Breaking News
Home / COVID19 / മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചു യുവാവ് മരിച്ചു

മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചു യുവാവ് മരിച്ചു

മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചു യുവാവ് മരിച്ചു

മാവേലിക്കര: മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവിങ് ലോഷന്‍ കുടിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന പുത്തന്‍തെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകന്‍ നൗഫലാണ് (38) ഇന്നലെ മരിച്ചത്.

ബീവറേജ് പൂട്ടിയതുമൂലം, മദ്യത്തിന്റെ ലഭ്യത ഇല്ലാതെ ആയതിനാൽ ഇയാള്‍ ഷേവിങ് ലോഷന്‍ ആണ് കഴിച്ചിരുന്നതത്രേ. ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഉടൻതന്നെ തിരുവനന്തപുരത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വള്ളികുന്നം കിണര്‍മുക്കിലെ ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സബീന. മക്കള്‍: നാസിയ, നാസിക്, നൗറിന്‍.

അതേസമയം ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു . ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദിലും ശ്രീനഗറിലുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണ് ഇതുവരെ . ഇതോടെ രാജ്യത്തെ കൊവിഡ് മരണം 24 ആയി.

ഇന്ന് രാവിലെ ഒൻപത് മണിക്ക് ശേഷമാണ് ഇന്നത്തെ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. മരിച്ച രണ്ട് പേരും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു.

അതേസമയം, കൊവിഡിൽ ലോകത്താകെ മരിച്ചവരുടെ എണ്ണം 30,000 കടന്നു എന്ന് റിപ്പോർട്ടുകൾ . 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായെന്ന് റിപ്പോർട്ടുകൾ . സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം ആയിരിക്കുകയാണ്. ന്യൂയോർക്കിൽ മാത്രം അരലക്ഷത്തോട് അടുത്ത് രോഗികളായി. ബ്രിട്ടനിൽ ആരോഗ്യ സെക്രട്ടറിക്കും പ്രധാനമന്ത്രിയെ കൂടാതെ കൊവിഡ് സ്ഥിരീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്ന് പൊതു കടാശ്വാസ ഫണ്ട് ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ലോകത്ത് കോവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷം കടന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്.

ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്‌പെയിനിൽ 5800 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.

പന്ത്രണ്ടു പേർ മരിച്ച പാകിസ്ഥാനിൽ രോഗികളുടെ എണ്ണം 1400 കടന്നു. അയർലൻഡും വിയറ്റ്നാമും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് റബ്ബർബുള്ളറ്റ് പ്രയോഗിച്ചു.

ഒരു ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയില്‍ മരണം 1700 കടന്നു. ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നൽകിയിരിക്കുകയാണ്.

പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക പാക്കേജ് നിലവിൽ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക, പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക, ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്‍റെ ലക്ഷ്യങ്ങൾ.

 

അഞ്ച് മിനിറ്റിനകം കോവിഡ്‌ സ്ഥിരീകരിക്കാനാകുന്ന തരത്തിൽ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക് അമേരിക്ക അനുമതി നൽകി.

അതേസമയം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തി. 74 രാജ്യങ്ങളിലേക്ക് കോവിഡ്‌ പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

എണ്‍പതിലേറെ രാജ്യങ്ങൾ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.

2009ലെ മാന്ദ്യത്തേക്കാൾ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവർ കൂട്ടിച്ചേർത്തു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

About admin

Check Also

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ചില ആളുകൾ അങ്ങനെയാണ്, …

Leave a Reply

Your email address will not be published. Required fields are marked *