Breaking News
Home / WORLD / CURRENT AFFIARS / നിര്‍ഭയ കേസ്: പ്രതികളായവരുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണം എന്ന് ഡല്‍ഹി ഹൈക്കോടതി ; കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി

നിര്‍ഭയ കേസ്: പ്രതികളായവരുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണം എന്ന് ഡല്‍ഹി ഹൈക്കോടതി ; കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി

നിര്‍ഭയ കേസ്: പ്രതികളായവരുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണം എന്ന് ഡല്‍ഹി ഹൈക്കോടതി ; കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി

പ്രതികളായവരുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണം എന്ന് ഡല്‍ഹി ഹൈക്കോടതി. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹർജി കോടതി തള്ളി. ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരി വച്ചിട്ടുണ്ട്.

പ്രതികള്‍ മനപ്പൂര്‍വ്വം ശിക്ഷ നടപ്പിൽ വരുത്തുന്നത് വൈകിപ്പിക്കുകയാണെന്ന് കോടതി വ്യക്തമായി നിരീക്ഷിച്ചു. അതേസമയം ഏഴ് ദിവസത്തിനുള്ളില്‍ പ്രതികള്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ട്. ഈ കാലയളവിന് ശേഷം വിചാരണ കോടതിക്ക് ഉചിതമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി സുവ്യക്തമാക്കി.തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കം കേസിലെ പ്രതികള്‍ക്കുള്ള അവകാശങ്ങളെല്ലാം ഇനിയുള്ള ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്ന് കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന സൂചനയാണ് ഇ വിധി നല്‍കുന്നത്, പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനില്‍ക്കില്ലെന്നും ഒരിക്കല്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന വാദം. ദയാഹര്‍ജികള്‍ തള്ളിയവരെ തൂക്കിലേറ്റണമെന്നും കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്. ഇതോടെ ഡല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിയെ എങ്കിലും തൂക്കിലേറ്റാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്. ജസ്റ്റിസ് സുരേഷ് കൈത്ത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.

ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഇതിനു മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജനുവരി 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ ഇപ്പോൾ കഴിയുന്നത്.

ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത പട്യാല കോടതി വിധിക്കെതിരെ കേന്ദ്രം ഹര്‍ജി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എല്ലാ പ്രതികളും ക്രൂരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. വധശിക്ഷ സ്റ്റേ ചെയ്ത കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. ഇനിയുള്ള ഏഴുദിവസങ്ങള്‍ പ്രതികളുടെ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കമുള്ള അവകാശങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ സാങ്കേതികത്വം ഉപയോഗിച്ച് ശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നത്. ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

2012 ഡിസംബര്‍ പതിനാറിനാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി ഓടുന്ന ബസില്‍വെച്ച് ബലാത്സംഗത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറുപ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്യപ്പെട്ട മറ്റൊരു പ്രതി മൂന്നുവര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

About admin

Check Also

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍ മലയാളം ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലുകളിൽ ഒന്നാണ് …

Leave a Reply

Your email address will not be published. Required fields are marked *