Breaking News
Home / FEATURE STORIES / മോനേ നീ എല്ലാവരെയും കരയിപ്പിച്ച് കളഞ്ഞല്ലോ, നമ്മുടെ മക്കള്‍ക്ക് ഈ ജീവിതം കാണിച്ചുനല്‍കണം ബിഗ് സല്യൂട്ട് മുത്തേ

മോനേ നീ എല്ലാവരെയും കരയിപ്പിച്ച് കളഞ്ഞല്ലോ, നമ്മുടെ മക്കള്‍ക്ക് ഈ ജീവിതം കാണിച്ചുനല്‍കണം ബിഗ് സല്യൂട്ട് മുത്തേ

മോനേ നീ എല്ലാവരെയും കരയിപ്പിച്ച് കളഞ്ഞല്ലോ, നമ്മുടെ മക്കള്‍ക്ക് ഈ ജീവിതം കാണിച്ചുനല്‍കണം ബിഗ് സല്യൂട്ട് മുത്തേ

ഈയിടെ വാർക്ക പണിക്ക് പോയി പ്ലസ് ടു വിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ജയസൂര്യ എന്ന മിടുക്കന്റെ കഥ കേരളക്കരയുടെ കയ്യടി നേടിയിരുന്നു. ഇപ്പോൾ മറ്റൊരു മിടുക്കനെ ഞങ്ങൾ നിങ്ങൾക്കു മുൻപിൽ പരിചയപ്പെടുത്തുകയാണ്. സ്വന്തമായി സോപ്പ് ഉണ്ടാക്കി വിറ്റ് പഠിച്ച അഖിൽ രാജ് എന്ന മിടുക്കന്റെ ജീവിതമാണ് ഇത്. വീട്ടിലെ ദാരിദ്രത്തിൽ പഠന ചിലവിനു വേണ്ടി സ്വന്തമായി സോപ്പ് ഉണ്ടാക്കി വിറ്റു നടന്ന കൊച്ചുപയ്യൻ പ്ലസ് ടു ഫലം വന്നപ്പോൾ 1073 മാർക്ക് നേടി.

വലിയതുറ മിഷ്യനറി സ്കൂളിൽ ഒന്നാമനായ കഥ അത്ഭുതത്തോടെ അല്ലാതെ കേൾക്കാൻ ആകില്ല. അഖിലിനെ കഥയ്ക്കൊപ്പം ഇവന്റെ വീട്ടിലെ സ്ഥിതിയും അറിയുമ്പോൾ ആരും ഈ മിടുക്കന് മനസ്സറിഞ്ഞ് ഒരു സല്യൂട്ട് അടിച്ചു പോകും. പുന്നശ്ശേരി മംഗലം തുടലി കൊങ്ങളുവിള വീട്ടിൽ കൂലിപ്പണിക്കാരായ സാധു രാജ് ക്രിസ്റ്റൽ ബീന ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത ആളാണ് അഖിൽ രാജ്. ദിവസേന 44 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ എത്താനും തിരിച്ചെത്താനും ഉള്ള വണ്ടിക്കൂലി പുസ്തകം ഇതൊക്കെ നിത്യ ദാരിദ്ര്യത്തിൽ കഴിയുന്ന തന്റെ കുടുംബം കൂട്ടിയാൽ കൂടില്ല എന്ന് അഖിലിന് നന്നായി അറിയാം.

ഈ അവസരത്തിലാണ് പ്ലസ് വണ്ണിൽ പഠിക്കവെ സ്കൂളിലെ എൻ എസ് എസിന്റെയും കരിയർ ഗൈഡൻസ്ന്റെയും ക്ലാസ്സിൽ സോപ്പ് ഉണ്ടാക്കാൻ പഠിപ്പിച്ചത്. ഒരു ദിവസത്തെ ക്ലാസ്സ് ആയിരുന്നു. കണ്ടപ്പോൾ തന്നെ പഠിച്ചെടുത്തു. അത്ര ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ആ ധൈര്യത്തിലാണ് വീട്ടിൽവന്ന് ശ്രമിച്ചു നോക്കുന്നത്. ദാരിദ്ര്യത്തിൽ ആണെങ്കിലും മകൻ ആവശ്യപ്പെട്ടപ്പോൾ സോപ്പ് ഉണ്ടാക്കാനുള്ള സാധനങ്ങൾ ഒക്കെ അച്ഛൻ വാങ്ങി നൽകി. ആദ്യം ഉണ്ടാക്കിയപ്പോൾ ശരിയായില്ല. എന്നാൽ പിന്നീട് ശരിയായി വന്നു. സോപ്പ് ഉണ്ടാക്കാൻ പഠിപ്പിച്ച ടീച്ചർമാർക്ക് ആദ്യം സോപ്പ് നൽകി.

ഷീറ്റിട്ട ഒറ്റമുറി വീട്ടിലാണ് അഖിലും കുടുംബവും താമസം. വീട് എന്ന് പറയാനാകാത്ത കൂരയാണ് വീടിന്റെ സ്ഥിതി സ്ഥിതി. ഇതിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് സോപ്പ് നിർമ്മാണം. കെമിക്കൽ ചേർക്കാതെ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് സോപ്പ് നിർമ്മിക്കുന്നത്. വീട്ടിൽ ഉണ്ടാക്കി ഉപയോഗിച്ചപ്പോൾ നല്ല റിസൾട്ട് കിട്ടിയതോടെയാണ് വിൽപ്പന ആരംഭിച്ചത്. ടീച്ചർമാർക്കും കൂട്ടുകാർക്കും നൽകി. പിന്നീട് സ്കൂൾ സമയത്തിന് മുൻപും ശേഷവും തമ്പാനൂരിൽ ഉം ഈസ്റ്റ് ഫോർട്ട് ലും ഒക്കെ ആയി അഖിലിനെ സോപ്പ് വിൽപ്പന. തോളിൽ ഒരു ബാഗും തൂക്കി സോപ്പ് വേണോ എന്ന് ചോദിച്ച് നഗരത്തിലൂടെ അവൻ നടന്നു. ചില കടകളിലും സോപ്പ് നൽകി. ഇതിനിടയിലാണ് അഖിൽ പഠിക്കാൻ സമയം കണ്ടെത്തുന്നത്.

പഠിക്കാൻ നേരത്ത് സോപ്പ് ഉണ്ടാക്കി വിറ്റതിനു അച്ഛനും അമ്മയും വഴക്കു പറഞ്ഞിരുന്നു. പരീക്ഷ കഴിഞ്ഞതോടെ ലോക്ക് ഡൗൺ വന്നു. അതോടെ കച്ചവടവും നിർമ്മാണവും എല്ലാം നിലച്ചു. ആദ്യമൊക്കെ സോപ്പിന് 20 രൂപ മുതൽ 28 രൂപ വരെ ആയിരുന്നു. എന്നാൽ ഇപ്പോൾ 30 രൂപയ്ക്കാണ് വിൽക്കുന്നത്. വെള്ള കടലാസിൽ പൊതിഞ്ഞാണ് വില്പന. മൊത്തം വരുന്ന ചിലതൊക്കെ കണക്കുകൂട്ടിയാണ് സോപ്പിന് വില തീരുമാനിച്ചത് എന്ന് അഖിൽ പറയുന്നു. സോപ്പ് വിറ്റുകിട്ടുന്ന കാശുകൊണ്ട് പുസ്തകങ്ങളും ബസ് കാശു ട്യൂഷൻ ഫീസും ഒക്കെ കൊടുക്കാൻ സാധിച്ചു.

വരുമാനത്തിൽ നിന്ന് ചെറിയ തുക അമ്മയ്ക്കും അമ്മയ്ക്കും കൊടുക്കാൻ സാധിച്ചു. അത് പറയുമ്പോൾ അഖിലിനെ കണ്ണുകളിൽ അഭിമാനം തിളക്കം. സോപ്പ് വിറ്റ് നടക്കുവാനോ എന്നൊക്കെ കൂട്ടുകാർ വെറുതെ തമാശയ്ക്ക് പറയും. പക്ഷേ അവർ സോപ്പ് വാങ്ങുമായിരുന്നു എന്നും അഖിൽ പറയുന്നു. മകൻ സ്കൂളിൽ തന്നെ ഒന്നാമൻ ആയപ്പോൾ ഈ അച്ഛനും അമ്മയ്ക്കും അഭിമാനം മാത്രം. കഷ്ടപ്പെട്ട് അഖിലിനെ യും അനിയൻ ആശിഷിനെയും പഠിപ്പിക്കുന്ന കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കും മകൻ സ്വന്തമായി വരുമാനം കണ്ടെത്തുന്നത് ആശ്വാസമാണ്. അത്രമേൽ പരിതാപകരമാണ് ഈ കുടുംബത്തിന് സ്ഥിതി.

ഒറ്റമുറി ആണ് വീടിന് ഉള്ളത്. എല്ലാവരുടെയും കിടപ്പ് ഇവിടെ തന്നെ. ഇരുന്നു പഠിക്കാൻ സൗകര്യമോ ടിവിയോ മൊബൈൽ ഫോണോ ഇല്ലാതിരുന്ന ഈ വീട്ടിൽ നിന്നാണ് ഫിഷറീസ് സ്കൂളിലെ ഒന്നാമൻ ഉണ്ടായത്. പട്ടിണിയും പരിവട്ടവും പതറാത്ത അഖിലിന് ഐഎസ്ആർഒ ഓഫീസർ ആകാൻ ആണ് ആഗ്രഹം. ലോക്ക് ഡൗൺ കഴിയുമ്പോൾ വ്യാപകമായി സോപ്പു നിർമ്മാണവും വില്പനയും ആരംഭിക്കാനാണ് അഖിലിനെ തീരുമാനം. തനിക്കിനി ബിരുദപഠനം പത്താംക്ലാസിൽ പഠിക്കുന്ന അനുജന്റെ പഠന ചിലവ് അങ്ങനെ ചിലവുകൾ ഏറെയുണ്ട്. ആരുടെ മുൻപിലും കൈനീട്ടാൻ ഒരുക്കമല്ല അഖിൽ. ഞാൻ നല്ലതായി കാണാൻ ആഗ്രഹിക്കുന്നവർ തന്നെ സോപ്പ് വാങ്ങിയാൽ മതി എന്നും അഖിൽ പറയുന്നു. ഒരുപാട് പഠിക്കണം എന്നിട്ട് ജോലിയൊക്കെ വാങ്ങിയിട്ട് വീട് ഉണ്ടാക്കണം. എന്നുമാണ് ഈ മിടുക്കൻ ഏറ്റവും വലിയ ആഗ്രഹം. ചോരാതെ കിടന്നുറങ്ങാൻ സാധിക്കുന്ന കിടപ്പുമുറി ഉള്ള വീട് എന്നതാണ് അഖിലിനെ ആഗ്രഹം.

പലരും സഹായിക്കാമെന്ന് ഏതെങ്കിലും എല്ലാവരും കൈവിട്ട അവസ്ഥയിലാണ ഈ കുടുംബം. നക്ഷത്രങ്ങളെയും ആകാശങ്ങളെയും സ്വപ്നം കാണുന്ന അഖിൽ നാളത്തെ അബ്ദുൽ കലാമും ആയേക്കാം. അതിന് നിങ്ങളുടെ പിന്തുണയും വേണം. ഇതിനാണ് നമ്മൾ സല്യൂട്ട് അടിക്കേണ്ടത്. അല്ലാതെ സെലിബ്രേറ്റികൾ കയ്യടി കൊടുക്കേണ്ടത്. അഖിൽ മോനേ നീ ഉയരങ്ങളിൽ എത്തും. മാന്യൻ ആകാൻ അല്ല മനുഷ്യൻ ആകാനാണ് വിദ്യാഭ്യാസം. ഒരു മഹത് വചനം ആണിത്. അഖിലും ജയസൂര്യയും എല്ലാ കുരുന്നുകൾക്കും മാതൃകയാണ്. സമ്പന്നതയുടെ തൊട്ടിലിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പിന്നോക്കം പോയ വിദ്യാർഥികൾക്ക് ഇവർ ഒരു മാതൃകയാണ്. ഇവർക്ക് സ്നേഹത്തിൽ പൊതിഞ്ഞ അഭിനന്ദനങ്ങൾ നേരുകയാണ്.

About admin

online news web portal

Check Also

കുട്ടിയെ സ്വന്തം മകനെ പോലെ നോക്കി ഒടുവിൽ കുഞ്ഞിനെ തിരിച്ചു നൽകിയപ്പോൾ പൊട്ടിക്കരഞ്ഞു മനസ്സലിയിച്ച ഒരു കാഴ്ച

കുട്ടിയെ സ്വന്തം മകനെ പോലെ നോക്കി ഒടുവിൽ കുഞ്ഞിനെ തിരിച്ചു നൽകിയപ്പോൾ പൊട്ടിക്കരഞ്ഞു മനസ്സലിയിച്ച ഒരു കാഴ്ച അവസാനം ഒരു …

Leave a Reply

Your email address will not be published. Required fields are marked *