Breaking News
Home / ENTERTAINMENT NEWS / ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച “നീലി”യെന്ന ഗാനം, ഒപ്പം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു വീഡിയോ

ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച “നീലി”യെന്ന ഗാനം, ഒപ്പം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു വീഡിയോ

സിനിമയെ എന്നും സ്വപ്നം കാണുന്ന ഒരു കൂട്ടം യുവ കലാകാരൻമാരുടെ മനോഹര സൃഷ്ടിയാണ് “നീലി”യെന്ന മ്യൂസിക്കൽ സ്റ്റോറി. എൽദോസ് നെച്ചൂർ സംവിധാനം നിർവഹിച്ചിരിക്കുന്ന മ്യൂസിക്കൽ വീഡിയോ മാസ്ക്ക് മീഡിയ പ്രൊഡക്ഷൻസാണ് പുറത്തിറക്കിരിക്കുന്നത്.
നിറത്തിന്റെ രാഷ്ട്രീയവും ദളിത്- സ്ത്രീ വിഷയവും കൈകാര്യം ചെയ്യുന്ന സമകാലിക സംഭവ വികാസങ്ങളുമായി കൂട്ടിയിണക്കിയാണ് ഇ സുന്ദര ഗാനത്തിന്റെ കഥാതന്തു.

പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച ഗാനം ഇതിനോടകം യൂടൂബിൽ ശ്രദ്ധ നേടികഴിഞ്ഞു. ആലാപനശൈലി കൊണ്ട് പ്രേക്ഷകന് വേറിട്ടൊരു ആസ്വാദനം നൽകുവാൻ ഗായികക്കു കഴിഞ്ഞു എന്നതിൽ ഒരു തർക്കവും ഇല്ലാത്ത സംഗതിയാണ്. വിപ്ലവത്തിന്റെയും അവകാശത്തിന്റെയും സമത്വത്തിന്റെയും മാറ്റൊലികൾ ചാലിച്ച ഇതിന്റെ ഈരടികൾ ആസ്വാദകന്റെ മനസിൽ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നു.

പാലക്കാടൻ ഗ്രാമമായ കൊല്ലംങ്കോടിന്റെ ദൃശ്യചാരുത ഭംഗിയായി അവതരിപ്പിച്ചിരിക്കുന്ന അൽബത്തിന്റെ ക്യാമറാ ചലിപ്പിച്ചിരിക്കുന്നത് സ്റ്റിജിൻ സ്റ്റാർവ്യൂ ആണ്. കലാപരമായി ഒട്ടേറെ മുഹൂർത്തങ്ങൾ പ്രേക്ഷകന് പകർന്നു നൽകുകയാണ് അതോടൊപ്പം ഹരിത ഭംഗിയുടെ വശ്യതയും ഇ ഗാനത്തിന് മാറ്റു കൂട്ടുന്നു.

ചലച്ചിത്ര രംഗത്തെ ഒരു കൂട്ടം യുവപ്രതിഭകൾ അണിനിരക്കുന്ന ഈ ആവിഷ്കാരത്തിൽ അർജന്റീന ഫാൻസ് കോട്ടുർക്കടവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ശ്യാം കാർഗോസും, നയൻതാര ചിത്രം ഐറയിലൂടെ ശ്രദ്ധേയമായ ഗാബ്രീലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചിരിക്കുന്ന കിരൺ രാജ്, മെക്സിക്കൽ അപാരത ഫെയിം അഖിൽ നബോലൻ എന്നിവരും തിരശീലയിൽ അണിനിരക്കുന്നു.

ഡയറക്ട്ടർ എൽദോസ് നെച്ചൂരിന്റെ വരികൾക്ക് അദ്ദേഹത്തോടൊപ്പം സുഹൃത്തായ കൃപ ഉണ്ണികൃഷ്ണനും ചേർന്നാണ് സംഗീത സംവിധാനം നിർമ്മിച്ചിരിക്കുന്നത്. ഗൃഹാതുരത്തിന്റെയും മണിന്റെ നറുഗന്ധവും കോർത്തിണക്കിയ വരികളും ഈണങ്ങളും മനസ്സിൽ മായാതെയും മങ്ങാതെയും നില്കുന്നു.

ചരിത്രം കടന്നുവന്ന വഴികളും കീഴാളന്റെ ജീവിതവും സമകാലിക സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രീതിയിൽ ഇത്രയും മികവോടെ ചിത്രീകരണം നിർവഹിച്ച മ്യൂസിക്കൽ വീഡിയോ വലിയ ദൃശ്യവിസ്മയം തീർക്കുന്നതോടൊപ്പം നാടൻ ശീലുകളുടെ ചേരുവയിൽ ആസ്വാദകന് ഒരു പുത്തൻ ലോകം പകർന്നു നൽകുകയാണ്!!

ഇതിനകം സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് ഒട്ടേറെ പേരുടെ പ്രശംസയും പ്രോത്സാഹനവും പിടിച്ചു പറ്റുവാൻ ഇ ഗാനത്തിന് സാധിച്ചു. സമൂഹത്തിൽ നടമാടികൊണ്ടിരിക്കുന്ന അനീതികൾക്കും അക്രമങ്ങൾക്കും എതിരെ പ്രതികരിക്കാൻ ഇ കലാസൃഷ്ടികൊണ്ട് ഇതിന്റെ പുറകിൽ യത്‌നിച്ച കലാകാരന്മാർക്ക് സാധിച്ചു എന്നതിൽ അഭിമാനിക്കാം. നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും കീഴാള മേലാള അസമത്വത്തിനെതിരെ ഒരു സന്ദേശമായിട്ടും പ്രേക്ഷകരോട് സംവദിക്കാൻ ഇ ഗാനത്തിന് സാധിച്ചു.

 

കുറെ നാളുകൾക്കു ശേഷം മലയാളത്തിൽ പുറത്തിറങ്ങിയ ചന്തമുള്ള ഒരു ഗാനം അതിനേക്കാൾ ഉപരി ഗാനത്തിന്റെ സമസ്ത മേഖലകളിലും നിലവാരം പുലർത്തിരിക്കുന്നു എന്നതാണ്, തീർച്ചയായും കാണണം ഇ യുവകലാരന്മാരെ പ്രോത്സാഹിപ്പിക്കണം, ഭാവിയിൽ കൂടുതൽ നല്ല ആശയങ്ങൾ നൽകുവാൻ ഇവർക്ക് പ്രചോദനമാകട്ടെ.

About admin

Check Also

പാറുക്കുട്ടിയെ ഏറെ മിസ് ചെയ്ത് നീലുവമ്മ..! പറയുന്നത് ഒന്ന് കേൾക്കണേ ..

  പാറുക്കുട്ടിയെ ഏറെ മിസ് ചെയ്ത് നീലുവമ്മ..! പറയുന്നത് ഒന്ന് കേൾക്കണേ .. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് …

Leave a Reply

Your email address will not be published. Required fields are marked *