Breaking News
Home / WORLD / CURRENT AFFIARS / പണമിടപാട് സ്ഥാപനങ്ങൾ പണപ്പിരിവ് രണ്ടു മാസത്തേക്ക് നിർത്തിവെയ്ക്കണം : മുഖ്യമന്ത്രിയുടെ നിർദ്ദേശം

പണമിടപാട് സ്ഥാപനങ്ങൾ പണപ്പിരിവ് രണ്ടു മാസത്തേക്ക് നിർത്തിവെയ്ക്കണം : മുഖ്യമന്ത്രിയുടെ നിർദ്ദേശം

പണമിടപാട് സ്ഥാപനങ്ങൾ പണപ്പിരിവ് രണ്ടു മാസത്തേക്ക് നിർത്തിവെയ്ക്കണം : മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ മൈക്രോ ഫിനാൻസ് , സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ തുടങ്ങിയവ ഇടപാടുകാരിൽ നിന്ന് പണം പിരിക്കുന്നത് കുറഞ്ഞത് രണ്ടു മാസത്തേക്ക് നിർത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കൊറോണ വെെറസ് പടരുന്ന പ്രത്യേക സാഹചര്യം മുൻനിർത്തിയാണ് ഈ അഭ്യർത്ഥന.

അതേസമയം നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റും കനത്ത പിഴയും ഉണ്ടാകുമെന്നു മഖ്യമന്തി അറിയിച്ചു. ഇവരുടെ ഫോൺ നമ്പരുകൾ മൊബൈൽ കമ്പനികളുടെ സഹായത്തോടെ നിരീക്ഷിക്കും. ടവർ ലൊക്കേഷനിൽ നിന്ന് മാറുന്നുണ്ടോയെന്നു കണ്ടെത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയും നിയന്ത്രണം ലംഘിച്ചാൽ പരാതിപ്പെടാനുള്ള ഫോൺ നമ്പരും അയൽക്കാർക്കു നൽകും. രോഗ വ്യാപനത്തിനെതിരെ കേന്ദ്രസർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലാപാടാണു ഇപ്പോൾ സ്വീകരിക്കുന്നത്. അതേനയം കേരളവും പിന്തുടരുമെന്നു മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

 

സംസ്ഥാനത്ത് ഒരിടത്തും ആൾക്കൂട്ടംഒരു കാരണവശാലും അനുവദിക്കില്ല. വേണ്ടിവന്നാൽ 144 പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടികൾ കലക്ടർമാർക്കു സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുനിന്നു വന്നവരും ഉംറ കഴിഞ്ഞ് എത്തിയവരും ജില്ലാ ഭരണകേന്ദ്രത്തെ വിവരം അറിയിക്കണം. സമീപവാസികൾക്കും അക്കാര്യം അധികൃതരെ ബോധ്യപ്പെടുത്താം. സ്വയം അറിയിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഇതരസംസ്ഥാന തൊഴിലാളികളെ പ്രത്യേക ക്യാംപുകളിലേക്കു മാറ്റും. വൈദ്യപരിശോധനയ്ക്കൊപ്പം ഭക്ഷണവും ഉറപ്പാക്കും. കരാറുകാരെ സർക്കാർ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളിയാക്കാമെന്നു ജില്ല കലക്ടർമാർക്കു തീരുമാനിക്കാം.

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൂർണമായും സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്. അവശ്യ സേവനങ്ങൾ ഒഴികെ ബാക്കിയെല്ലാം താത്ക്കാലികമായി നിർത്തിവയ്ക്കും.

പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് പ്രവർത്തിക്കുക. മറ്റ് കടകൾ എല്ലാം അടച്ചിടും. മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കും. ആശുപത്രികൾ മുഴുവൻ സമയവും പ്രവർത്തിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

* ഫോൺ ലൊക്കേഷൻ നിരീക്ഷിക്കും

* ആൾക്കൂട്ടം അനുവദിക്കില്ല

* നോട്ടുകൾ അണുവിമുക്തമാക്കും

*പൊതുഗതാഗതം നിർത്തിവയ്ക്കും. കെഎസ്ആർടിസി ഉണ്ടാകില്ല.

*സ്വകാര്യ വാഹനങ്ങൾ അനുവദിക്കും

*മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്ക് 14 ദിവസം നിരീക്ഷണം

* കുടിവെള്ളം മുടങ്ങില്ല

*വീട്ടിലിരിക്കാത്തവരെ പിടികൂടും

* നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്റ്റ്, കനത്ത പിഴ

* കറൻസി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കും

* റിസർവ് ബാങ്കിന്റെ സഹായം തേടും

* എല്ലാ ജില്ലകളിലും കൊവിഡ് ആശുപത്രി

* പിരിവുകൾ രണ്ടുമാസത്തേക്ക് നിർത്തി

* മൈക്രോഫിനാൻസ് അടക്കം വീടുകളിലെത്തി പണം പിരിക്കുന്നതിന് നിരോധനം

* ബിവറേജസ് തുറക്കും

* ബാങ്കുകൾ രണ്ടുമണിവരെ മാത്രം

അതേസമയം, സംസ്ഥാനത്ത് 28 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി. കൊവിഡ് സ്ഥിരീകരിച്ച 19 പേരും കാസർഗോഡ് സ്വദേശികളാണ്. അഞ്ച് പേർ കണ്ണൂർ സ്വദേശികളും രണ്ട് പേർ എറണാകുളം ജില്ലക്കാരുമാണ്. തൃശൂർ പത്തനംതിട്ട സ്വദേശികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 25 പേരും ദുബായിൽ നിന്ന് എത്തിയവരാണ്.

About admin

Check Also

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

മ​ദ്യം കി​ട്ടാ​നി​ല്ല, പെ​യി​ന്‍റും വാ​ര്‍​ണി​ഷും ക​ഴി​ച്ചു; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു ചെ​ന്നൈ: ലോ​ക്ക്ഡൗ​ണി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണ​തോ​ടെ ല​ഹ​രി​ക്കാ​യി പെ​യി​ന്‍റും വാ​ര്‍​ണി​ഷും …

Leave a Reply

Your email address will not be published. Required fields are marked *