Breaking News
Home / COVID19 / ‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്. അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ ; മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്. അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ ; മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്. അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ ; മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

‘പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടി, ലൈറ്റടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം’; മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. കൊറോണക്കെതിരെ വീടിനു മുന്നില്‍ വെളിച്ചം തെളിയിക്കണമെന്ന മോദിയുടെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്, അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണമെന്ന് ലിജോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഞായറാഴ്ച രാത്രി 9ന് എല്ലാവരും വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് സിനിമാ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്. അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നായിരുന്നു ലിജോയുടെ പരിഹാസം.
ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദി പറഞ്ഞത്. രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

അതേസമയം നിരോധനാജ്ഞ ലംഘിച്ച് കുർബാന നടത്തിയതിന് വൈദികനടക്കം 5 പേർ അറസ്റ്റിൽ. പുത്തൻകുരിശ് സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ വൈദികനടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ 5 മണിക്ക് ഇവർ കുർബാന നടത്തുകയായിരുന്നു.

സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പ്രത്യേക സാഹചര്യത്തിൽ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ പുറത്തിറക്കിയ നിർദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു കുർബാന ചടങ്ങുകൾ സംഘടിപ്പിച്ചത്. ആളുകൾ കൂടുന്ന എല്ലാ ചടങ്ങുകളും ഒഴിവാക്കണമെന്ന കർശന നിർദേശമുണ്ടെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് പള്ളിയിൽ കുർബാന നടത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പള്ളി കളിലെ കുർബാന പോലുള്ള ചടങ്ങുകളും, നമസ്‌ക്കാരങ്ങളും ക്ഷേത്ര ദർശനങ്ങളും നിർത്തിവച്ചിരിക്കുകയായിരുന്നു.

കൊറോണ കാലത്ത് വീട്ടിലിരുന്ന് സദ്പ്രവർത്തികൾ ചെയ്യാൻ വിശ്വാസികൾ തയാറാകണമെന്ന് ഇസ്ലാം മത പണ്ഡിതനും മർക്കസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബുബക്കർ മുസ്ലിയാർ. ആത്മീയ പഠനവും കൃഷിയുമായി വീട്ടിൽ കഴിയണം. ശാരീരിക അകലം പാലിച്ചുകൊണ്ട് മറ്റുള്ളവരെ സഹായിക്കണമെന്നും കാന്തപുരം എപി അബുബക്കർ മുസ്ലിയാർ ട്വന്റിഫോറിനോട് പറഞ്ഞു.

കൊറോണ കാലത്ത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആരും വെളിയിൽ ഇറങ്ങരുത്. വീട്ടിലിരുന്ന് നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ ശ്രമിക്കണമെന്നാണ് പ്രമുഖ ഇസ്ലാം മത പണ്ഡിതനും മർക്കസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബുബക്കർ മുസ്ലിയാർ പറയുന്നത്. പള്ളികളിലും മദിരസകളിലും ആരും എത്തേണ്ടതില്ല. സർക്കാർ നിർദേശങ്ങൾ പാലിക്കണം. മഹാമാരികൾ വരുമ്പോൾ പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും ഖുറാനിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മത ചടങ്ങുകൾക്ക് ഇപ്പോൾ പ്രസക്തിയില്ല. വീട്ടിനകത്ത് നമസ്‌കരിക്കുക. വായനയും പച്ചക്കറി കൃഷിയുമൊക്കെ ലോക്ക് ഡൗൺ കാലത്ത് ശീലമാക്കണമെന്നും കാന്തപുരം പറഞ്ഞു.

കൊറോണ വലിയ പ്രതിസന്ധിയാണ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഈ കാലത്ത് അകലം പാലിച്ചുകൊണ്ട് തന്നെ അർഹരായവർക്ക് സഹായമെത്തിക്കാൻ വിശ്വാസികൾ തയാറാവണമെന്നും കാന്തപുരം പറഞ്ഞു. മർക്കസിന്റെ നേതൃത്വത്തിൽ കൊറോണ കാലത്തും തുടർന്നും സഹായങ്ങൾ എത്തിക്കുമെന്നും എപി അബുബക്കർ മുസ്ലിയാർ വ്യക്തമാക്കി.

About admin

Check Also

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം …

Leave a Reply

Your email address will not be published. Required fields are marked *