Breaking News
Home / WORLD / CURRENT AFFIARS / അളിയൻ മരിച്ചു കാണാൻ പോകുന്നു സാർ ; സത്യവാങ്ങ് മൂലം നൽകി തടിതപ്പാൻ നോക്കിയ യുവാവ് പെട്ടു

അളിയൻ മരിച്ചു കാണാൻ പോകുന്നു സാർ ; സത്യവാങ്ങ് മൂലം നൽകി തടിതപ്പാൻ നോക്കിയ യുവാവ് പെട്ടു

അളിയൻ മരിച്ചു കാണാൻ പോകുന്നു സാർ ; സത്യവാങ്ങ് മൂലം നൽകി തടിതപ്പാൻ നോക്കിയ യുവാവ് പെട്ടു

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ആളുകൾ നിരത്തിലിറങ്ങുന്നത് പൊലീസിന് ഏറെ തലവേദന സൃഷ്ടിക്കുന്നു.സർക്കാർ നിർദേശം അവഗണിച്ചു നിരവധി പേരാണ് അനാവശ്യമായി ഇപ്പോഴും നിരത്തിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ചവറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ ഒരു യുവാവ് നുണ പറയുകയും പോലീസ് അത് കയ്യോടെ പിടി കൂടുകയും ചെയ്തു.

സ്വന്തം വാഹനവുമായി പുറത്തിറങ്ങുന്നവർ സത്യവാങ് മൂലം തയാറാക്കി നൽകണം എന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അത്തരത്തിൽ സത്യവാങ് പത്രവുമായി വന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവം ഇങ്ങനെ തിരുവനന്തപുരത്ത് നിന്നും താമരക്കുളത്തേക്ക് ഓട്ടോ റിക്ഷയിൽ പോകുന്ന യുവാവിനെ പോലീസ് തടഞ്ഞ് ചോദ്യം ചെയ്തു.

എവിടെ പോകുന്നു എന്ന ചോദ്യത്തിന് യുവാവ് സത്യവാങ്ങ് മൂലം നൽകിയത് അളിയൻ മരിച്ചു എന്നും അങ്ങോട്ട് പോകുകയാണ് എന്നുമാണ്. സംശയം തോന്നിയ പോലീസ് അളിയന്റെ നമ്പർ വാങ്ങി ഫോൺ വിളിച്ചു നോക്കിയപ്പോൾ മരിച്ചെന്നു പറയുന്ന അളിയൻ തന്നെ ഫോൺ എടുത്തു. അപ്പോൾ തന്നെ നുണയാണെന്ന് പൊലീസിന് ബോധ്യമായി. ഫോൺ വിളിച്ചപ്പോൾ മരിച്ച അളിയൻ തന്നെ ഫോൺ എടുക്കുകയും ചെയ്തതോടെ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

അതേസമയം ലോക്ക് ഡൗണ്‍ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങി: സംസ്ഥാനത്ത് 2535 പേര്‍ അറസ്റ്റില്‍. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ ഇതുവരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം ഇതുവരെ 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്. 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍. ജില്ല തിരിച്ചുള്ള കണക്കു ചുവടെ

തിരുവനന്തപുരം സിറ്റി – 66

തിരുവനന്തപുരം റൂറല്‍ – 138

കൊല്ലം സിറ്റി – 170

കൊല്ലം റൂറല്‍ – 106

പത്തനംതിട്ട – 43

കോട്ടയം – 208

ആലപ്പുഴ – 178

ഇടുക്കി – 214

എറണാകുളം സിറ്റി – 88

എറണാകുളം റൂറല്‍ – 37

തൃശൂര്‍ സിറ്റി – 20

തൃശൂര്‍ റൂറല്‍ -37

പാലക്കാട് – 19

മലപ്പുറം – 11

കോഴിക്കോട് സിറ്റി – 338

കോഴിക്കോട് റൂറല്‍ – 13

വയനാട് – 35

കണ്ണൂര്‍ – 20

കാസര്‍ഗോഡ് -10

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2535 പേരെ അറസ്റ്റു ചെയ്തു. 1636 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

തിരുവനന്തപുരം സിറ്റി – 137, (117 – വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

തിരുവനന്തപുരം റൂറല്‍ – 195, (145 – വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

കൊല്ലം സിറ്റി – 236, (198 – വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

പത്തനംതിട്ട – 125, (52 – വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

കോട്ടയം – 451, (104 -വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

ആലപ്പുഴ – 341, (ഒരു വാഹനവും കസ്റ്റഡിയിലെടുത്തിട്ടില്ല)

ഇടുക്കി – 269, (75 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം സിറ്റി – 124, (125 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം റൂറല്‍ – 313, (211 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ സിറ്റി – 31, (17 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ റൂറല്‍ -99, (69 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പാലക്കാട് – 37, (31 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

മലപ്പുറം – 24, (7 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് സിറ്റി – അറസ്റ്റുകളില്ല, (388 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് റൂറല്‍ – 33, ( 6 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

വയനാട് – 48, (23 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

കണ്ണൂര്‍ – 50, (50 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കാസര്‍ഗോഡ് -22, (18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു )

About admin

Check Also

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി മദ്യം കിട്ടാതെ തൃശൂരില്‍ വീണ്ടും ആത്മഹത്യ; കരുപടന്ന യുവാവ് …

Leave a Reply

Your email address will not be published. Required fields are marked *