Breaking News
Home / SPORTS NEWS / ഐപിൽ ഓള്‍ സ്റ്റാര്‍: കോഹ്ലിയും രോഹിത്തും ധോണിയും ഒരേ ടീമില്‍, എതിരാളി സഞ്ജുവും കൂട്ടരും

ഐപിൽ ഓള്‍ സ്റ്റാര്‍: കോഹ്ലിയും രോഹിത്തും ധോണിയും ഒരേ ടീമില്‍, എതിരാളി സഞ്ജുവും കൂട്ടരും

ഓള്‍ സ്റ്റാര്‍: കോഹ്ലിയും രോഹിത്തും ധോണിയും ഒരേ ടീമില്‍, എതിരാളി സഞ്ജുവും കൂട്ടരും
ഇ വർഷത്തെ ഐപിഎല്ലിന് മത്സരങ്ങൾക്ക് മുന്നോടിയായി ഓള്‍ സ്റ്റാര്‍ ടീം പോരാട്ടം സംഘടിപ്പിക്കാനുളള ഒരുക്കത്തിലാണ് ബിസിസിഐ. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഓള്‍ സ്റ്റാര്‍ മത്സരം നടത്താന്‍ തീരുമാനം ഉണ്ടായത്.

ഐപിഎല്‍ ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ച് ടീമുകള്‍ രൂപീകരിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതനുസരിച്ച് ഉത്തര പൂര്‍വ മേഖലകളില്‍ നിന്നുള്ള ടീമുകളായ ഡല്‍ഹി ക്യാപിറ്റല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളില്‍ നിന്നാകും ഒരു ടീം ഉണ്ടാക്കുക.

ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ നിന്ന് രണ്ടാമത്തെ ടീമിനെയും കണ്ടെത്തും. തീപാറുന്ന ഒരു പോരാട്ടമായിരിക്കും വിലപ്പിടിപ്പുള്ള ലോകതാരങ്ങൾക്കിടയിൽ നടക്കുക. ക്രിക്കറ്റ് പ്രേമികൾക്ക് പുത്തൻ ആസ്വാദനം പകർന്നു നല്കുകയും, തങ്ങൾക്കിഷ്ട്ടപെട്ട ഒരുപിടി താരങ്ങൾ ഒരേ ജേഴ്സിയിൽ കളിക്കുന്നത് കാണുവാനും സാധിക്കും.

ഇതോടെ വിരാട് കോഹ്ലി (റോയല്‍ ചാലഞ്ചേഴ്‌സ്), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി (ചെന്നൈ സൂപ്പര്‍ കിംഗ്സ്), ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍‌സ്റ്റോ, എ.ബി. ഡിവില്ലിയേഴ്‌സ്, വില്യംസൺ തുടങ്ങിയ താരങ്ങള്‍ ഒരേ ടീമില്‍ അണിനിരക്കാന്‍ വഴിയൊരുങ്ങി. ഇവര്‍ക്കു പുറമെ ഷെയ്ന്‍ വാട്‌സന്‍, ജസ്പ്രീത് ഭുംറ, ലസിത് മലിംഗ, റാഷിദ് ഖാന്‍ തുടങ്ങിയവരുമെത്തും.

മറുഭാഗത്ത് ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍, ബെന്‍ സ്റ്റോക്‌സ്, ദിനേശ് കാർത്തിക്ക്, റോബിൻ ഉത്തപ്പ, കാസിഗോ റബാഡ, സ്റ്റീവൻ സ്മിത്ത് ജോസ് ബട്‌ലര്‍, പാറ്റ് കമിന്‍സ്, ഒയിന്‍ മോര്‍ഗന്‍, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയവര്‍ അണിനിരയ്ക്കും.

മത്സരത്തിന്റെ വേദിയുടെ കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല. ഇ വർഷത്തെ ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന് മൂന്ന് ദിവസം മുമ്പാണ് ഈ പോരാട്ടം നടക്കുക. ഐപിൽ ചരിത്രത്തിൽ ഏറ്റവും വ്യത്യസ്ത പുലർത്തുന്ന മത്സരമായിരിക്കും ഇതെന്ന് സംഘാടകർ പറയുന്നു. ഇ വർഷത്തെ ഐപിൽ മത്സങ്ങൾ മാർച്ച് മാസത്തിന്റെ അവസാന പാദത്തിലാണ് നടക്കുക. കളിക്കാരുടെ ലേലംവിളി കഴിഞ്ഞ മാസം നടന്നിരുന്നു. ഒരുപിടി താരങ്ങളെ നിലനിർത്തികൊണ്ടും, പുതിയ താരങ്ങളെ ടീമിലേക്കു ഉൾപ്പെടുത്തികൊണ്ടും ഓരോ ടീമുകളും തയ്യാറെടുപ്പിന്റെ വക്കിലാണ്.

ഒരുപിടി ട്രാൻസ്ഫെറുകളും ഇ വർഷത്തിൽ കാണുവാൻ സാധിച്ചു. നിലവിലെ ജേതാക്കൾ മുബൈ ഇന്ത്യൻസ് ഹിറ്റ്മാന് രോഹിത് ശർമയുടെ നേതൃത്വത്തിൽ തന്നെയാണ് ഇ വർഷവും ഇറങ്ങുക.

About admin

Check Also

Legend Kobe Bryant- NBA , daughter Gianna Maria killed in California helicopter crash

NBA obe Bryant, one of the NBA’s all-time greatest players whose international stardom transcended basketball, …

Leave a Reply

Your email address will not be published. Required fields are marked *