Breaking News
Home / WORLD / CURRENT AFFIARS / സംഗീത സംവിധായകൻ അർജുനൻ മാസ്റ്റർ അന്തരിച്ചു

സംഗീത സംവിധായകൻ അർജുനൻ മാസ്റ്റർ അന്തരിച്ചു

സംഗീതകുലപതി എം.കെ.അർജുനൻ മാസ്റ്റർ വിട പറഞ്ഞു.

സംഗീതകുലപതി എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു. 84 വയസ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ ഇന്ന് പുലർച്ചെ 3 .30 നു ആയിരുന്നു അന്ത്യം. അറുനൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾക്ക് ഈണമിട്ടിട്ടുണ്ട്.

പ്രമുഖ സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു. 84 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. കഴിഞ്ഞ മാസം 84 വയസ് പൂർത്തിയാക്കിയ അദ്ദേഹം വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഉച്ചതിരിഞ്ഞ് 2 മണിക്കാണ് സംസ്കാരം. കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കടുത്ത നിയന്ത്രണങ്ങളുണ്ട്.

 

നാടക ഗാനങ്ങളിലൂടെ സംഗീത ലോകത്തെത്തിയ അർജുനൻ മാസ്റ്റർ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിലൂടെ സിനിമാ ഗാനരംഗത്തേക്ക് പ്രവേശിച്ചു. 5 പതിറ്റാണ്ടോളം നീണ്ട സംഹീത സപര്യയിൽ ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിട്ടുണ്ട്. എആർ റഹ്മാനെ കൈപിടിച്ചുയർത്തിയതും യേശുദാസിൻ്റെ ശബ്ദം ആദ്യമായി റെക്കോർഡ് ചെയ്തതും അർജുനൻ മാസ്റ്റർ ആയിരുന്നു.

ജയരാജ് ഒരുക്കിയ ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് 2017ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു.

പഴനിയിലെ ആശ്രമത്തിൽ അന്തേവാസികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഫോർട്ടുകൊച്ചിയിലേയ്ക്ക് മടങ്ങി. സംഗീത കച്ചേരികൾ നടത്തിയും കൂലിവേല ചെയ്തും നടന്ന കൗമാരത്തിൽ സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിനു കഴിഞ്ഞില്ല. പകരക്കാരനായാണ് അർജ്ജുൻ ആദ്യമായി നടകത്തിന് സംഗീതം പകരുന്നത്. പള്ളിക്കുറ്റം എന്ന നാടകത്തിന് ഈണം നൽകിക്കൊണ്ടാണ് എം കെ അർജുനൻ മാസ്റ്റർ തന്റെ സംഗീത സംവിധാന സപര്യക്കു തുടക്കമിടുന്നത്. പിന്നീട് കുറ്റം പള്ളിക്കു എന്ന നാടകത്തിനു സംഗീതം കൊടുത്തു.

തുടർന്ന്, അതിന് ശേഷം ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ച അദ്ദേഹം 300 ഓളം നാടകങ്ങളിലായി ഏകദേശം 800 ഓളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു.

കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് അർജ്ജുനൻ മാസ്റ്റർ സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.ചിത്രത്തിലെ മാനത്തിൻമുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങൾശ്രദ്ധേയങ്ങളായി തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അർജ്ജുനൻ മാസ്റ്റർ ഈണം നൽകിയിട്ടുണ്ട്. വയലാർ, പി. ഭാസ്‌കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരൻതമ്പി അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ വളരെയേറെ ജനപ്രീതി നേടി. ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജ്ജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു.

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *