Breaking News
Home / SPORTS / കേരള ബ്ലാസ്റ്റേഴ്സിൽ കളി ഇനി ശരിക്കും മാറും, തലപ്പത്ത് പുതിയ ആളെത്തുന്നു

കേരള ബ്ലാസ്റ്റേഴ്സിൽ കളി ഇനി ശരിക്കും മാറും, തലപ്പത്ത് പുതിയ ആളെത്തുന്നു

കേരള ബ്ലാസ്റ്റേഴ്സിൽ കളി ഇനി ശരിക്കും മാറും, തലപ്പത്ത് പുതിയ ആളെത്തുന്നു

കേരള ബ്ലാസ്റ്റേഴ്സിൽ കളി ഇനി ശരിക്കും മാറും. കേരള ബ്ലാസ്റ്റേഴ്സ് ഒരു സ്പോർടിങ് ഡയറക്ടറെ നിയമിക്കാൻ ഒരുങ്ങുന്നതായി ദേശീയ മാധ്യമമായ ഓൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. പ്രശസ്തനായ ലിത്വാനൊയയിൽ കരോളിസ് സ്കിങ്കിസ് ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുവാൻ പോകുന്നതായി ചർച്ചകളിൽ സജീവമാകുന്നത്. ഉടൻ തന്നെ കരോലിസ് കേരള ബ്ലാസ്റ്റേഴ്സിൽ ചുമതല ഇളക്കുമെന്നാണ് അറിയുവാൻ സാധിക്കുന്നത് . കേരള ബ്ലാസ്റ്റേഴ്സിലെ കായികപരമായ എല്ലാ തീരുമാനങ്ങളിൽ മേൽനോട്ടം വഹിക്കുന്നത് കരോലിസ് ആകും.

ലിത്വാനിയൻ ക്ലബായ എഫ് കെ സുദുവയുടെ സ്പോർടിങ് ഡയറക്ടർ ആയിരുന്നു ഇതുവരെ കരോലിസ്. ലിത്വാനിയയിൽ അവസാന വർഷം മൂന്ന് കിരീടങ്ങൾ സുദുവയ്ക്ക് ഒപ്പം നേടാൻ കരോലിസിനായിരുന്നു. കരോലിസ് എത്തുന്നതോടെ ട്രാൻസ്ഫർ ഉൾപ്പെടെ ടീമിന്റെ കായിക മേഖലകളിൽ ഒക്കെ കരോലിസ് ആകും തീരുമാനമെടുക്കുക. സി ഇ ഒ ആയിരുന്നു ഇതുവരെ കായിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. ഇതിന് ഇതോടെ അവസാനമാകും.

About admin

online news web portal

Check Also

ന്യൂസിലൻഡിൽ ഇനി രാജ്യാന്തര മത്സരങ്ങൾ നടത്തരുതെന്ന് കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായ ഹർഷ ഭോഗ്‌ലെ.

“ഈ കാലഘട്ടത്തിലെ ബാറ്റ്സ്മാന്മാർ കായികമായി കരുത്തരും മികവുമല്ലവരുമാണ്. അത് മാത്രമല്ല, അനായാസമായി സിക്സറുകളും ബൗണ്ടറികളും പായിക്കുവാൻ നൂതനമായ ക്രിക്കറ്റ് ബാറ്റുകൾ …

Leave a Reply

Your email address will not be published. Required fields are marked *