Breaking News
Home / COVID19 / 23 വർഷത്തെ നീണ്ട പ്രണയകാലത്തിനൊടുവിൽ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ

23 വർഷത്തെ നീണ്ട പ്രണയകാലത്തിനൊടുവിൽ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ

കഴിഞ്ഞ 23 വർഷത്തെ പ്രണയകാലത്തിനൊടുവിൽ, പ്രണയ ജോഡികളായ താര ഗിരി ദമ്പതികൾ ഇന്ന് ഒന്നായി, ഇരുവരും ഹരിപ്പാട് KSRTC ഡിപ്പോയിൽ ജീവനക്കാർ മാത്രമായിരുന്നില്ല, അന്നുമുതലേ ഒരേ ബസിൽ തന്നെയാണ് ഇരുവരും ജോലി ചെയ്തിരുന്നത് എന്നൊരു പ്രത്യേകതയും ഉണ്ടായിരുന്നു. ജോലിയുടെ ഭാഗമായി കുറച്ചു കാലത്തേക്ക് ഗിരി കായംകുളത്തേക്ക് സ്ഥലമാറ്റം ലഭിച്ചു പോയിരുന്നുവെങ്കിലും തിരികെ അധികം വൈകാതെ തന്നെ തന്റെ പ്രിയതമക്ക് ഒപ്പം തന്നെ ജോലിക്ക് കയറുകയും ചെയ്തു.

പിന്നീട് RPC 67 & RSA 220 എന്ന ഹരിപ്പാട് ഡിപ്പോയിലെ രണ്ടു വണ്ടിയിലും ഇരുവരും ഒന്നിച്ചായിരുന്നു ഡ്യൂട്ടി. അന്നൊക്കെ ബസിൽ താര ഡബിൾ ബെലുകൾ മാറി മാറി അടിക്കുമ്പോൾ മറ്റുള്ളവർക്ക് അറിയില്ലായിരുന്നു അത്‌ അവരുടെ ജീവിതത്തിലേക്കുള്ള ബെലുകൾ ആണെന്ന്. ഇരുവർക്കും വിവാഹ ആശംസകൾ അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്ക് വെയ്ക്കുന്നത്.

അതേസമയം കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സുസജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഇപ്പോൾ ലഭ്യമാണ്. ഇതിനു പുറമേ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. കൊവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

10813 ഐസൊലേഷന്‍ ബെഡ് ആശുപത്രികളില്‍ ഇ സമയം സജ്ജമാണ്. ഇതിന് പുറമേ, 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസൊലേഷന്‍ ബെഡുകളും ഒരുക്കിയിട്ടുണ്ട്. പ്രത്യേക കൊറോണ കെയര്‍ ആശുപത്രി തയാറാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഉടനെ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ടുപേര്‍ മലപ്പുറം സ്വദേശികളും. കൊല്ലം പത്തനംതിട്ട സ്വദേശികളായ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

കാസര്‍ഗോഡ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ് എന്നത് പ്രാധാന്യം എറിയതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ ചികിത്സയിലാണ്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി എണ്ണൂറ്റി നാലുപേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി ഒന്‍പത് പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

About admin

Check Also

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് …

Leave a Reply

Your email address will not be published. Required fields are marked *