Breaking News
Home / WORLD / CURRENT AFFIARS / Feature / സ്ത്രീകളുടെ ജയിലിലെ വിശേഷങ്ങൾ – ദുബായിൽ നിന്ന്

സ്ത്രീകളുടെ ജയിലിലെ വിശേഷങ്ങൾ – ദുബായിൽ നിന്ന്

സ്ത്രീകളുടെ ജയിലിലെ വിശേഷങ്ങൾ – ദുബായിൽ നിന്ന്

ആരെങ്കിലും ദുബായ് ജയിലിലെ കാഴ്ചകൾ കണ്ടിട്ടുണ്ടോ?ജയിലിലെ കാഴ്ചകൾ ഒക്കെ നമ്മൾ കൂടുതലും സിനിമകളിൽ കൂടെ മാത്രമാണ് കണ്ടിട്ടുള്ളത്. എന്നാൽ സിനിമകളിൽ കാണുന്ന ജയിലിലെ അവസ്ഥ വളരെ ഭയാനകവും പേടിപ്പിക്കുന്നതാണ്. എന്നാൽ വളരെ മാതൃകാപരമായി നടക്കുന്ന ഒരു ജയിൽ കണ്ടിട്ടുണ്ടോ. ഇവിടെ നമ്മൾ കാണുവാൻ പോകുന്നത് ദുബായിലെ അൽ അവീർ എന്ന സ്ത്രീകളുടെ ജയിലിലെ രീതികളും ചിട്ടകളും ആണ്‌.

ആദ്യമേ നമ്മുക്ക് ജയിൽ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രങ്ങളെല്ലാം മറന്നു പോകുന്ന തരത്തിലാണ് ദുബായിലെ ഈ ജയിലിലെ അവസ്ഥകൾ കാണിക്കുന്നത്. ദുബായ് സ്ത്രീകളുടെ ജയിലിൽ നടക്കുന്ന സത്യാവസ്ഥയായ കാര്യങ്ങൾ താഴെ വീഡിയോയിലൂടെ നിങ്ങളുടെ അറിവിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കുന്നു. കൂടുതലായി കാണാനും വിശേഷങ്ങൾ അറിയാനും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം. ഈ ഒരു വീഡിയോ നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുത്.

വളരെ പ്രത്യേകത ഉള്ളതാണ് ഇവിടുത്തെ ജയിൽ. പ്രത്യേകിച്ചു അവിശ്വസനീയമായി തോന്നിയത് ഇവിടെ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് ,കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, പഠിപ്പിക്കാനുള്ള സ്ഥലം, ഇപ്പോഴും ഡോക്ടർമാർ ലഭ്യമായ ഒരു ഹെൽത്ത് സെന്റർ തുടങ്ങിയ വിവിധയിനം സേവനങ്ങളാണ്. ജീവിതത്തിൽ ഒരു നല്ല മാറ്റം വരുത്താൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളെയാണ് ഇവിടെ ഇപ്പോഴും കാണാൻ സാധിക്കുന്നത്.

ഏകദേശം ഒരു മില്യൺ സ്‌ക്വയർ ഫീറ്റിൽ പണിത് ഈ ദുബായ് സെൻട്രൽ ജയിൽ. ഓപ്പൺ ജയിൽ എന്ന ആശയം ഉൾക്കൊണ്ടാണ് ഇതിന്റെ പ്രവർത്തനം . ഇവിടെ 400 ൽ കൂടുതൽ തടവുകാർ ഉണ്ട്, പക്ഷെ ഇവിടെയുള്ള സൗകര്യങ്ങളൊക്കെ വളരെ വലുത് തന്നെയാണ്. മുൻപുള്ള വർഷം വിവിധ രാജ്യങ്ങളിലുള്ള ആയിരകകണക്കിന് ആളുകൾ ഇവിടെ നിന്ന് ജീവിതത്തിലെ നല്ല വശങ്ങളും ആശയങ്ങളും ഉൾക്കൊണ്ട് ഒരു പുതിയ ആളുകളായി മാറിയിട്ടുണ്ട്. ഏകദേശം നാല്പതോളം കുട്ടികൾ 3 മുതൽ 8 വയസ്സ് വരെ പ്രായമുള്ള ഇവിടെ അവരുടെ അമ്മമാരുടെ കൂടെ തന്നെ ഇവിടെ ഉണ്ട്.

ഇവിടെ സ്വന്ത൦ അമ്മമാരോടൊപ്പം ജീവിക്കുന്ന കുട്ടികൾക്ക് വെളിയിൽ നിന്നും കിട്ടാവുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്നതാണ്. ഈ ഓപ്പൺ ജയിൽ കൊണ്ട് അവർ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്നത്, ജയിലുകൾ എല്ലാം പൂട്ടിയിടേണ്ടതല്ല,എല്ലാ തടവുകാർക്കും പരസ്പരം സംസാരിക്കാനുള്ള ഇടപെടാനുള്ള സൗകര്യം കൊടുക്കണം. തടവുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ,അവരുടെ ആവശ്യങ്ങൾ,അവർക്ക് ജയിൽ ജീവിത എങ്ങനെയുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ അവിടുത്തെ ഓഫിസർമാരോട് ഡിസ്‌കസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. നല്ല ട്രെയിനിങ് കൊടുത്തും അത്ര മേൽ സൂക്ഷിച്ചും തിരഞ്ഞെടുത്തതാണ് അവിടുത്തെ ഓഫിസർമാരെ. തടവുകാരുമായി ഇടപെടുമ്പോൾ അവർ ഉറച്ചവരും അനുകമ്പയുള്ളവരുമാണ് ഇടപെടാറുള്ളത്.ഇവിടെ നിന്നും ഉൾകൊള്ളുന്ന പാഠങ്ങൾ ഇവയാണ്, ജയിൽ കൊണ്ട് ഒരാളുടെ ജീവിതം അവസാനിക്കുകയില്ല.തെറ്റുകൾ തിരുത്താനുള്ള ഒരു അവസരമാണ് ഇവിടെ നിന്നും ലഭിക്കുന്നത് എന്നാണ് പൊതുവെയുള്ള കാര്യം.

About admin

Check Also

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം ലോകമൊട്ടാകെ ഇന്ന് കൊറോണ വൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. …

Leave a Reply

Your email address will not be published. Required fields are marked *