Home / CURRENT AFFAIRS / 15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് വർദ്ധിത നികുതി, കൈത്തറി മേഖലയ്‌ക്ക് 152 കോടി

15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് വർദ്ധിത നികുതി, കൈത്തറി മേഖലയ്‌ക്ക് 152 കോടി

15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് വർദ്ധിത നികുതി, കൈത്തറി മേഖലയ്‌ക്ക് 152 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ലക്ഷം രൂപവരെയുള്ള വാഹനങ്ങളുടെ നികുതി വർദ്ധിന. രണ്ട് ശതമാനമാണ് നികുതി വർദ്ധിപ്പിക്കുക. ഇതിലൂടെ 200 കോടി പിരിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് തന്റെ ഇന്നത്തെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

രണ്ട് ലക്ഷം രൂപവരെയുള്ള മോട്ടോർ ബൈക്കുകളുടെ നികുതിയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഒരു ശതമാനം നികുതിയാണ് ഇതിനായി വർദ്ധിപ്പിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളുടെ നികുതിയിലും വർദ്ധനവ് വരുത്തും. ആറ് കോടി രൂപ ഇതുവഴി പിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ 5 വർഷം നികുതി ഇളവ് നൽകിയേക്കും. വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ തുടരുക തേനേ ചെയ്യും. മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തുമെന്നും ഐസക് പറഞ്ഞു.

കേന്ദ്ര ബജറ്റിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക് ഫെബ്രുവരി 7 വെള്ളിയാഴ്ച സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഇത്തവണ സംസ്ഥാന ബജറ്റ് അവതരണം. അതുകൊണ്ട് തന്നെ വരുമാനം വർദ്ധിപ്പിക്കാൻ കടുത്ത സാമ്പത്തിക നടപടികളുമായാണ് ബജറ്റ് അവതരണത്തിൽ കാണാനായത്. എന്നാൽ പ്രതിസന്ധികളുണ്ടെങ്കിലും ക്ഷേമപദ്ധതികൾക്കായുള്ള വിഹിതം കുറയ്ക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ മുൻപ് വ്യക്തമാക്കിയത്.

 

കേന്ദ്രബജറ്റിൽ സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ നേരത്തെ തയ്യാറാക്കിയ ബജറ്റ് കണക്കുകളിൽ മാറ്റം വരുത്തുകയാണ് ധനമന്ത്രി തോമസ് ഐസക്. പൊതുവിപണിയിൽ നിന്നും 4908 കോടി രൂപ വായ്പ എടുക്കാൻ അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീഷിച്ചിരുന്നത്. എന്നാൽ 1920 കോടി രൂപയാണ് അനുവദിച്ചത്.

ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി തോമസ ഐസക് നിയമസഭയിൽ അവതരിപ്പിച്ചത്. ലൈഫ് മിഷനിൽ ഒരു ലക്ഷം വീടുകൾ കൂടി എത്തുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ അനുവദിച്ചതും ഇ ബജറ്റിൽ ശ്രദ്ധേയമാണ്.

സംസ്ഥാനത്തിൻ്റെ സമഗ്ര മേഖലകളെയും സ്‌പർശിക്കുന്ന ബജ്റ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചത് എന്ന് വ്യക്തമാണ്. വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, നഗരവികസനം എന്നിവയ്‌ക്ക് മുന്തിയ പരിഗണനയാണ് ബജറ്റിൽ നൽകിയത്. വിവിധ മേഖലകളിൽ പദ്ധതികൾ ആരംഭിക്കുന്നതിനൊപ്പം കൊച്ചി നഗരത്തിൻ്റെ സമഗ്ര വികസനത്തിന് 600 കോടി മാാറ്റിവെച്ചതും ഏറ്റവും ശ്രദ്ധേയമായി.

കോളേജുകളിൽ 1000 അധ്യാപക തസ്‌തികകൾ സ്ഥാപിക്കും.സർക്കാർ അനുവാദമില്ലാതെ സ്‌കൂളുകളിൽ അധ്യാപക തസ്‌തിക നൽകില്ല.
ജല അതോറിറ്റിയുടെ കുപ്പിവെള്ളം പദ്ധതി ഈ വർഷം മുതൽ.ജിഎസ്‌ടി സംവിധാനം മെച്ചപ്പെടുത്താൻ 12 ഇന കർമ്മപരിപാടികൾ ആസൂത്രണം ചെയ്യും. ജിഎസ്ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും ജിഎസ്ടി പിരിവിനായി നിയോഗിക്കും എന്ന് വ്യകത്മാക്കി. നികുതിവെട്ടിപ്പ് സാധ്യതയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിര്‍ബന്ധിത ഇ ഇന്‍വോയ്‌സുകള്‍.ചരക്കുസേവനനികുതി വകുപ്പിലെ 234 ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും.

കൈത്തറി മേഖലയ്‌ക്ക് 152 കോടി. കശുവണ്ടി മേഖലയ്‌ക്ക് 135 കോടി. കുട്ടനാട് കുടിവെള്ളപദ്ധതി 290 കോടി രൂപ. ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കും. പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 500 രൂപ അധികവേതനം. വയനാടിന് 2000 കോടി രൂപ അടങ്കൽ.കയർ മേഖലയിൽ 25 സ്‌റ്റാർട്ടപ്പുകൾ. ഖാദി ഗ്രാമവ്യവസായത്തിന് 16 കോടി. ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി. ജലസേചനത്തിന് മൊത്തം 864 കോടി. കാർഷിക മേഖലയ്‌ക്ക് 2,000 കോടി .

നഗരവികസത്തിന് 1945 കോടി അനുവദിക്കും. ഇടുക്കിക്ക് 1,000 കോടിയുടെ പാക്കേജ്. കാസർകോട് പാക്കേജ് 90 കോടി. പച്ചക്കറി, പുഷ്‌പ കൃഷിക്ക് ആയിരം കോടി. വെളിച്ചണയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ശതമാനം സബ്‍സിഡി. 118 കോടി നെല്‍കൃഷിക്ക് വകയിരുത്തി.  വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്കരണകേന്ദ്രത്തിന് 3 കോടി. വിദ്യാഭ്യാസ മേഖലയ്‌ക്ക് 19,130 കോടി. വിഭ്യാഭ്യാസമേഖലയ്‌ക്ക് 100 കോടി അനുവദിക്കും.കുടിവെള്ളം 80 കോടിയും ആരോഗ്യ മേഖലയ്‌ക്ക് 70 കോടിയും. കായികരംഗത്തിന് 40 കോടിയും നൽകും.

About admin

online news web portal

Check Also

കടുത്ത വിവാദങ്ങള്‍ക്കിടെ ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇന്ന് തുടക്കം

കടുത്ത വിവാദങ്ങള്‍ക്കിടെ ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇന്ന് തുടക്കം സംഘടനയുടെ തീരുമാനത്തിന് വിരുദ്ധമായി പുതിയ സിനിമകൾ …

Leave a Reply

Your email address will not be published. Required fields are marked *