Breaking News
Home / ENTERTAINMENT NEWS / CINEMA / ഇസു കുട്ടനോടൊപ്പം മഞ്ജു വാര്യരും ..! ഇസകുട്ടനെ കൊഞ്ചിച്ച് മതിവരാതെ ലേഡി സൂപ്പർ സ്റ്റാർ

ഇസു കുട്ടനോടൊപ്പം മഞ്ജു വാര്യരും ..! ഇസകുട്ടനെ കൊഞ്ചിച്ച് മതിവരാതെ ലേഡി സൂപ്പർ സ്റ്റാർ

ഇസു കുട്ടനോടൊപ്പം മഞ്ജു വാര്യരും ..! ഇസകുട്ടനെ കൊഞ്ചിച്ച് മതിവരാതെ ലേഡി സൂപ്പർ സ്റ്റാർ

മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ പിറന്നാളായിരുന്നു ഇന്നലെ. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഏറെ നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആണ്‍കുഞ്ഞ് ജനിച്ചത്. താരദമ്പതികളുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ വസന്തമായി ഇസുകുട്ടന്റെ ജനനം ആരാധകര്‍ വൻ ആഘോഷമാക്കിയിരുന്നു. മകന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി മിക്കവാറും പങ്കുവയ്ക്കാറുണ്ട്. ലോക്ഡൗണിലും കേക്ക് മുറിച്ചും വീട്ടിലുള്ളവര്‍ക്കായി പാര്‍ട്ടിയുമൊക്കെ ഒരുക്കിയായിരുന്നു ആഘോഷം. നിരവധി താരങ്ങളാണ് ഇസഹാക്കിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയത്.

ഇപ്പോഴിതാ ഇസഹാക്കിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കയാണ് മഞ്ജുവാര്യര്‍. കുഞ്ചാക്കോ ബോബന്റെ കുടുംബത്തൊടൊപ്പം ചിലവഴിക്കുന്ന മഞ്ജുവിന്റെ ചിത്രം കണ്ട് അത്ഭുതപെടുകയാണ് സിനിമാലോകം. ഇതിന് കാരണവുമുണ്ട്. How old Are You എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ, ജനപ്രിയ നായകൻ ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം ആദ്യമായി തിരശ്ശിലയിൽ എത്തുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ മഞ്ജു വാര്യരുടെ നായകനായി എത്തിയത്. മഞ്ജു വാര്യരുടെ മുൻ ഭർത്താവ് തന്നോട് ചിത്രത്തിൽ നിന്ന് പിൻ മാറണമെന്ന് അഭ്യർത്ഥിച്ചു എന്ന് കുഞ്ചാക്കോ ബോബൻ വെളുപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. ഇതിനു വഴങ്ങാതെ നിന്ന കുഞ്ചാക്കോ ബോബനെ ദിലീപ് അമ്മയുടെ ഭാരവാഹിത്വത്തിൽ നിന്ന് പ്രതികാരം തീർത്തു എന്നതാണ് പൊതുവെയുള്ള സംസാരം.

 

ഇതിനെ തുടർന്ന് ദിലീപും കുഞ്ചാക്കോ ബോബനും ശത്രുക്കളാണെന്നും, പ്രമുഖ നടിയെ ആക്രമിച്ച കേസിൽ കുഞ്ചാക്കോ ബോബൻ മഞ്ജു വാര്യരുടെ പക്ഷത്താണെന്നും പലരും കരുതി. ദിലീപിനെതിരെ സാക്ഷിയായിട്ടാണ് പലരും കുഞ്ചാക്കോ ബോബനെ കറുത്തിരുന്നത്. എന്നാൽ ജൂനിയർ കുഞ്ചാക്കോ ബോബൻ ഇസഹാക്കിന്റെ മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് ദിലീപും കാവ്യാ മാധവനുമാണ്. മഞ്ജുവാകട്ടെ മാമോദീസ ചടങ്ങിൽ പങ്കെടുത്തില്ല. ഇത് അക്ഷരാർത്ഥത്തിൽ സിനിമ ലോകത്തെ ഞെട്ടിക്കുകയും ചെയ്തു. പിന്നീടാകട്ടെ ദിലീപ് നടത്തിയ വിരുന്നു സൽക്കാരത്തിൽ കുഞ്ചാക്കോ ബോബൻ പങ്കെടുക്കുകയും, അതിന്റെ ചിത്രങ്ങൾ വൈറൽ ആകുകയും ചെയ്തു.

അതുകൊണ്ട് തന്നെ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും തമ്മിൽ അകന്നു എന്നാണ് പ്രേക്ഷകർ കരുതിയത്, എന്നാൽ എപ്പോൾ കുഞ്ഞു ഇസഹാക്കിന്റെ ആദ്യത്തെ ജന്മദിനം വിഷ് ചെയ്തുകൊണ്ട് മഞ്ജു വാര്യർ പോസ്റ്റ് ചെയ്ത ചിത്രം ഏറെ വൈറൽ ആയി സിനിമ ലോകത്തെ ഏറെ ഞെട്ടിച്ചതും. കുഞ്ഞിന് സമ്മാനങ്ങളുമായി മഞ്ജു വീട്ടിൽ എത്തിയാണ് ചിത്രങ്ങൾ എടുത്തത് എന്നാണ് അറിയാൻ സാധിച്ചത്. കുഞ്ഞിനെ താലോലിക്കുന്ന ചിത്രങ്ങളും പ്രിയക്കും കുഞ്ചാക്കോ ബോബനും ഇടയിൽ നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. കുഞ്ഞു ഇസഹാക്കിനെ കാണുവാൻ ലേഡി സൂപ്പർ സ്റ്റാർ നേരത്തെ തന്നെ എത്തുന്നു എന്നാണ് ചിത്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. കുഞ്ചാക്കോ ബോബനുമായി മഞ്ജു വാര്യർക്ക് യാതൊരു പ്രശ്നങ്ങൾ ഇല്ല എന്നാണ് ഇതിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നത്.

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *