Breaking News
Home / ENTERTAINMENT NEWS / CINEMA / മലയാളികളുടെ പ്രിയപ്പെട്ട നടി മീനയുടെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍, തടിയൊക്കെ കുറച്ചു സുന്ദരിയായി

മലയാളികളുടെ പ്രിയപ്പെട്ട നടി മീനയുടെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍, തടിയൊക്കെ കുറച്ചു സുന്ദരിയായി

മലയാളികളുടെ പ്രിയപ്പെട്ട നടി മീനയുടെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍, തടിയൊക്കെ കുറച്ചു സുന്ദരിയായി

മലയാളി സിനിമ പ്രേക്ഷകരുടെ മനസിയിൽ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാളാണ് മീന. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്കുളള താരത്തിന്റെ മടങ്ങിവരവ് ആരാധകരെ ഞാട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. മീനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ മേക് ഓവർ കണ്ടു ഞെട്ടിരിക്കുകയാണ് ആരാധകർ. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കു ഒപ്പം ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച നടിയാണ് മീന. കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി തീർന്ന നടിയാണ് മീന.

അന്യ ഭാഷ നടിയായിട്ടും മലയാളത്തിൽ മീനയെ ഇരുകൈയും നീട്ടിയാണ് സിനിമ പ്രേമികൾ സ്വീകരിച്ചത്, ഒളിമ്പിയൻ അന്തോണി ആദം , ഫ്രണ്ട്‌സ് , രാക്ഷസരാജാവ് ഉദയനാണ് താരം, ചന്ദ്രോത്സവം തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളിലാണ് മീന നായികയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. രജനികാന്തിന്റെ അടക്കം നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ താരറാണിയായി തിളങ്ങിയ മീന നീണ്ട ഒരു ഇടവേളയ്ക്കു ശേഷം മോഹൻലാലിൻറെ നായികയായി ദൃശ്യം എന്ന വമ്പൻ ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയത്.

എന്നാൽ സാധാരണ ലുക്കിൽ നിന്നും മാറി നന്നായി വണ്ണം കൂടിയ ശരീരത്തോടെ ആയിരുന്നു മടങ്ങിവരവ്, പിന്നീട് ബാല്യകാലസഖി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. മടങ്ങിവരവിൽ അമ്മ കഥാപാത്രങ്ങളിൽ താരത്തെ ഏറെയും കാണാൻ സാധിച്ചത് . അതിനാൽ താരത്തിന്റെ ലൂക്കും ഗെറ്റ് ആപ്പും അതു പോലെ തന്നെയാണ് കാണപ്പെട്ടത്. എന്നാൽ ഇപ്പോൾ മീനയുടെ ഏറ്റവും പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. സ്ലിം ബ്യൂട്ടി ആയികൊണ്ടുള്ള താരത്തിന്റെ മേക് ഓവർ അമ്പരപ്പിക്കുന്നതാണെന്നു പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.

മുൻപത്തിനേക്കാൾ ശരീര ഭാരം കുറിച്ചിരിക്കുകയാണ് മീന ഇപ്പോൾ കാർത്തുമ്പി ചിത്രം കണ്ടാൽ പഴയ മീന തന്നെയാണെന്ന് പറയും, ആരാധകർ പറയുന്നത്. ഷൈലോക്കിയിൽ അഭിനയിക്കുമ്പോ ഉണ്ടായതിന്റെ ഏറെക്കൂറെ പകുതിയോളം ഭാരം കുറച്ചു. മീനയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ലോകം ആഘോഷിക്കുകയാണ്. സുഹൃത്തുക്കൾക്കു ഒപ്പം ബീച്ചിൽ കറങ്ങിനടക്കുന്നതിന്റെ ചിത്രങ്ങൾ ആണ് മീന പങ്കുവെച്ചിരിക്കുന്നതു. വെള്ള ഷർട്ടും നീല ജീൻസും അണിഞ്ഞിരിക്കുന്ന മീന യുവ നടിമാരെപോലും പിന്നിലാക്കുമെന്നാണ് ആരാധകർ പറയുന്നു

About admin

Check Also

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍

ഉപ്പും മുളകും സീരിയലിന് സംഭവിച്ചത് അറിഞ്ഞോ ഈ കൊലചതി വേണ്ടെന്ന് പ്രേക്ഷകര്‍ മലയാളം ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലുകളിൽ ഒന്നാണ് …

Leave a Reply

Your email address will not be published. Required fields are marked *