Breaking News
Home / COVID19 / നാടും നഗരവും ഒഴിയുമ്പോൾ കയ്യേറാൻ എത്തുന്ന അതിഥികൾ

നാടും നഗരവും ഒഴിയുമ്പോൾ കയ്യേറാൻ എത്തുന്ന അതിഥികൾ

നാടും നഗരവും ഒഴിയുമ്പോൾ കയ്യേറാൻ എത്തുന്ന അതിഥികൾ

കൊറോണ വ്യാപന ഭീതിമൂലം സർക്കാർ ലോക്കഡോൺ മൂലം ഇന്ന് നാടും നഗരവുമെല്ലാം വിജനമായ കൊണ്ടിരിക്കുകയാണ്. ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്ന കവലകളിൽ നിന്നെല്ലാം മനുഷ്യൻ പിൻവാങ്ങിയതോടു മറ്റുചിലർ ഇവിടെ സ്ഥാനം പിടിച്ചു തുടങ്ങിരിക്കുകയാണ്. ജനത്തിരക്കും വാഹനങ്ങളുടെ ബഹളവും ഉച്ചഭാഷിണികളും റാലികളും മേളങ്ങളും ഉത്സവങ്ങളുമൊക്കെയായി ബഹളമായിരുന്ന തെരുവുകളിൽ ഇന്ന് ശ്‌മശാന മൂകതയായണ് നിലനിക്കുന്നതു. ആളനക്കവും തിരക്കുമെല്ലാം ഒഴിഞ്ഞതോടു കൂടെ നഗര വീഥികളിൽ വന്യ ജീവികൾക്ക് സ്വൈര്യ വിഹാരം നടത്താവുന്ന സ്ഥിതിയിലാണ്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്ക് അടുത്ത പ്രദേശമായ മേപ്പയ്യൂർ ടൗണിലാണ് ബുധനാഴ്ച വൈകിട്ട് വെരുക് ഇറങ്ങിയത്.

സംസ്ഥാനത്തു ലോക് ഡൌൺ നടപടികൾ ശക്തമാക്കിയതിനെ തുടർന്ന് ടൗണിൽ പോലീസ്‌കാർ ഒഴികെ ആളുകൾ വളരെ കുറവായിരുന്നു. ആളനക്കമില്ലാത്ത മേപ്പയൂർ ടൗണിൽ ഏറെ നേരം ഈ വെരുക് സ്വൈര്യമായി ഉലാത്തി. ട്രാഫിക് നിയമമനുസരിച്ചു കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാ ലൈനിലൂടെയുള്ള ഈ വെരുകിന്റെ സവാരി ഏറെ കൗതുകമുണർത്തുന്നതാണ്. വംശനാശം നേരിടുന്ന റെഡ്‌ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള മലബാർ വെരുക് ആണ് ഏതെന്നു വിദഗ്ധർ പറയുന്നു. ബുധാഴ്ച വൈകിട്ട് അഞ്ചേ മുപ്പതിനും ആറു മണിക്കുമിടയിലുമായിരുന്നു വെരുകിന്റെ വരവ്. ഇതിന്റെ വീഡിയോ പ്രചരിച്ചതും ഇതേ തുടർന്നുള്ള അഭ്യൂഹങ്ങൾ പടർന്നതും ഏറെ നേരം ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി പരത്തുകയുണ്ടായി.

 

ഇതു വെരുക് ആണെന്ന് സ്ഥിതീകരിച്ചു ശേഷമാണു ജനങ്ങളിൽ പേടി അകന്നു പോയത്. ഇതിനോടകം തന്നെ നിരവധിപ്പേരാണ് ഈ വീഡിയോ ഷെയർ ചെയ്‌തത്‌. എന്നാൽ പലരിലും ഇതു ആശങ്ക ഉയർത്തുന്നുണ്ട് വന്യ മൃഗങ്ങൾ തുടർന്നും നാട്ടിലേക്ക് ഇറങ്ങുകയാണെങ്കിൽ അത് വലിയ പ്രതിസന്ധി സൃഷ്ട്ടിക്കുന്ന ഒന്നാണ്. നഗരങ്ങളിൽ ജനത്തിരക്ക് ഒഴിയുന്നതിനൊപ്പം വേനലും കടുത്തു വരുന്നത് കാടുകളിലുള്ള ജീവികൾ ജനവാസ പ്രദേശങ്ങളിലേക്ക് വരുവാനുള്ള സാധ്യത കൂട്ടുമെന്നാണ് പലരുടെയും അഭിപ്രായം. ഈ വെരുകിന്റെ നടത്തം സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷെയർ ചെയ്‌തു കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു.

അതേസമയം ഇന്ന് സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം ഒന്ന്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 165 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

137750 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 620 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതെങ്കിലും തരത്തിലുള്ള സാമൂഹിക വ്യാപനം ഉണ്ടോ എന്ന് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വാർത്ത കുറിപ്പിൽ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സർക്കാർ പുറത്തിറക്കി. കിച്ചണുകളില്‍ അത്യാവശ്യം വേണ്ട ആളുകളെ മാത്രമേ അനുവദിക്കാൻ പാടുള്ളു. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും കോഡിനേറ്ററും മാത്രമേ അടുക്കളയില്‍ പ്രവേശനം അനുവദിക്കൂ. ആള്‍ക്കൂട്ടം ഒരു കാരണവശാലും ഇത്തരം കേന്ദ്രങ്ങളില്‍ ഉണ്ടാകാനുള്ള സാഹചര്യം അരുത്. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സാമൂഹിക അടുക്കളകളില്‍ ഒരുക്കണം. ഇവിടെ എത്തുന്നവര്‍ കൈകള്‍ വൃത്തിയാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ട ചുമതല കോഡിനേറ്റര്‍ക്കാണ്.

കമ്മ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് പ്രദേശത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ നിർബന്ധമായും ഉറപ്പ് വരുത്തണം. നിശ്ചിത സമയക്രമത്തിലാകണം കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം. സമയനിഷ്ഠ സാമൂഹിക അടുക്കളകള്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പാക്കണം. ഭക്ഷണം തയാറാക്കുമ്പോഴും വിതരണ സമയത്തും ജോലിക്കാരല്ലാത്തവരുടെ സാമിപ്യം തീർത്തും ഒഴിവാക്കണം. നിശ്ചിത അളവ് ഭക്ഷണം ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം കോഡിനേറ്റര്‍ക്കാണ്. മതസംഘടനകളുടെയോ രാഷ്ട്രീയ സംഘടനകളുടെയോ അടിസ്ഥാനത്തില്‍ ഇത്തരം ഭക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ബന്ധപ്പെട്ടവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ജില്ലയിലെ പോലീസ് മേധാവികള്‍ക്കാണ്.

 

About admin

Check Also

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം …

Leave a Reply

Your email address will not be published. Required fields are marked *