Breaking News
Home / WORLD / CURRENT AFFIARS / Feature / agriculture / വെറും 11 ദിവസം കൊണ്ട് ചീര കൃഷി ചെയ്തു വിളവെടുക്കാം : വീഡിയോ കാണാം

വെറും 11 ദിവസം കൊണ്ട് ചീര കൃഷി ചെയ്തു വിളവെടുക്കാം : വീഡിയോ കാണാം

വെറും 11 ദിവസം കൊണ്ട് ചീര കൃഷി ചെയ്തു വിളവെടുക്കാം : വീഡിയോ കാണാം

രാജ്യത്തു കൊറോണ വ്യാപനത്തോട് അനുബന്ധമായ ലോക്ക് ഡൌൺ കാരണം, വീട്ടിൽ കഴിച്ചു കൂട്ടുബോൾ അൽപ്പം ചീര നടുകയും അവ പരിപാലിക്കുന്നതിലൂടെ മാനസിക ഉന്മേഷവും ശുദ്ധമായ പച്ചക്കറി ഉണ്ടാക്കി എടുക്കുകയും ചെയ്യാം. എല്ലാവർക്കും ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ.

കടുത്ത മഴക്കാലം ഒഴികെ എല്ലാ കാലാവസ്ഥായിലും ചീര കൃഷി ചെയ്യാം. നല്ല വെയിൽ ലഭിക്കുന്നതും നീർവാഴ്ചയുള്ളതുമായ സ്‌ഥലം പ്രത്യേകം തിരഞ്ഞെടുക്കുക. ഒരു മീറ്രർ വീതിയിലും 20- 30 സെ. മീ ഉയരത്തിലും തറകൾ ഉണ്ടാക്കി 15- 20 സെ.മി അകലത്തിൽ വരികളിൽ പൊടിമണലുമായി കലർത്തി വേണം വിത്ത് വിതറാൻ . മൂന്നാഴ്‌ച പ്രായമുള്ള ( രണ്ട് മൂന്ന് ഇലകൾ വന്നിട്ടുണ്ടാവും. ) തൈകൾ പറിച്ചുനടാം. മേൽപ്പറഞ്ഞ രീതിയിൽ കൃഷി ചെയ്യുന്നത് വളപ്രയോഗത്തിനും നനയ്‌ക്കാനും ഉത്തമം.

ചീര നടുമ്പോൾ ശ്രദ്ധിക്കുക, എല്ല് പൊടി കോഴിവളം, ചാണകപ്പൊടി എന്നിവ തടം ഒരുക്കുമ്പോൾ തന്നെ അടിവളമായി ചേർക്കാവുന്നതാണ്. ചീരവിത്ത് പാകി പറിച്ച് നടണം. ചീരയ്‌ക്ക് എല്ലാ ദിവസവും നനയ്ക്കണം. 15 ദിവസം കഴിയുമ്പോൾ വാരത്തിൽ ആറ് ഇഞ്ച് അകലത്തിൽ പറിച്ച് നടാം. പറിച്ചുനട്ട് കഴിഞ്ഞാൽ മൂന്ന് ദിവസം രണ്ട് നേരവും വെള്ളം നനയ്ക്കണം. തൈനട്ടു കഴിഞ്ഞാൽ മൂന്ന ദിവസമാകുമ്പോഴേക്കും അവ നിവർന്ന് നിൽക്കാൻ തുടങ്ങും. ഉടൻ കമ്പോസ്റ്റ് വളം നൽകാം . ഒരാഴ്ച കഴിഞ്ഞ് ഗോമൂത്രം ഒരു ലിറ്ററിന് 10 ലിറ്റർ വെള്ളം കലർത്തി നനയ്ക്കണം. 10 ദിവസം കഴിയുമ്പോൾ കോഴിവളം ഗോമൂത്രത്തിൽ കുതിർത്ത് വിതറി നനയ്ക്കുന്നത് വളരെ ഗുണകരമാണ്.ചീരയ്‌ക്ക് പ്രധാനമായി കണ്ടുവരുന്ന രോഗമാണ് ഇലപ്പുള്ളി രോഗം. പച്ചച്ചീരയും ചുവന്ന ചീരയും ഇടക്കലർത്തിനടുന്നത് ഇതിന് ഒരു പ്രധാന പ്രതിവിധിയാണ് .പച്ച ചാണകതെളി, ഫിഷ് അമിനാ ആസിഡ് അഥവാ മീൻവളം എന്നിവ ഇലയിൽ തളിയ്‌ക്കുന്നതും ഉത്തമമാണ്. കൃഷി ചെയ്‌ത് 30 ദിവസം കഴിഞ്ഞാൽ ചീര വിളവെടുക്കാം.

ചീര വിത്ത് ഉറുമ്പ് എടുക്കാതിരിക്കാൻ വിത്തിന്റെ കൂടെ റവയും മണലും ഇടകലർത്തി പാകണം. ഉറുമ്പിന്റെ ആക്രമണത്തിൽ നിന്ന് വിത്തിനെ സംരക്ഷിക്കാനാണിത്. റവ ഉറുമ്പ് എടുത്ത് കൊണ്ട് പൊയ്‌ക്കോളും. മഞ്ഞൾപ്പൊടി വിതറുന്നതും കീടത്തിന്റെ ആക്രമണത്തെ കുറയ്ക്കും.
വിത്ത് ഉറുമ്പ് എടുക്കാതിരിക്കാൻ മണ്ണിൽ ഉറുമ്പ് പൊടി വിതറുന്നത് നല്ല രീതിയല്ല. ഇത് മണ്ണിനെ വർഷങ്ങളോളം വിഷമയമാക്കിത്തീർക്കും. ചീരയുടെ വിത്തിടുമ്പോൾ കുറച്ച് കടുകും കൂടി ചേർത്ത് വിതറുക . ഇത് പുഴുശല്യം വളരെയധികം കുറയ്‌ക്കുംവളപ്രയോഗംചീരക്കു പച്ച ചാണകം വെള്ളം ചേർത്ത് കലക്കി നേർപ്പിച്ചു ഒഴിക്കുക. ചീര വിളവെടുക്കാറാവുമ്പോൾ ചാണകം നിർത്തണം. ഇല്ലെങ്കിൽ രുചി വ്യത്യാസം ഉണ്ടാവുംചീരത്തൈ നടുമ്പോൾ ചാണകപ്പൊടിയ്ക്കകത്ത് നടുക. തൈകൾ വേരു പിടിച്ചു രണ്ടാഴ്ച്ച കഴിഞ്ഞു ഗോമൂത്രം നേർപ്പിച്ചു തളിച്ചു നൽകാം.

ചീരയിൽ, ചു​വ​ന്ന ചീ​ര​​​യിൽ രോ​ഗം അ​ധി​​​ക​​​മാ​യി കാ​ണു​​​മ്പോൾ പ​ച്ച ചീര രോ​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി​​​യു​​​ളള ഇ​ന​​​മാ​​​ണെ​ന്ന​ത് ഓർമിക്കുക . അ​തു​കൊ​ണ്ട് ചു​വ​ന്ന ചീര ത​നി​​​വി​​​ള​​​യാ​യി കൃ​ഷി​ ചെ​​​യ്യാ​തെ പ​ച്ച​​​ച്ചീ​​​ര​​​യു​​​മാ​യി ഇ​ട​​​ക​​​ല​​ർ​ത്തി കൃ​ഷി​​​ചെ​​​യ്താൽ രോ​ഗം സ്വാ​ഭാ​​​വി​​​ക​​​മാ​യും കു​റ​​​യും.

ഇ​ല​​​ക​​​ളിൽ വെ​ള​ളം വീ​ണ് സ്‌​പോ​റു​​​കൾ മ​റ്റ് ചെ​ടി​​​ക​​​ളി​​​ലേ​യ്ക്ക് പ​ട​​​രാ​​​തി​​​രി​​​ക്കാൻ ചെ​ടി​​​യു​ടെ ചു​വ​​​ട്ടിൽ മാ​ത്രം വെ​ള​​​ള​​​മൊ​​​ഴി​ച്ച് ന​ന​​​യ്ക്ക​​​ണം.

ഒ​രു കി​ലോ പ​ച്ച ചാ​ണ​കം 10 ലി. വെ​ള​​​ള​​​ത്തിൽ ക​ല​ക്കി തെ​ളി​​​ഞ്ഞ​​​ശേ​ഷം അ​രി​​​ച്ചെ​​​ടു​ത്ത് അ​തിൽ 20 ഗ്രാം മാൻ​കൊ​സെ​ബ് ചേർ​ത്ത് ഇ​ള​ക്കി ത​ളി​​​ക്കു​​​ക. മ​രു​ന്ന് ത​ളി​ച്ച് 10 ദി​വ​​​സം​ ക​​​ഴി​ഞ്ഞേ ഇവ ഭ​ക്ഷി​​​ക്കാ​​​വൂ.

40 ഗ്രാം സോ​ഡാ​​​പ്പൊ​ടി മ​ഞ്ഞൾ​പ്പൊ​​​ടി​ മി​ശ്രി​തം (8 ഗ്രാം സോ​ഡാ​​​പ്പൊ​ടി 32 ഗ്രാം മ​ഞ്ഞൾ​പ്പൊ​​​ടി​​​യു​​​മാ​യി ക​ലർ​ത്തി​​​യ​​​ത്); 40 ഗ്രാം പാൽ​ക്കാ​യം ഒ​രു ലി​റ്റർ വെ​ള​​​ള​​​ത്തിൽ ക​ലർ​ത്തിയ ലാ​യി​​​നി​​​യിൽ ചേർ​ത്ത് തി​ള​​​പ്പി​​​ക്ക​​​ണം.

മേൽ​പ്പ​​​റ​ഞ്ഞ ര​ണ്ട് മി​ശ്രി​​​ത​​​ങ്ങ​ളും മാ​റി മാ​റി ത​ളി​​​ക്കു​​​ന്ന​ത് കൂ​ടു​​​തൽ ഫ​ല​​​പ്ര​​​ദ​​​മാ​​​ണ്. ഇ​ല​​​യു​ടെ ര​ണ്ടു​​​വ​​​ശ​ത്തും ലാ​യി​​​നി​ പ​​​തി​യ്ക്കും വി​ധം ത​ളി​​​ക്കുക.

സ്യൂ​ഡൊ​​​മോ​​​ണാ​സ് എ​ന്ന ജൈ​വ​ കു​​​മിൾ​നാ​​​ശി​നി ഉ​പ​യോ​ഗി​ച്ച് വി​ത്ത് പ​രി​ച​രിക്കാം.

ചീര ന​ടു​​​ന്ന​​​തി​​​നാ​യി ട്രൈ​ക്കോ​​​ഡെർ​മ്മ എ​ന്ന മി​ത്ര ​കു​​​മിൾ ഉ​പ​​​യോ​​​ഗി​ച്ച് സ​മ്പു​​​ഷ്ട​​​മാ​​​ക്കിയ ചാ​ണ​കം: വേ​പ്പിൻ പി​ണ്ണാ​ക്ക് മി​ശ്രി​തം മ​ണ്ണിൽ ചേർ​ക്കു​​​ക.

 

About admin

Check Also

ഇങ്ങനെ ചെയ്തിട്ടുണ്ടോ? വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇത് ചേർത്താൽ മതി

ഇങ്ങനെ ചെയ്തിട്ടുണ്ടോ? വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇത് ചേർത്താൽ മതി നമ്മൾ ധരിക്കുന്ന വെള്ള വസ്ത്രങ്ങളും വെട്ടി തിളങ്ങുന്ന രീതിയിലാകാൻ വേണ്ടി …

Leave a Reply

Your email address will not be published. Required fields are marked *