിക്കും, പുസ്‌തകം വായിച്ചു കേൾപ്പിക്കും.

ഇ ദമ്പതികളുടെ ആഗ്രഹം വീട്ടിൽ വച്ചുള്ള സുഖപ്രസവം തന്നെയാണ്. കേരളത്തുലെ പച്ചപ്പിൽ ന്യൂഡ്‌ ഫോട്ടോഗ്രാഫ്യ്ക്കു തയ്യാറാണോന്നു ചോദിക്കേണ്ട താമസം 100 % യെസ് എന്ന് അവരുടെ മറുപടിയും ഉടനടി വന്നു. എന്നാൽ മറുപടിക്കു ശേഷമായിരുന്നു വെല്ലുവിളികൾ. ഇത്തരമൊരു ഫോട്ടോഷൂട്ടിനു പല റിസോർട്ടുകളെ സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പു വരുത്തുവാൻ ആരും താനെ തയ്യാറായി മുന്നോട്ടു വന്നില്ല.

ഒടുവിലാണ് കോഴിക്കോട് കോടഞ്ചേരി എന്ന സ്‌ഥലത്തു വച്ച് ഫോട്ടോഷൂട്ട് ചെയ്യാൻ നിശ്ചയിച്ചത്. അവിടെ എന്റെ വല്യമ്മയുടെ വീടുണ്ട്. വീടിന്റെ പുറകിൽ ഒരു പുഴയുണ്ട്, പ്രകൃതി രമണീയം, തനി നാട്ടിൻ പുറം. മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്ന് എന്താണെന്നു പോലും അറിയില്ല. അങ്ങിനെ ഒരു നാട്ടിൽ ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്തുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു, ഒപ്പം ഒത്തിരിയേറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

ഞങ്ങൾ ഫോട്ടോഷൂട്ട് എടുത്തുകൊണ്ടിരുന്നപ്പോൾ പുഴയിൽ വസ്ത്രങ്ങൾ കഴുകുന്നതിനായി ചേച്ചിമാർ വന്നു. ഇത്തരം ഒരു ഫോട്ടോഷൂട്ട് കണ്ടപ്പോൾ അവർ അകെ അമ്പരന്നു പോയി. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യമൊന്നും അവർക്കു മനസിലായില്ല. അവർ അധിക സമയം ചിലവഴിക്കാതെ അവിടെ നിന്നും വേഗം പോയി. ഫോട്ടോഷൂട്ട് കഴിഞ്ഞതിനു ശേഷം ഞങ്ങളുടെ നാട്ടിലേക്കു തിരിച്ചു.

 

അതിനു ശേഷം പലരും വല്യമ്മയുടെ ഭർത്താവിനോട് നിന്നാണ് എന്തിനാണ് ഇ തുണിയും വസ്ത്രവും ഇല്ലാത്ത ഫോട്ടോ പിടുത്തതിന് സമ്മതം മൂളിയത് എന്ന് ചോദിച്ചു കുറ്റപ്പെടുത്തി സംസാരിച്ചു. ‘ നമ്മുടെ പുഴയിൽ ഇങ്ങനെയൊക്കെ ഉടുതുണിയില്ലാതെ ഫോട്ടോ ഒക്കെ എടുക്കാമോ, നമ്മുടെ നാടിന്റെ തനതായ സംസ്കാരത്തിന് യോജിച്ചതാണോ ഇവ’ ഫോട്ടോഷൂട്ട് എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചു കാണില്ല.

നമ്മുടെയൊക്കെ നാട്ടിൽ എട്ടുമാസം ഗർഭിണി 3 മണിക്കൂറോളം വെള്ളത്തിൽ ഇറങ്ങി നിക്കും എന്ന് ചിന്തിക്കാൻ പോലും സാധിക്കുകയില്ല. എന്നാൽ അത്തരം വെല്ലുവിളികൾ ജാനിന് ഒരു പ്രശ്നമേ അല്ലായിരുന്നു. പുഴയിലെ പാറക്കെട്ടിലൂടെ വളരെ അനായാസമായിട്ടാണ് അവൾ നടന്നത്. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ മനസിൽ ഏറെ ആത്മസംതൃപ്തി തോന്നിയ ഒന്നായിരുന്നു ഇ ഫോട്ടോഷൂട്ട്, എന്റെ ഡ്രീം പ്രൊജക്റ്റ് എന്ന് വേണമെങ്കിൽ ഇതിനെ പറയാം.

മാതൃത്വം ഇത്രയേറെ ആസ്വദിക്കപ്പെടുന്ന സന്ദർഭം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, എന്നാൽ മാതൃത്വത്തിലും ലൈംഗീകതയെ കാണുന്നവരും ഉണ്ട്. ഇ ചിത്രങ്ങൾ ഞാൻ ഒരു ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഒരാൾ ഇതൊരു അശ്ളീല ചുകയുള്ളതാണെന്നു പറഞ്ഞു ഫേസ്ബുക്കിൽ റിപ്പോർട്ട് അടിച്ചിരുന്നു. ഇതേ തുടർന്ന് എന്റെ ഫേസ്ബുക് പേജ് ബാൻ ചെയ്തിരുന്നു. ഇതിനു ശേഷം എന്റെ ഫേസ്ബുക് പേജ് ബാൻ ചെയ്തു. ഫേസ്ബുക് ഫോട്ടോകൾ മാറ്റിയതിനു ശേഷം അവരോടു കാര്യങ്ങൾ വിശദീകരിച്ചതിനു ശേഷമാണ്, എനിക്ക് എന്റെ പേജും ഫോട്ടോകൾ പോസ്റ്റ് ചെയ്യുവാനുമുള്ള അനുവാദം ലഭിച്ചത്.

സമൂഹ മാധ്യമങ്ങളിൽ പൊസറ്റീവും നെഗറ്റീവുമായ കമന്റുകൾ വരുന്നുണ്ട്, എന്തുതന്നെ ആയാലും ഞാൻ ഹാപ്പി ആണ്. എന്റെ ഭർത്താവും കുടുംബവും സുഹൃത്തുക്കളും കട്ടക്ക് സപ്പോർട്ട്മായി എന്നോടൊപ്പം ഉള്ളപ്പോൾ ഞാൻ എന്തിനു വിഷമിക്കണം, ആതിര പറയുന്നു.

ഡൽഹിയിൽ നിന്നാണ് ആതിര ഫോട്ടോഗ്രാഫി പഠിച്ചത്, ഇപ്പോൾ രണ്ടു വർഷകാലമായി ഇ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു. ഇപ്പോൾ വൈക്കത്തു ഭർത്താവും കുഞ്ഞുമായി താമസിക്കുന്നു.

About admin

Check Also

പാറുക്കുട്ടിയെ ഏറെ മിസ് ചെയ്ത് നീലുവമ്മ..! പറയുന്നത് ഒന്ന് കേൾക്കണേ ..

  പാറുക്കുട്ടിയെ ഏറെ മിസ് ചെയ്ത് നീലുവമ്മ..! പറയുന്നത് ഒന്ന് കേൾക്കണേ .. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് …

Leave a Reply

Your email address will not be published. Required fields are marked *