Breaking News
Home / WORLD / CURRENT AFFIARS / ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല; ത്രിശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു

ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല; ത്രിശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു

ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല; ത്രിശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു

ലോക്ക് ഡൗൺ കർശനമാക്കിയ സാഹചര്യത്തിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് തൃശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു. ത്രിശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് തൂവാനൂരിൽ കുളങ്ങര വീട്ടിൽ സനോജ്(38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനാൽ രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ തന്നെ പറയുന്നു.

സ്ഥിര മദ്യപാനികൾക്ക് പെട്ടന്ന് മദ്യം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന ചിന്ത പ്രശ്‌നങ്ങൾ സാമൂഹിക വിപത്താകുമോയെന്ന സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ബിവറേജസ് ഔട്ടലെറ്റുകളടയ്ക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ് ബിവറേജസ് ഒട്ട്‌ലെറ്റുകൾ അടച്ചത്. അതിന് മുമ്പേ തന്നെ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചിരുന്നു.

സംസ്ഥാനത്ത് മദ്യം ഓൺലൈനായി ലഭ്യമാക്കുമെന്ന തരത്തിൽ നേരത്തെ ആലോചനകൾ നടന്നിരുന്നുവെങ്കിലും ഇത് പാടെ തള്ളി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ രംഗത്ത് എത്തുന്നു. മദ്യശാലകൾ അടച്ചിടുക എന്ന തീരുമാനം തുടരുമെന്നും മന്ത്രി അറിയിച്ചിരുന്നു. കഴിയുന്നത്ര ലഹരിയുടെ ഉപയോഗത്തിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ആവശ്യകതയാണെന്നു മന്ത്രി പറഞ്ഞു. ലഹരി വിമുക്ത കേന്ദ്രങ്ങൾ കൂടുതൽ സജീവമാക്കുമെന്നും മന്ത്രി പറയുകയുണ്ടായി.

അതേസമയം ലോകത്ത് കോറോണ മരണങ്ങൾ 24000 കടന്നു. ലോകത്ത് കൊവിഡ് മരണം 24000 കടന്നു. ഇതുവരെ 24,058 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ ഉയർന്നു വരികയാണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 712 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇറ്റലിയിൽ മൊത്തം എണ്ണായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ആറായിരത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ മാത്രം 718 പേരാണ് മരിച്ചത്. 8,271 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ലോകത്ത് കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഇറ്റലിയിലാണ്. അമേരിക്കയിലും സ്ഥിതി ഇപ്പോൾ അതീവ ഗുരുതരമാണ്. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ചൈനയെ പിന്തള്ളി. പുതുതായി 15,461 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 263 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ അമേരിക്കയിൽ മരണസംഖ്യ 1290 ആയി.

ലോകത്ത് കൊവിഡ് മരണം 24000 കടന്നു. ഇതുവരെ 24,058 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 712 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇറ്റലിയിൽ മൊത്തം എണ്ണായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ആറായിരത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലും മരണസംഖ്യ ക്രമാതീതമായി ഉയർന്നു വരികയാണ്. ഇന്നലെ മാത്രം 718 പേരാണ് മരിച്ചത്. 8,271 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ലോകത്ത് കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഇറ്റലിയിലാണ്. അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമാണ്. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ചൈനയെ പിന്തള്ളി. പുതുതായി 15,461 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 263 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ അമേരിക്കയിൽ മരണസംഖ്യ 1290 ആയി.

About admin

Check Also

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു ചെ​ന്നൈ: ലോ​ക്ക്ഡൗ​ണി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണ​തോ​ടെ ല​ഹ​രി​ക്കാ​യി പെ​യി​ന്‍റും വാ​ര്‍​ണി​ഷും …

Leave a Reply

Your email address will not be published. Required fields are marked *