Breaking News
Home / ENTERTAINMENT NEWS / CINEMA / ബിഗ്‌ ബോസ്സ് അവസാനിച്ചു, എന്നാൽ മണിച്ചേട്ടന്‍ അന്ന് പറഞ്ഞത് നിങ്ങള്‍ ആരും കേള്‍ക്കാതെ പോകരുത്

ബിഗ്‌ ബോസ്സ് അവസാനിച്ചു, എന്നാൽ മണിച്ചേട്ടന്‍ അന്ന് പറഞ്ഞത് നിങ്ങള്‍ ആരും കേള്‍ക്കാതെ പോകരുത്

ബിഗ്‌ ബോസ്സ് അവസാനിച്ചു, എന്നാൽ മണിച്ചേട്ടന്‍ അന്ന് പറഞ്ഞത് നിങ്ങള്‍ ആരും കേള്‍ക്കാതെ പോകരുത്

മലയാളികൾ എക്കാലവും സ്നേഹിക്കുന്ന ഒരാളാണ് കലാഭവന്‍ മണി ചേട്ടൻ. കാരണം അദ്ദേഹം സിനിമയില്‍ മാത്രമല്ല പാവങ്ങളെ സാഹയിക്കുന്നവരുടെ ഇടയിലും ഒന്നാമതാണ്. എന്നാല്‍ സഹിക്കുന്നതില്‍ ഭൂരിഭാഗവും പുറം ലോകം അറിയുന്നില്ല ഏന് വേണം പറയാന്‍ കലാഭവന്‍ മണിയുടെ സഹായങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത് എന്തെങ്കിലും പരിപാടികള്‍ വരുമ്പോള്‍ അതില്‍ വെച്ച് മുഖത്ത് നോക്കി പറയുന്ന സഹായങ്ങളാണ്.

എന്നാല്‍ ശരിക്കും മണി ചേട്ടൻ എന്ന നല്ല അ മനുഷ്യന്‍ സാധാരണക്കാരുടെ ജീവിതം എന്താണെന്ന് വ്യക്തമാക്കി മനസ്സിലാക്കിയ വ്യക്തിയാണ് അദ്ദേഹം ഒരു സാധരണക്കാരനായി ജീവിച്ച നടനാണ്‌. അതുകൊണ്ടായിരിക്കാം ഒരു നടന്‍ എന്നതിന് അപ്പുറം എല്ലാവരും ഒരുപോലെ അദ്ദേഹത്തെ നെഞ്ചിനകത്തു സൂക്ഷിച്ചത് കലാഭവന്‍ മണിയെ ആളുകള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് അദ്ദേഹം ഈ ലോകത്ത് നിന്നും വിട പറഞ്ഞ നേരത്താണ്. ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു മണിചേട്ടന്‍റെ വിട വാങ്ങൽ എന്നിരുന്നാലും അദ്ദേഹം ചെയ്ത നന്മകള്‍ എന്നും ഈ ഭൂമിയില്‍ ഓളങ്ങൾ ഉണ്ടാക്കും.

അത്രയ്ക്കും സ്നേഹമാണു സാധാരണക്കാരോട് അദ്ദേഹം എന്നും കാണിച്ചിരുന്നത്. ഇനി സിനിമ പ്രേമികള്‍ക്കിടയില്‍ വരുമ്പോള്‍ അദ്ദേഹത്തിന്‍റെ കഴിവുകള്‍ മറ്റൊരു നടനും ഇല്ല എന്ന് തന്നെ വേണം പറയാൻ കോമഡി താരമായും നായകനായും എന്തിനു വില്ലനായും അദ്ദേഹം തന്‍റെ കരുത്തു തെളിയിച്ചിട്ടുണ്ട്. അന്യ ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ച മണിചേട്ടന് കേരളത്തിന്‌ പുറത്തും ഒരു ആരാധക കൂട്ടം തന്നെ ഉണ്ടായിരുന്നു. ഇ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കുന്നത് കൂടുതലായും മണിച്ചെട്ടനെ ആയിരിക്കും കാരണം ബിഗ്‌ ബോസ്സ് എന്ന പരിപാടി അവസാനിച്ചതും മണിച്ചേട്ടന്‍ അന്ന് പറഞ്ഞ ചില വാക്കുകളും തമ്മില്‍ ബന്ധപ്പെടുത്തി നോക്കുകയാണെങ്കില്‍ കലാഭവന്‍ മണി എന്ന നടന്‍ അന്ന് ചെയ്തതിനു നമ്മള്‍ കയ്യടിക്കുക താനെ ചെയ്യും.

മലയാളത്തിലെ ഒരു ചാനലിലിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന അദ്ദേഹം കണ്ടത് തന്നോട് ചോദിക്കാതെ തന്‍റെ അറിവും കൂടാതെ ഉപയോഗിച്ച മണിമേളം എന്ന പേരാണ്. ഇത് കണ്ട മണിചേട്ടന് ഒട്ടും ഇഷ്ടമായില്ല, കാരണം ലോകം അറിയുന്ന ഒരു കലാകാരന്‍റെ പേരില്‍ ഒരു ഷോ തുടങ്ങുമ്പോള്‍ അത് അദ്ദേഹത്തിന്റെ കൂടി സമ്മതം വേണമായിരുന്നു. ഇല്ലെങ്കില്‍ പിന്നീട് വരുന്ന പ്രശ്നങ്ങള്‍ക്ക് ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹവും ആ പ്രശ്നങ്ങള്‍ക്ക് ഇടയില്‍ വരും.

ടീവിയില്‍ കാണിക്കുന്ന മിക്ക ഷോകളും പ്രത്യേകിച്ച് റിയാലിറ്റി ഷോകള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കുക എന്നത് സാധാരണ കാര്യമാണ്. അത് അന്നും നമ്മള്‍ കണ്ടതാണ്. ഈ ഒറ്റ കാരണം കൊണ്ട് മണിച്ചേട്ടന്‍ അന്ന് ഷോയില്‍ നിന്നും ഇറങ്ങിപ്പോയി അന്ന് നമ്മുടെ മണിചേട്ടന് ലഭിച്ചത് നിറഞ്ഞ കയ്യടി ആയിരുന്നു. ഷോയില്‍ വന്നവുരുടെ അല്ല പുറത്തെ മണിച്ചേട്ടന്റെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ നിന്ന് എന്തും തുറന്നു പറയാനും പ്രവര്‍ത്തിക്കാനും തന്റേടം ഉള്ള ഒരു നടന്‍ തന്നെയായിരുന്നു വെള്ളിത്തിരയില്‍ മണിച്ചേട്ടൻ എന്ന നടന്‍. എന്നാല്‍ തന്റെ താരമൂല്യത്തിന്റെ നില നില്‍പ് നോക്കി ഇന്ന് ഒരു പ്രശ്നം വരുമ്പോള്‍ ആരും തന്നെ മിണ്ടുന്നില്ല. മണിച്ചേട്ടൻ ഇന്ന് നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് സിനിമയില്‍ ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങളും അത് ആദ്യം ചൂണ്ടി കാണിക്കുന്നത് മണിച്ചേട്ടന്‍ ആയിരിക്കും അദ്ദേഹം അങ്ങനെ ഒരു വ്യക്തി ആയിരുന്നു.

 

About admin

Check Also

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം …

Leave a Reply

Your email address will not be published. Required fields are marked *