Breaking News
Home / HEALTH & FITNESS / കടയിൽ മാസ്കിന് 30 രൂപ ചോദിച്ചു; തുണി കൊണ്ട് സ്വയം മാസ്ക് നിർമിച്ച് ജോയ് ഫിലിപ്പ്! ഒപ്പം സൗജന്യ വിതരണവും.

കടയിൽ മാസ്കിന് 30 രൂപ ചോദിച്ചു; തുണി കൊണ്ട് സ്വയം മാസ്ക് നിർമിച്ച് ജോയ് ഫിലിപ്പ്! ഒപ്പം സൗജന്യ വിതരണവും.

 

കൊല്ലത്ത് കഴിഞ്ഞയാഴ്ച മാസ്ക് വാങ്ങുന്നതിനായി മെഡിക്കൽ സ്റ്റോറിൽ എത്തിയതായിരുന്നു ജോയ് ഫിലിപ്പ്. അവിടെ സാധാരണയായി ലഭിച്ചിരുന്ന നാലു രൂപയുടെ മാസ്കിനു നൽകേണ്ടി വന്നത് 30 രൂപയോളം. വീട്ടിലെത്തിയ അദ്ദേഹം ഒരു കാര്യം തീരുമാനിച്ചു ഉറപ്പിച്ചു. മാസ്കുകൾ സ്വയം നിർമിച്ചാലോ എന്ന്. നല്ലൊരു ടെയ്‌ലർ കൂടിയായ ജോയ് പിറ്റേന്നു തന്നെ തന്റെ കടയിൽ തുണി ഉപയോഗിച്ചുള്ള മാസ്കുകൾ നിർമിക്കാൻ ആരംഭിച്ചു. ആവശ്യമുള്ളവർക്കു മാസ്കുകൾ സൗജന്യമായി നൽകുകയും ചെയ്തു. പരിചയക്കാരോടു വിവരം പറഞ്ഞതോടെ ആവശ്യക്കാരായ ഒട്ടേറെപ്പേർ ജോയിയുടെ അമ്മച്ചിവീട്ടിലെ തയ്യൽക്കടയിലേക്ക് കൂട്ടത്തോടെ എത്തിത്തുടങ്ങി.

 

ഇതിനോടകം ഒട്ടേറെ മാസ്കുകൾ ജോയ് തന്റെ കടയിലെത്തിയവർക്ക് സൗജന്യമായി നൽകി കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും കടയിൽ മാസ്ക് നിർമാണം നടക്കുന്ന തിരക്കിലാണ്. 3 ജീവനക്കാർ 2 ദിവസമായി മാസ്ക് നിർമാണം മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. കോട്ടൺ തുണികൾ വാങ്ങിയാണ് 3 ലെയറുകളായുള്ള തുണി മാസ്ക് അദ്ദേഹം നിർമിച്ചു പോരുന്നതു. കേവലം ഒരു മീറ്റർ തുണി ഉപയോഗിച്ച് 20 മുതൽ 25 വരെ മാസ്ക് നിർമിക്കാമെന്നു പറയുന്നു ജോയ്. കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ സ്റ്റോറുകളിൽ മാസ്ക് ലഭിക്കാതായതോടെ ഒട്ടേറെപ്പേർ ഇവിടേക്ക് എത്തുന്നുണ്ട്.

About admin

Check Also

ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണം- സന്തോഷ്‌ പണ്ഡിറ്റ്‌

ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണം- സന്തോഷ്‌ പണ്ഡിറ്റ്‌ കൊറോണ വൈറസ് രാജ്യമൊട്ടാകെ ഭീതിയുടെ …

Leave a Reply

Your email address will not be published. Required fields are marked *