Breaking News
Home / COVID19 / അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകുവാൻ തീരുമാനം

അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകുവാൻ തീരുമാനം

അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകുവാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിരിക്കുന്ന ലോക്ക് ഡൌൺനെ തുടർന്ന് ബീവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടിയത് കാരണം മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശ പ്രകാരം മദ്യം നൽകാനുള്ള തീരുമാനവുമായി കേരള സർക്കാർ. ഇത് സംബന്ധിച്ച് എക്സൈസിന് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാജ്യത്തെ ഇ പ്രത്യേക സാഹചര്യത്തെ തുടർന്ന് മദ്യം കിട്ടാതെ വന്നതോടെ ആളുകൾ കേരളത്തിൽ ആത്മഹത്യ ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വരും ദിവസങ്ങളിൽ ആവർത്തിക്കാതിരിക്കാൻവേണ്ടിയാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ തയ്യാറായത്. ഇന്നലെ വൈകിട്ട് നടത്തിയ കൊറോണ രോഗ അവലോകന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദിലും ശ്രീനഗറിലുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണ് ഇതുവരെ . ഇതോടെ രാജ്യത്തെ കൊവിഡ് മരണം 24 ആയി.

ഇന്ന് രാവിലെ ഒൻപത് മണിക്ക് ശേഷമാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. മരിച്ച രണ്ട് പേരും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു.

അതേസമയം, കൊവിഡിൽ ലോകത്താകെ മരിച്ചവരുടെ എണ്ണം 30,000 കടന്നു. 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായെന്ന് റിപ്പോർട്ടുകൾ . സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം ആയിരിക്കുകയാണ്. ന്യൂയോർക്കിൽ മാത്രം അരലക്ഷത്തോട് അടുത്ത് രോഗികളായി. ബ്രിട്ടനിൽ ആരോഗ്യ സെക്രട്ടറിക്കും പ്രധാനമന്ത്രിയെ കൂടാതെ കൊവിഡ് സ്ഥിരീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്ന് പൊതു കടാശ്വാസ ഫണ്ട് ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ലോകത്ത് കോവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷം കടന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്.

ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്‌പെയിനിൽ 5800 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.

പന്ത്രണ്ടു പേർ മരിച്ച പാകിസ്ഥാനിൽ രോഗികളുടെ എണ്ണം 1400 കടന്നു. അയർലൻഡും വിയറ്റ്നാമും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് റബ്ബർബുള്ളറ്റ് പ്രയോഗിച്ചു.

ഒരു ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയില്‍ മരണം 1700 കടന്നു. ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നൽകിയിരിക്കുകയാണ്.

പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക പാക്കേജ് നിലവിൽ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക, പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക, ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്‍റെ ലക്ഷ്യങ്ങൾ.

അഞ്ച് മിനിറ്റിനകം കോവിഡ്‌ സ്ഥിരീകരിക്കാനാകുന്ന തരത്തിൽ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക് അമേരിക്ക അനുമതി നൽകി.

അതേസമയം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തി. 74 രാജ്യങ്ങളിലേക്ക് കോവിഡ്‌ പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

 

എണ്‍പതിലേറെ രാജ്യങ്ങൾ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.

2009ലെ മാന്ദ്യത്തേക്കാൾ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവർ കൂട്ടിച്ചേർത്തു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

About admin

Check Also

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ചില ആളുകൾ അങ്ങനെയാണ്, …

Leave a Reply

Your email address will not be published. Required fields are marked *