Breaking News
Home / COVID19 / പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം ഒരുമാസം തികയാന്‍ പോകുകയാണ്. കർശന നിയന്ത്രണങ്ങളുടെ ദിനങ്ങളാണ് കടന്നുപോകുന്നത്. പാവപ്പെട്ടവനോ പണക്കാരനോ ഭേദമന്യേ ഒരേപോലെയാണ് ഇപ്പോള്‍. സിനിമാഷൂട്ടിങ്ങുകള്‍ക്കും പൂട്ടുവീണതോടെ നടന്‍മാരും പണിയില്ലാതെ വീട്ടിലിരിപ്പാണ്.

ഇപ്പോൾ കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലിരിക്കാന്‍ കൂടുതല്‍ ദിവസം കിട്ടിയ സന്തോഷത്തിലാണ് താരങ്ങള്‍ എല്ലാവരും. പ്രശസ്ത താരങ്ങളുടെ ലോക്ഡൗണ്‍ വിശേഷങ്ങള്‍ എന്തൊക്കെയാണ് എന്ന് നമ്മുക്ക് അറിയാം . മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സ്വന്തം വീടുകളില്‍ വിശ്രമത്തിലാണ്. മഞ്ഞില്‌വിരിഞ്ഞ പൂക്കള്‍ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്.

ചെന്നൈയില്‍ കടലോരത്തുള്ള വീട്ടിലാണ് മോഹന്‍ലാല്‍. ആളൊഴിഞ്ഞ ബീച്ചില്‍ വെറുതേ നടക്കുന്നതാണ് ഇപ്പോള്‍ മോഹന്‍ലാലിന് ഏറെയിഷ്ടം. മക്കളും ലാലിനൊപ്പം ചെന്നൈയിലെ വീട്ടിലുണ്ട്. മമ്മൂട്ടിയാകട്ടെ പുതിയ വീട്ടില്‍ മക്കളായ ദുല്‍ഖറിനും സുറുമിക്കുമൊപ്പം സമയം ചിലവിടുന്ന തിരക്കിലാണ്.മമ്മൂട്ടി എറണാകുളത്ത് പുതിയ വീട്ടിലേക്കു താമസം മാറിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. കൊറോണ പ്രശ്‌നം ഉടലെടുത്തതിനാല്‍ ആരെയും അറിയിക്കാതെയായിരുന്നു ഗൃഹപ്രവേശം. വീടുമായൊന്നു പരിചയപ്പെടാന് ഇപ്പോള്‍ ഇഷ്ടംപോലെ സമയമുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള വീട്ടില്‍ നിന്നുള്ള ചില ചിത്രങ്ങളും വീഡിയോയുമെല്ലാം ദുല്‍ഖര്‍ പങ്കുവച്ചിരുന്നു.

നടന്‍ ദിലീപിനാകട്ടെ ഒരുവയസുകാരി ഇളയ മകള്‍ മഹാലക്ഷ്മിക്ക് ഒപ്പം സമയം ചിലവിടാന്‍ ഒത്തിരി സമയം ലഭിച്ചിരിക്കയാണ്. നടി മഞ്ജു വാര്യര്‍ ഉള്ളത് തൃശൂര്‍ പുള്ളിലെ കുടുംബവീട്ടിലാണ്. സഹോദരന്‍ മധുവും കുടുംബവും അമ്മയുമായി ഉത്സവമേളമാണ് ഇപ്പോള്‍ തറവാട്ടില്‍. യുവനടന്‍മാരുടെ കാര്യവും മറിച്ചല്ല, ജയസൂര്യ, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, നിവിന്‍ പോളി, ഫഹദ് തുടങ്ങിയവരും കുടുംബത്തൊടൊപ്പം ആഘോഷത്തിലാണ്.

ആറ്റുനോറ്റു കിട്ടിയ മകന്‍ ഇസഹാക്കിനൊപ്പമാണ് ചാക്കോച്ചന്റെ ലോക്ഡൗണ്‍ ആഘോഷം. ടൊവിനോ സ്വന്തം വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ്. അമ്മ തമിഴ്‌നാടുവരെ പോയി വന്നതിനാല്‍ ക്വാററ്റീനിലായത് കൊണ്ട് ഭാര്യയെയും മകളെയും ടൊവിനോ സ്വന്തം വീട്ടിലേക്ക് അയക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമൂട് കുടുംബസമേതം ഇപ്പോള്‍ വെഞ്ഞാറമൂട്ടിലെ വീട്ടിലുണ്ട്. ജോലിക്കാരെ വിശ്രമിക്കാന് വിട്ട് നടന് സിദ്ദിഖ് ഇപ്പോള് കൂടുതല്‍ സമയം അടുക്കളയിലാണ്. ഇരിങ്ങാലക്കുടയിലെ വീട് അടിച്ചുവാരുന്നതും തുണികള്‍ കഴുകി ഉണക്കാനിടുന്നതുമൊക്കെ ഇന്നസെന്റും ആലീസും ചേർന്നാണ്

സീരിയലുകൾ നിർത്തി വച്ചതോടെ സീരിയൽ അഭിനേതാക്കളും അണിയറപ്രവർത്തകരും വീടുകളിൽ തന്നെയാണ്. സിനിമകളുടെയും സീരിയലുകളുടെയും ഷൂട്ടിങ് നിർത്തി വച്ചതോടെ കാര്യമായ തിരക്കിട്ട ജോലികൾ ഒന്നുമില്ലാതെ വീടുകളിൽ കഴിച്ചു കൂട്ടുകയാണ് മിക്കവരും. അത് തന്നെയാണ് മിക്ക താരങ്ങളുടെയും അവസ്ഥ. ഉപ്പും മുളകും സീരിയൽ താരങ്ങളും വീടുകളിൽ കഴിയുകയാണെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. എല്ലാവരും ഉപ്പും മുളകും സീരിയലിലെ പാറു കുട്ടിയെയാണ് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത്.

 

About admin

Check Also

How do you explain a coronavirus hotspot?

Covid-19: What is meant a hotspot? What can and can’t be done in a hotspot? …

Leave a Reply

Your email address will not be published. Required fields are marked *