Breaking News
Home / COVID19 / നാല് സമൂസയ്ക്കായി കൊവിഡ് ഹെൽപ്‌ ലൈനിൽ നമ്പറിൽ വിളിച്ചു; ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ടെത്തി നൽകി, സമൂസയും ഒപ്പം പിഴയും ശിക്ഷയും !

നാല് സമൂസയ്ക്കായി കൊവിഡ് ഹെൽപ്‌ ലൈനിൽ നമ്പറിൽ വിളിച്ചു; ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ടെത്തി നൽകി, സമൂസയും ഒപ്പം പിഴയും ശിക്ഷയും !

നാല് സമൂസയ്ക്കായി കൊവിഡ് ഹെൽപ്‌ ലൈനിൽ നമ്പറിൽ വിളിച്ചു; ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ടെത്തി നൽകി, സമൂസയും ഒപ്പം പിഴയും ശിക്ഷയും !

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി അന്യസംസ്ഥാന തൊഴിലാളികൾ വീടുവിട്ടിറങ്ങി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നത് തടയുന്നതിനും, അവർക്ക് ഭക്ഷണം വെള്ളം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ നൽകുവാനും സർക്കാർ ആഹ്വാനം ചെയ്തിട്ടുള്ളതാണ്. എന്നാൽ എപ്പോൾ ഉത്തരപ്രദേശിലെ രാംപൂർ ജില്ലാ ഭരണകൂടത്തിന് തലവേദയാകുന്നത് ഇതൊന്നുമല്ല. അവശ്യ സേവനങ്ങൾക്കായി സമീപിക്കേണ്ട കൊവിഡ് ഹെൽപ്പ്‌ ലൈനിൽ നമ്പറിൽ വിളിച്ച് പീസ മുതൽ ബർഗർ വരെ ആവശ്യപ്പെടുകയാണ് പൊതുജനം.

കഴിഞ്ഞ ദിവസം രാംപൂർ ഇലയിലെ സ്വദേശിയായ ഒരു യുവാവ് ഹെൽപ്പ്‌ലൈനിൽ വിളിച്ച് ആവശ്യപ്പെട്ടത് നാല് സമൂസയാണ്. എന്നാൽ ഉടനെ രാംപൂർ ജില്ലാ മജിസ്‌ട്രേറ്റ് അജനി കുമാർ സിംഗ് നേരിട്ടെത്തി ഈ വ്യക്തിക്ക് പറഞ്ഞ സമൂസ നൽകിയെന്ന് മാത്രമല്ല, ഇത്തരം നിസാര കാര്യങ്ങൾക്ക് വിളിച്ച ഇയാൾക്ക് പിഴയും ശിക്ഷയും നൽകി. അതായതു പ്രദേശത്തെ മുഴുവൻ ഓടയും ഇയാളെ കൊണ്ട് വൃത്തിയാക്കിച്ചു.

ഇത്തരം അനാവശ്യ ഫോൺകോളുകൾക്ക് ഉത്തരം നൽകി തങ്ങളുടെ സമയത്തിന്റെ നല്ലൊരു പാതിയും പാഴായി പോവുകയാണെന്ന് അജനി കുമാർ സിംഗ് പറയുന്നു. എന്നാൽ ചിലപ്പോഴെങ്കിലും കാര്യമായ ആവശ്യവുമായി പൊതുജനം സമീപിക്കാറുണ്ട്. ഒരിക്കൽ ഗർഭിണിയായ ഒരു യുവതി സുഖമില്ലാത്തതിനാൽ വീട്ടിൽ പോകാൻ അനുവദിക്കണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സമയത്ത് പുറത്തേക്ക് പോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ യുവതിയോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. യുവതിക്ക് എന്നും പാക ചെയ്ത ഭക്ഷണം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം ആരംഭിച്ചു. ഇന്ന് ഉച്ചവരെ ഏകദേശം ഏഴര ലക്ഷം ആളുകള്‍ റേഷന്‍ വാങ്ങി. റേഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് പ്രത്യേക ക്രമീകരണങ്ങളാണ് റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
രാവിലെ ഒന്‍പത് മണിയോടെ തന്നെ സൗജന്യ റേഷന്‍ വാങ്ങാന്‍ ആളുകള്‍ എത്തി തുടങ്ങി. നിശ്ചിത അകലം പാലിച്ച് ആളുകള്‍ക്ക് നില്ക്കാൻ പ്രത്യേക സൗകര്യങ്ങള്‍ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ഗണനാ വിഭാഗത്തിലുളള പിങ്ക് കാര്‍ഡ് ഉളള ഒരോ വ്യക്തിക്കും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിച്ചു.

എന്നാൽ മഞ്ഞ കാര്‍ഡ് ഉളളവര്‍ക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും ആണ് ലഭിച്ചത്. സൗജന്യമായി റേഷന്‍ തന്ന സര്‍ക്കാരിന്റെ നടപടിയെ എല്ലാവരും അഭിനന്ദിച്ചു. ആദ്യ ദിനമായ ഇന്ന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കാണ് ഇന്ന് റേഷന്‍ ലഭിച്ചത്. ഭക്ഷ്യ ധാന്യങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്ന് വിവിധ കടകളില്‍ പരിശോധന നടത്തിയ റേഷനിംഗ് ഓഫീസറമാരും വ്യക്തമാക്കി വെളള , നീല കാര്‍ഡുകള്‍ ഉളള മുന്‍ഗണനേതര വിഭാഗത്തിലുളളവര്‍ക്ക് 15 കിലോ അരിയും സൗജന്യമായി ലഭിക്കും.

ഒരു കാര്‍ഡിലും പേരില്ലാത്തവര്‍ക്ക് ആ കാര്യം സത്യവാങ്ങ്മൂലമായി എഴുതി നല്‍കിയാല്‍ അരി സൗജന്യമായി ലഭിക്കും.സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യ കിറ്റ് നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 350 കോടി രൂപ അടിയന്തിരമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. കൊറോണ കാലത്ത് പാവപ്പെട്ടവരെന്നോ പണക്കാരെന്നോ നോക്കാതെ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം അനുവദിച്ച സര്‍ക്കാരിന്റെ നടപടിക്ക് വന്‍ ജനപിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. ഏപ്രില്‍ 20 വരെ ആളുകള്‍ക്ക് റേഷന്‍ കടയില്‍ നിന്ന് റേഷന്‍ വാങ്ങാം.

About admin

Check Also

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ചില ആളുകൾ അങ്ങനെയാണ്, …

Leave a Reply

Your email address will not be published. Required fields are marked *