Breaking News
Home / COVID19 / ‘ഇനി ടോർച്ചിനും മെഴുകുതിരിക്കും വരെ ക്ഷാമമുണ്ടാകും’; പ്രധാനമന്ത്രിയുടെ ടോർച്ചടി ആ​ഹ്വാനത്തെ പരിഹസിച്ച് കണ്ണൻ ​ഗോപിനാഥൻ

‘ഇനി ടോർച്ചിനും മെഴുകുതിരിക്കും വരെ ക്ഷാമമുണ്ടാകും’; പ്രധാനമന്ത്രിയുടെ ടോർച്ചടി ആ​ഹ്വാനത്തെ പരിഹസിച്ച് കണ്ണൻ ​ഗോപിനാഥൻ

‘ഇനി ടോർച്ചിനും മെഴുകുതിരിക്കും വരെ ക്ഷാമമുണ്ടാകും’; പ്രധാനമന്ത്രിയുടെ ടോർച്ചടി ആ​ഹ്വാനത്തെ പരിഹസിച്ച് കണ്ണൻ ​ഗോപിനാഥൻ

ഇ വരുന്ന ഏപ്രിൽ അഞ്ച് ഞായറാഴ്ച വൈകിട്ട് എല്ലാവരും വീടുകളിൽ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ നിജിതമായി പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ കണ്ണൻ ​ഗോപിനാഥൻ. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിക്കും ക്ഷാമമില്ലെന്നും എന്നാല്‍ ഇനി അതുണ്ടാകുമെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

കൊറോണ വ്യാപന ഭീതി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ‌ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഞായറാഴ്ച വെളിച്ചം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആ​ഹ്വാനം ചെയ്തത്. ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിട്ട് വെളിച്ചം തെളിക്കണമെന്നും മോദി പറഞ്ഞു. കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടമാണ് നടക്കുന്നതെന്നും ഇതിൽ രാജ്യത്തെ എല്ലാ ജനങ്ങളും പങ്കാളിയാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചവെന്നും മോദി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമൂഹിക ശക്തിയാണ് ഇതിലൂടെ പ്രകടമായത്. സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണിതെന്നും പല രാജ്യങ്ങളും ഇത് മാതൃകയാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ഒരു അതിഥി തൊഴിലാളിയും ഇനി പട്ടിണി കിടക്കില്ലന്നും ഇതിനായി ഭക്ഷണം താമസം ചികിത്സ എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സാമൂഹ്യ അടുക്കളകളില്‍ നിന്നും സൗജന്യ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. ത്രിതല സംവിധാനം ഏര്‍പ്പെടുത്തി.3 മേഖലകളായി തിരിച്ച് മൂന്ന് മേഖലയിലും ഐ.എ.എസ് ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കി.
എല്ലാ ജില്ലകള്‍ക്കും 50 ലക്ഷം രൂപ വീതം അനുവദിച്ചു. താമസം ഭക്ഷണം എന്നിവ ഉറപ്പ് വരുത്താന്‍ ലേബര്‍ കമ്മിഷണര്‍ക്ക് 2 കോടി രൂപ അനുവദിച്ചു.ജില്ലകള്‍ തോറും വാഹന സൗകര്യത്തിനായി അന്‍പതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

 

ലേബര്‍ കമ്മീഷണറേറ്റിലും 14 ജില്ലകളിലും 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റുകള്‍ ആരംഭിച്ചു.ഇവിടങ്ങളില്‍ ഹിന്ദി, ബംഗാളി, അസ്സാമി, ഒറിയ ഭാഷകള്‍ അറിയാവുന്നവരെ നിയമിച്ചു.പോലീസും ജില്ലാ ഭരണകൂടവും അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ഏകോപനത്തോടെ പ്രവര്‍ത്തിച്ചുവരുകയാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമകാര്യത്തില്‍ കേരളസര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നന്ദി രേഖപ്പെടുത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്‍ സെകട്ടറിയാണ് സംസ്ഥാന ലേബര്‍ കമ്മിഷണര്‍ക്ക് ഇക്കാര്യത്തില്‍ കത്ത് നല്‍കിയത്. സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

ദില്ലി: കൊറോണ ദീതിക്കെതിരെ വീടിനു മുന്നില്‍ ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനുട്ട് വൈദ്യുതി വിളക്കുകള്‍ അണച്ചുവെച്ചാണ് ദീപം തെളിയിക്കേണ്ടത്. ടോര്‍ച്ച്, മെഴുകുതിരി, മൊബൈല്‍ഫോണ്‍ വെളിച്ചം തുടങ്ങിയവയാണ് തെളിയിക്കേണ്ടത്. ലോക് ഡൗണിനോട് രാജ്യത്തെ ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചു. ഇത് മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായെന്നും മോദി പറഞ്ഞു. വീടിന്റെ വീടിന്റെ മട്ടുപ്പാവിലോ വാതില്‍ക്കലോ ജനങ്ങള്‍ക്ക് നില്‍ക്കാം. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്ന് മോദി പറഞ്ഞു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നത് തുടരണം. ജനങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

 

About admin

Check Also

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ചില ആളുകൾ അങ്ങനെയാണ്, …

Leave a Reply

Your email address will not be published. Required fields are marked *