Breaking News
Home / COVID19 / മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

ചെ​ന്നൈ: ലോ​ക്ക്ഡൗ​ണി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണ​തോ​ടെ ല​ഹ​രി​ക്കാ​യി പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ച മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. മദ്യം കിട്ടാത്തിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പാട്ടിലെ ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്.

മൂ​വ​രും ഒ​രു​മി​ച്ചാ​ണ് പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ച​ത്. പി​ന്നാ​ലെ ഛര്‍​ദ്ദി​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​ര്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ചെ​ങ്ക​ല്‍​പേ​ട്ട​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​വ​രെ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഞായറാഴ്ചയാണ് ഇവര്‍ മദ്യം കിട്ടാതെ അസ്വസ്ഥരായത്. തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ ലയിപ്പിച്ച് കഴിക്കുകയായിരുന്നു. ആരോഗ്യ നില വഷളായതോടെ ചെങ്കല്‍പാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മാ​ര്‍​ച്ച്‌ 25 മു​ത​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ മ​ദ്യ​ശാ​ല​ക​ള്‍​ക്കും പൂ​ട്ടു​വീ​ണി​രു​ന്നു.

അതേസമയം, ഇന്ത്യയിലെ 62 ജില്ലകളിൽ ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് ബാധിത ജില്ലകളിലാണ് നിയന്ത്രണം തുടരുക. രാജ്യത്ത് കോവിഡ് ബാധിത ജില്ലകളുടെ എണ്ണം 274 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ എൺപത് ശതമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇതിലെ 62 ജില്ലകളിൽ നിന്നാണ്. ഈ 62 ജില്ലകൾ സീൽ ചെയ്യണമെന്ന നിർദേശമാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. കേരളത്തിൽ നിന്നുള്ള കാസർകോഡ്, കണ്ണൂർ, പത്തനംതിട്ട ജില്ലകളും ഇതിൽ ഉൾപ്പെടും. ലോക്ക് ഡൌൺ പിൻവലിച്ചതിന് തുടർച്ചയായാകും നടപടി.

രാജസ്ഥാനിലെ ഭീൽവാരയിൽ അവലമ്പിച്ച മാതൃകയാണ് പിന്തുടരുക. ഈ മാതൃക കൊവിഡ് പ്രതിരോധത്തിൽ വൻ വിജയകരമായിരുന്നു. നിയന്ത്രണം ഏർപ്പെടുത്തുന്ന ജില്ലകൾ പൂർണ്ണമായി അടച്ചിടുന്നതിനൊപ്പം ആരെയും വീടിന് പുറത്ത് ഇറങ്ങാൻ സമ്മതിക്കാതെയാണ് രോഗപ്രതിരോധം സാധ്യമാക്കുക. നിലവിൽ ഏപ്രിൽ 14 വരെയാണ് രാജ്യത്ത് ലോക്ക ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിർത്തി അടച്ച കർണാടകയുടെ നടപടി നിയമവിരുദ്ധമെന്ന് കേരളം സുപ്രീംകോടതിയിൽ പറഞ്ഞു . പ്രശ്നത്തിൽ ഇടപെടാനും അതിർത്തികൾ തുറന്നു നൽകാനും കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന് കേരളം വീണ്ടും ആവർത്തിച്ചു. അതിർത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരെ കർണാടകം സമർപ്പിച്ച ഹർജിയിലാണ് കേരളം എതിർ സത്യവാങ്‌മൂലം സമർപ്പിച്ചത്.

അതിർത്തി തുറക്കാൻ കഴിയില്ലെന്ന കർണാടകയുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേരളം എതിർപ്പുമായി രംഗത്തെത്തിയത് എന്നതും പ്രാധാന്യം ഏറുന്നു. തർക്കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി മധ്യസ്ഥത വഹിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കേന്ദ്രത്തിന് കത്ത് നൽകിയെന്ന് കേരളം അറിയിച്ചു. മാർഗരേഖ നാളെ സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. അതിർത്തി തുറക്കണമെന്ന കർണാടകയുടെ ആവശ്യം നിയമപരമായി നിലനിൽക്കുന്നതല്ല.

അവശ്യ സർവീസുകൾ അനുവദിക്കണമെന്ന കേന്ദ്രനിർദേശത്തിന് വിരുദ്ധമാണ് അതിർത്തി അടച്ച കർണാടകയുടെ നടപടി. നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രത്തിനും ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട് എന്ന് വിലയിരുത്തുന്നു. തൊട്ടടുത്ത പട്ടണങ്ങൾ ആയതിനാലാണ് കാസർകോട്ടുകാർ മംഗലാപുരത്തേക്കും സുള്ള്യയിലേക്കും ചികിൽസക്കായി പോകുന്നത്. ദശകങ്ങൾ ആയുള്ള ബന്ധത്തിന്റെ പുറത്താണിത്. ആംബുലൻസുകൾ കടത്തിവിടാത്തതിനാൽ എട്ടു ജീവനുകൾ ഇതുവരെ പൊലിഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

About admin

Check Also

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ചില ആളുകൾ അങ്ങനെയാണ്, …

Leave a Reply

Your email address will not be published. Required fields are marked *