Breaking News
Home / ENTERTAINMENT / ഹലോ ഇത് പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ ജയസൂര്യയുടെ ഫോൺ വിളി ഇപ്പോൾ വൈറൽ

ഹലോ ഇത് പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ ജയസൂര്യയുടെ ഫോൺ വിളി ഇപ്പോൾ വൈറൽ

ഹലോ ഇത് പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ ജയസൂര്യയുടെ ഫോൺ വിളി ഇപ്പോൾ വൈറൽ

ഇ കോവിഡ് കാലഘട്ടത്തിൽ താരങ്ങളെല്ലാം കുടുംബത്തോടൊപ്പം കഴിയുകയാണ്. ഒരുപക്ഷേ ഇതാദ്യമായിരിക്കാം കുടുംബത്തോടൊപ്പം ഇത്രയുമധികം സമയം പലരും സിനിമയുടെ തിരക്കുകളിൽ നിന്ന് അകന്നു പോരുന്നത്. എന്നാൽ ഇപ്പോൾ ഒഴിവ് സമയത്തെ നേരമ്പോക്കായി നടൻ ജയസൂര്യ കുഞ്ചാക്കോ ബോബനെ ഒന്നു ഫോൺ ചെയ്തത് സോഷ്യൽ വൈറലായി മാറുകയാണ്.

‘ഹലോ….ഇത് പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ ??…. എന്നെ ഓർമ്മയുണ്ടോ ??…. ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ് ഹേ….മനസിലായില്ലേ ..???’ ഫോൺ വിളിക്കുന്ന ചിത്രത്തോടൊപ്പം ജയസൂര്യ സംഭാഷണമായി കുറിച്ചത് ഇതാണ്. കുഞ്ചാക്കോ ബോബനും ഇത് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജയസൂര്യ സത്യത്തിൽ ചാക്കോച്ചനെ വിളിച്ചോ ഇല്ലയോ എന്നൊന്നും അറിയില്ലെങ്കിലും സിനിമകളില്ലാത്തതിന്റെ വിഷമം നർമത്തിൽ കലർത്തി അദ്ദേഹം ഇതു വഴി അവതരിപ്പിച്ചു. ‘ പോസ്റ്റിനു താഴെ നിങ്ങളെ രണ്ടു പേരെയും എനിക്ക് അറിയാമല്ലോ’ എന്നാണ് രമേഷ് പിഷാരടി കമന്റായി രേഖപ്പെടുത്തിയത്.

വളരെ രസകരമായ അഭിപ്രായങ്ങളുമായി ഒപ്പം നിരവധി താരങ്ങളും കമന്റുകൾ നല്കിട്ടുമുണ്ട്. സിനിമാ നടന്മാര്‍ പലരും തമ്മിൽ ഊഷ്മളമായ സ്നേഹബന്ധം പുലർത്തുന്നവരാണ്. പ്രത്യേകിച്ച് ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. അത്തരത്തിലുള്ള രണ്ട് പേരാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. സിനിമയിലും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. ഇരുപത് വർഷത്തിലേറെയായി തുടരുന്ന സൗഹൃദമാണഅ ഇവരുടേത്. ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ നിന്നുവരെ ഇവരുടെ സൗഹൃദത്തിന്‍റെ ആഴം വായിച്ചെടുക്കാനാവും. അത്തരത്തിലൊരു പോസ്റ്റ് ഇപ്പോള്‍ ജയസൂര്യ പങ്കുവെച്ചിരിക്കുകയാണ്.

ഇ പോസ്റ്റിനു രസകരമായ മറുപടിയുമായി ചാക്കോച്ചനും രംഗത്തെത്തിയിരിക്കുകയാണ്. സകരമായ ഒരു സോഷ്യൽ മീഡിയാ പോസ്റ്റാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. അതിന് രസകരമായ മറുപടിയുമായി മറ്റൊരു പോസ്റ്റുമായി ചാക്കോച്ചൻ എത്തിയിരിക്കുകയാണ്. മൊബൈൽഫോണിൽ സംസാരിച്ചിരുന്നുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജയസൂര്യ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് മറുപടിയുമായി ചാക്കോച്ചനും എത്തിയിട്ടുണ്ട്. ജയസൂര്യയുടെ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് ചാക്കോച്ചൻ കുറിച്ചിരിക്കുന്നതും രസകരമാണ്. ”ഈ ചങ്ങാതിയെ ഒരിക്കലും നന്നാക്കാനാവില്ല” എന്നുള്ള വിവരണമാണ് കുഞ്ചാക്കോ ബോബൻ പോസ്റ്റിന് നൽകിയിരിക്കുന്നത്.
ഇരുവരുടേയും പോസ്റ്റിന് താഴെ രസകരമായ കമന്‍റുകളുമായി നിരവധി സിനിമാ താരങ്ങളും എത്തിയിട്ടുണ്ട്. ‘എനിക്ക് നിങ്ങളെ അറിയാല്ലോ’ എന്നാണ് തലക്കെട്ട് വീരൻ രമേഷ് പിഷാരടിയുടെ കമന്‍റ്. ‘എൻകയോ കേട്ട കുരൽ’ എന്നാണ് മണികണ്ഠൻ ആചാരിയുടെ കമന്‍റ്. ജയസൂര്യയും കുഞ്ചാക്കോ ബോബനും ദോസ്ത്, ലോലിപോപ്പ്, ത്രീ കിംഗ്സ്, സ്വപ്നക്കൂട്, 101 വെഡ്ഡിംഗ്സ്, 4 ഫ്രണ്ട്സ്, കിലുക്കം കിലുകിലുക്കം, ഗുലുമാൽ, ട്വന്‍റി 20, സ്കൂൾ ബസ്, ഷാജഹാനും പരീക്കുട്ടിയും, പോപ്പിൻസ് തുടങ്ങി നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ്.

നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ചിത്രം മലയാളി സിനിമാപ്രേക്ഷകരിൽ ആവേശവും പ്രണയവും നിറച്ച് മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ഡയറക്ട് ഓടിടി റിലീസ് എന്ന ഖ്യാതിയോടെയാണ് ചിത്രം റിലീസിനെത്തിയത്. ആമസോൺ പ്രൈമിൽ ചിത്രമെത്തിയതിന് പിന്നാലെ നിരവധി പ്രേക്ഷകരാണ് ചിത്രം കാണുകയും അഭിപ്രായം പറയുകയുമൊക്കെ ചെയ്തത്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരിൽ പലരും ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തുകയുമുണ്ടായി. മികച്ചൊരു മേക്കിങ് തന്നെയാണ് ചിത്രത്തിൻ്റെ ആദ്യത്തെ പ്രത്യേകത. തിരക്കഥയുടെ കെട്ടുറപ്പും കാസ്റ്റിങ്ങുമെല്ലാം അതിനു പിന്താങ്ങായി മാറി. ഇപ്പോഴിതാ ചിത്രത്തിന് പുതിയൊരു ഖ്യാതി കൂടി കിട്ടിയിരിക്കുകയാണ്.

ഇപ്പോൾ ചിത്രം ഓടിടി റിലീസുകളിൽ ഏറെ പേർ കണ്ട ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. ആദ്യ സ്ഥാനത്ത് ആര്യയും രണ്ടാം സ്ഥാനത്ത് തെലുങ്ക് ചിത്രം കൃഷ്ണ ആൻ്റ് ഹിസ് ലീലയുമാണ്. ചിത്രത്തിൻ്റെ പുത്തൻ റെക്കോർഡ് നടൻ ജയസൂര്യയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യ, അദിതി റാവു ഹൈദാരി, ദേവ് മോഹൻ, സിദ്ദിഖ്, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൂഫിയായി നവാഗതനായ ദേവ് മോഹനെത്തിയപ്പോൾ രാജീവൻ എന്ന കഥാപാത്രമായി ജയസൂര്യയും സുജാത എന്ന കഥാപാത്രമായി സുജാതയും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. തീയേറ്ററുകളിലെത്താതെ ആമസോൺ പ്രീമിയർ ഓൺലൈനിലൂടെ പ്രകാശനം ചെയ്‌ത ആദ്യ മലയാള ചിത്രമാണ്‌ ‘ ഫിയും സുജാതയും.’ ജൂലൈ മൂന്നിനായിരുന്നു മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ റിലീസായി ചിത്രം ആമസോൺ പ്രൈം വീഡിയോയിലെത്തിയത്.

കോവിഡ് 19 വ്യാപിച്ചതിനെത്തുടര്‍ന്ന് ലോകത്താകമാനമുളള ആളുകളും ഭീതിയിലാണ്. പലര്‍ക്കും തങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ടു. പല തൊഴില്‍ മേഖലകളും ഇപ്പോള്‍ താത് കാലികമായി നിര്‍ത്തി വച്ചിരിക്കയാണ്. കോവിഡിലെ തൊഴില്‍ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് ഷൂട്ടിങ് മേഖലകളെയാണ്. ധാരാളം ആളുകള്‍ വേണ്ട തൊഴിലിടം ആയത് കൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. സിനിമാ-സീരിയല്‍ ഷൂട്ടിങ്ങുകളൊക്കെ താത്കാലികമായി നിര്‍ത്തി വച്ചിരിക്കയായിരുന്നു. പിന്നീട് നിയന്ത്രണങ്ങളോടെ ഷൂട്ടിങുകള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു. സീരില്‍ ഷൂട്ടിങ്ങുകള്‍ കുറച്ച് പ്രവര്‍ത്തകരെ മാത്രം ഉള്‍പ്പെടുത്തി പുരാരംഭിച്ചിരുന്നു എങ്കിലും സിനിമ ഷൂട്ടിങ്ങുകള്‍ ഇപ്പോഴും സജീവമായിട്ടില്ല. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രങ്ങളില്‍ പലതും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് റിലീസ് ചെയ്യുന്നത്. ഇതിനിടെ നടന്‍ ജയസൂര്യ ഫേസ്ബുക്കില്‍ പങ്കുവെച്ച തമാശ ഷെയര്‍ ചെയ്ത് അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ്.

About admin

online news web portal

Check Also

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് നടൻ …

Leave a Reply

Your email address will not be published. Required fields are marked *