Breaking News
Home / COVID19 / കൊറോണ വൈറസ് വ്യാപനം തുടങ്ങിയത് തൊട്ട് പ്രവാസികളെ വെറുക്കുന്നവരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇതാണ്

കൊറോണ വൈറസ് വ്യാപനം തുടങ്ങിയത് തൊട്ട് പ്രവാസികളെ വെറുക്കുന്നവരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇതാണ്

കൊറോണ വൈറസ് വ്യാപനം തുടങ്ങിയത് തൊട്ട് പ്രവാസികളെ വെറുക്കുന്നവരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇതാണ്

കൊറോണ വൈറസ് വ്യാപനം നിലനിക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ അവഹേളിക്കുന്ന ചിലരുടെയൊക്കെ പ്രവർത്തികളെ വിമർശിച്ചുകൊണ്ട് സിനിമാതാരം സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരിക്കുന്നു. ഇന്ന് ഈ കേരളത്തിൽ കാണുന്ന ഉയർച്ചകളൊക്കെ പ്രവാസികൾ മണലാരണ്യത്തിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയതിന്റേതാണെന്നും പ്രവാസികളുടെ പണം ഇല്ലായിരുന്നുവെങ്കിൽ കേരളമിന്ന് വട്ടപൂജ്യമായി മാറിയേനെമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

കൊറോണാ വന്നത് മുതല് പല൪ക്കും പ്രവാസികള് എന്നു കേള്ക്കുന്നത് തന്നെ പുച്ഛമാണ്. നിലവില് വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു.

യഥാ൪ത്ഥത്തില് വിദേശത്ത് മണലാരണ്യത്തില് പോയ് ചുട്ടു പൊള്ളുന്ന വെയിലില് കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്ടെ മുഴുവ൯ പുരോഗതിയും ഉണ്ടായത്. പ്രവാസികള് ജീവ൯ ഹോമിച്ച് നല്കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വള൪ച്ചയും, വിജയവും നമ്പ൪ 1 സ്ഥാനവും.

കേരളത്തിൽ പ്രളയം വരുമ്പോഴും , ചില൪ക്ക് വലിയ രോഗം വരുമ്പോഴും ഈ പ്രവാസികള് എത്രയോ തുക ഒരു സെന്റി തോന്നി എത്രയോ പേ൪ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള് ചെയ്ത അത്രയും ചാരിറ്റി കേരളത്തില് ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..

ഭൂരിഭാഗം മലയാളത്തിലെ big budget സിനിമകളും കോടികള് കത്തിച്ച് നി൪മ്മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിംങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയർപ്പില് നിന്നാണ്. അവരുടെ വിയർപ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട…
.
ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? നിലവില് വിദേശത്ത് നിന്നും വന്നവരെ “കൊറോണാ..കൊറോണാ..” എന്നും വിളിച്ച് കളിയാക്കുന്നു ചില൪..കഷ്ടം..

(വാല് കഷ്ണം… പ്രവാസികളാണ് നാടിൻ്റെ ഉയർച്ചക്ക് കാരണം…പ്രവാസികള് പടുത്തുയർത്തിയതാണ് ഈ no 1 കേരളം…
പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില് ഈ കേരളം വെറും വട്ടപൂജ്യമായേനെ..ഓ൪ത്തോ.)

അതേസമയം സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ എട്ട്, കാസർഗോഡ് ഏഴ്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഒരോ കേസുകളുമാണ്ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

20 ൽ പതിനെട്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ് എന്നത് ശ്രദ്ധേയമാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്ന് കിട്ടിയത് എന്നാണ് അറിയാൻ സാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഐസൊലേഷൻ ഐസിയുവിൽ ഇപ്പോൾ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചത്.

പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാല് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ് . കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ഇപ്പോൾ ചികിത്സയിലുള്ളത്.

201 ലോക രാജ്യങ്ങളിൽ കൊവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവരിൽ 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 6690 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നു എന്നത് ആശ്വാസം തരുന്ന കാര്യമാണ്.

കൊവിഡ് 19 വൈറസ് മുന്നൊരുക്കങ്ങള്‍ക്കായി ദേവസ്വത്തിന് കീഴിലുള്ള ലോഡ്ജുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ്ഇന്ന് അറിയിച്ചു. ഗുരുവായൂരില്‍, സൗകര്യമൊരുക്കാന്‍ തയാറാണെന്ന് ലോഡ്ജ് ഓണേഴ്സ് ഭാരവാഹികളും പറഞ്ഞു. രോഗബാധയുടെ സാമൂഹ്യ വ്യാപന ഘട്ടത്തിലേക്കുള്ള മുന്നൊരുക്കങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ദേവസ്വം ബോര്‍ഡും ലോഡ്ജ് ഓണേഴ്സ് ഭാരവാഹികളും തങ്ങളുടെ സന്നദ്ധത അറിയിച്ചത്.

കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നതിന് ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള ലോഡ്ജുകളിലെ 250 മുറികള്‍ മുഴുവനായും ഇതുമായി സര്‍ക്കാരിന് വിട്ടുനല്‍കും. നിലവില്‍ ചെറുതും വലുതുമായി 150ലധികം ലോഡ്ജുകള്‍ ഇപ്പോൾ ഗുരുവായൂരിലുണ്ട്. അതിനാല്‍ തന്നെ ആയിരത്തിലധികം ആളുകളെ താമസിപ്പിക്കുന്നതിന് ഇവിടം അനുയോജ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ ലോഡ്ജുകള്‍ അഭിമുഖീകരിക്കുന്ന വെള്ളത്തിന്റെ ദൗര്‍ലഭ്യം, ഡ്രെയിനേജ് പ്രശ്നങ്ങള്‍ എന്നിവ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുറഞ്ഞ ആളുകളുടെ സേവനം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സജീവമാകുകയാണ് വേണ്ടതെന്ന് കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. കൂട്ടമായി ആളുകള്‍ വന്നാല്‍ അടിയന്തരമായി താമസിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു.

About admin

Check Also

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം …

Leave a Reply

Your email address will not be published. Required fields are marked *