Home / ENTERTAINMENT / നീലക്കുയിലിൽ സീരിയലിന്റെ ക്ലൈമാക്‌സ് നിങ്ങള്‍ കണ്ടതല്ല റാണിക്ക് വേണ്ടി കഥ മാറ്റേണ്ടിവന്ന കഥ ഇതാണ്

നീലക്കുയിലിൽ സീരിയലിന്റെ ക്ലൈമാക്‌സ് നിങ്ങള്‍ കണ്ടതല്ല റാണിക്ക് വേണ്ടി കഥ മാറ്റേണ്ടിവന്ന കഥ ഇതാണ്

നീലക്കുയിലിൽ സീരിയലിന്റെ ക്ലൈമാക്‌സ് നിങ്ങള്‍ കണ്ടതല്ല റാണിക്ക് വേണ്ടി കഥ മാറ്റേണ്ടിവന്ന കഥ ഇതാണ്

2018ല്‍ ആരംഭിച്ച ജനപ്രിയ പരമ്പരയായിരുന്നു നീലക്കുയില്‍. അടുത്ത നാളുകള്‍ വരെ മലയാളികളുടെ പ്രിയങ്കര ചാനലായ ഏഷ്യാനെറ്റ് റേറ്റിങ്ങില്‍ മുന്‍പന്തിയിലായിരുന്നു നീലക്കുയിലിന്റെ സ്ഥാനം. കഴിഞ്ഞ ദിവസമാണ് സീരിയല്‍ അവസാനിച്ചത്. പ്രേക്ഷകരുടെ ആഗ്രഹം പോലെ തന്നെ ശുഭപര്യവസായിയായിരുന്നു സീരിയല്‍. ആദിയുടെയും ഭാര്യ റാണിയുടെയും ആദി അബദ്ധത്തില്‍ വിവാഹം കഴിച്ച കസ്തൂരിയുടെയും തൃകോണ പ്രണയത്തിന്റെ കഥയാണ് നീലക്കുയില്‍ പറഞ്ഞിരുന്നത്.

വന്‍ ട്വിസ്റ്റുകളായിരുന്നു സീരിയല്‍ ഉടനീളം ഒളിപ്പിച്ചു വച്ചിരുന്നത്. കസ്തൂരിയായിരുന്നു സീരിയലിലെ നായിക. കസ്തൂരിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സീരിയല്‍ മുന്നോട്ട് പോയിരുന്നത്. ബംഗാളി, ഹിന്ദി ഭാഷകളില്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിലെല്ലാം കസ്തൂരിയാണ് നിറഞ്ഞു നിന്നത്. എന്നാല്‍ മലയാളത്തിലെ പ്രേക്ഷകര്‍ക്ക് കസ്തൂരിയെക്കാള്‍ ഇഷ്ടപെട്ടത് റാണിയെ ആയിരുന്നു. റാണിയും ആദിയും പിരിയരുതെന്നാണ് മലയാളി പ്രേക്ഷകര്‍ ആഗ്രഹിച്ചത്. പ്രേക്ഷകരു ഇഷ്ടത്തിന്നനുസരിച്ചാണ് ഒടുവില്‍ നീലക്കുയിലിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സീരിയല്‍ കഥ തന്നെ മാറ്റി എഴുതേണ്ടി വന്നത് എന്ന് റിപോർട്ടുകൾ.

എന്നാൽ ബംഗാളി സീരിയലില്‍ റാണി ഒന്നിലേറെ വട്ടം ബന്ധത്തില്‍ പെടുന്നതും ഒടുവില്‍ മരിക്കുന്നതും റാണിയുടെ മകനും കസ്തൂരിയും ആദിയും ഒന്നിക്കുന്നതുമായിരുന്നു കഥ. ഏറെ വലിച്ചു നീട്ടലുകളും ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു ബംഗാളിയിലെ നീലക്കുയില്‍. എന്നാല്‍ മലയാളത്തില്‍ കസ്തൂരിയെക്കാള്‍ സ്വീകാര്യത നന്‍മ നിറഞ്ഞ റാണിക്കാണ് അവിടെ ലഭിച്ചത്. അതിനാല്‍ റാണി മരിക്കുന്നത് മലയാളികള്‍ സ്വീകരിക്കില്ലെന്ന് ഉറപ്പായതോടെയാണ് കസ്തൂരിയെ റാണിക്കൊപ്പം തന്നെ നായികയാക്കി കഥ മുന്നോട്ട് പോയത്.

കഴിഞ്ഞ ദിവസം ശുഭപര്യവസാനമാണ് സീരിയലിന് ലഭിച്ചത്. രണ്ടു വര്‍ഷം മാത്രമാണ് സീരിയല്‍ വലിച്ചുനീട്ടിയത് എന്നത് പ്രേക്ഷകർക്കും ഏറെ ആശ്വാസമായി. പല പ്രശസ്തമായ സീരിയലുകളും ക്ലൈമാക്സ് തട്ടിക്കൂട്ടുമ്പോള്‍ മെച്ചപ്പെട്ട ശുഭകരമായ അവസാനമായിരുന്നു നീലക്കുയിലിന്റേത് എന്ന് എടുത്ത് പറയേണ്ട സംഗതി തന്നെയാണ്. റേറ്റിങ്ങില്‍ താഴ്ന്നത് കൊണ്ടാണ് സീരിയല്‍ പെട്ടെന്ന് നിര്‍ത്താനുള്ള തീരുമാനമായത് എന്നാണ് ലഭിക്കുന്ന സൂചന.

അമ്മയറിയാതെ എന്ന പുതിയ സീരിയലാണ് നീലക്കുയിലിന് പകരമായി അ സമയത്തു എത്തുന്നത്. അതേസമയം ഇപ്പോള്‍ നീലക്കുയിലിന്റെ ക്ലൈമാക്‌സിലെ ചില വിശേഷങ്ങളും ഏറെ ശ്രദ്ധനേടുകയാണ്. സീരിയലിന്റെ ആദ്യ എപിസോഡുകളില്‍ കറുത്തിരുന്ന കസ്തൂരി വെളുത്ത് സുന്ദരിയായതാണ് അതില്‍ പ്രധാനമായാ ഒന്നാണ്. അതു പോലെ ക്ലൈമാക്‌സില്‍ ചീരുവും മാസിയും വിവാഹിതരായെന്ന സൂചനയും സംവിധായകന്‍ പറയാതെ പറഞ്ഞുവയ്ക്കുന്നുണ്ട്. ചീരുവിന്റെ മംഗല്യസൂത്രവും സിന്ദൂരവുമാണ് അതില്‍ പ്രധാനം. കസ്തൂരിയായി സീരിയലില്‍ അഭിനയിച്ചിരുന്നത് മലപ്പുറംകാരി സ്‌നിഷ ചന്ദ്രനാണ്. പാവ്‌നി റെഡ്ഡിയാണ് ആദ്യ കാലത്ത് റാണിയെ അവതരിപ്പിച്ചതെങ്കിലും പിന്നെ ലത സംഗരാജു റാണിയായി എത്തി. നിതിനാണ് മാധ്യമപ്രവര്‍ത്തകനും നായകനായ ആദിത്യനായി എത്തിയത്.

നീലക്കുയിലിലെ കസ്തൂരിയെ നമ്മൾക്ക് അറിയാവുന്നത് ഒരു പാവം ആദിവാസി പെൺകുട്ടി. കാടിന്റെ മകൾ. നാടിന്റെ കപടത അറിയാത്ത ഒരു പാവം പെൺകുട്ടിഎന്നൊക്കെയാണ് മ്മടെ കസ്തൂരിയ്ക്ക് പൊതുവെ കൊടുക്കുന്ന ക്യാപ്‌ഷൻസ്. ക്യാമറയ്ക്ക് മുൻപിൽ മാത്രമാണ് മുടിയൊക്കെ മെടഞ്ഞിട്ട്, ഹാഫ് സാരിയൊക്കെയുടുത്ത് ഒരു കാക്കറുമ്പിപെണ്ണായിട്ടാണ് നമുക്ക് മുൻപിൽ കസ്തൂരിയെത്തുന്നത്. ക്യാമറ മാറ്റിയാൽ പുള്ളിക്കാരി ജഗജാല കില്ലാടിയാണ്.

നീലക്കുയിലിലെ ആ പൂച്ചകുട്ടിയുടെ യാതാർത്ഥ പേര് സ്നിഷ ചന്ദ്രൻ എന്നാണ്. നിരവധി ഡബ്‌സ്മാഷുകളിലൂടെയും, ടിക് ടോക് വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയിൽ സജീവമായ താരം മോഡേൺ വസ്ത്രങ്ങളിലൂടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുക പതിവ്.

 

About admin

online news web portal

Check Also

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് വളരെ …

Leave a Reply

Your email address will not be published. Required fields are marked *