Breaking News
Home / COVID19 / കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം

നാട്ടിലേക്ക് മടങ്ങിപ്പോവണമെന്ന ആവശ്യവുമായി റോഡിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം : സംഭവം കോട്ടയം പായിപ്പാട്

ചങ്ങനാശ്ശേരി : രാജ്യത്തു ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ കോട്ടയം ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ വലയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെയാതോടെ് നാട്ടിലേക്ക് മടങ്ങിപ്പോകാൻ വാഹനം ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി പായിപ്പാടിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗൺ ലംഘിച്ചാണ് തൊഴിലാളികൾ റോഡിൽ കൂട്ടമായി ഇറങ്ങിയിരിക്കുന്നത്.

രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ പൊതുനിരത്തിലിറങ്ങി തങ്ങളുടെ പ്രതിഷേധം ആരംഭിച്ചത്. ബഹുഭൂരിപക്ഷം ആളുകളും നാട്ടിലേക്ക് തിരികെ മടങ്ങണം എന്ന ആവശ്യമാണ് ഇവരുടെ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

പ്രതിഷേധം കടുത്തതോടെ പൊലീസ് പ്രധിഷേധക്കാരുടെ നേർക്ക് ലാത്തിവീശുകയായിരുന്നു. അതേസമയം ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവും ജില്ലാ പോലീസ് മേധാവി ജി. ജയദേവും പായിപ്പാട്ട് എത്തി. പായിപ്പാട് അതിഥി തൊഴിലാളികൾക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പായിപ്പാട് ആണ് സംഭവം. നാട്ടിലേയ്ക്ക് പോകാൻ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നിരവധി പേർ തെരുവിലിറങ്ങി.

പായിപ്പാട് താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കൂട്ടമായി നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണം എത്തിച്ചു നൽകാൻ തൊഴിൽ ഉടമകൾ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ കടുത്ത ആക്ഷേപം. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടിലേയ്ക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ആയിരത്തിലധികം പേർ സംഘടിച്ചെത്തിയിട്ടുണ്ട്.

അതേസമയം കൊവിഡ് 19 വൈറസ് മുന്നൊരുക്കങ്ങള്‍ക്കായി ദേവസ്വത്തിന് കീഴിലുള്ള ലോഡ്ജുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ്ഇന്ന് അറിയിച്ചു. ഗുരുവായൂരില്‍, സൗകര്യമൊരുക്കാന്‍ തയാറാണെന്ന് ലോഡ്ജ് ഓണേഴ്സ് ഭാരവാഹികളും പറഞ്ഞു. രോഗബാധയുടെ സാമൂഹ്യ വ്യാപന ഘട്ടത്തിലേക്കുള്ള മുന്നൊരുക്കങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ദേവസ്വം ബോര്‍ഡും ലോഡ്ജ് ഓണേഴ്സ് ഭാരവാഹികളും തങ്ങളുടെ സന്നദ്ധത അറിയിച്ചത്.

കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നതിന് ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള ലോഡ്ജുകളിലെ 250 മുറികള്‍ മുഴുവനായും ഇതുമായി സര്‍ക്കാരിന് വിട്ടുനല്‍കും. നിലവില്‍ ചെറുതും വലുതുമായി 150ലധികം ലോഡ്ജുകള്‍ ഇപ്പോൾ ഗുരുവായൂരിലുണ്ട്. അതിനാല്‍ തന്നെ ആയിരത്തിലധികം ആളുകളെ താമസിപ്പിക്കുന്നതിന് ഇവിടം അനുയോജ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ ലോഡ്ജുകള്‍ അഭിമുഖീകരിക്കുന്ന വെള്ളത്തിന്റെ ദൗര്‍ലഭ്യം, ഡ്രെയിനേജ് പ്രശ്നങ്ങള്‍ എന്നിവ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുറഞ്ഞ ആളുകളുടെ സേവനം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സജീവമാകുകയാണ് വേണ്ടതെന്ന് കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. കൂട്ടമായി ആളുകള്‍ വന്നാല്‍ അടിയന്തരമായി താമസിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു.

About admin

Check Also

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ചില ആളുകൾ അങ്ങനെയാണ്, …

Leave a Reply

Your email address will not be published. Required fields are marked *