Breaking News
Home / WORLD / CURRENT AFFIARS / Feature / ‘തീർത്തും വളരെ മോശം അവസ്ഥയിലാണ് , സഹായിക്കാതെ പോകരുതേ’

‘തീർത്തും വളരെ മോശം അവസ്ഥയിലാണ് , സഹായിക്കാതെ പോകരുതേ’

‘തീർത്തും വളരെ മോശം അവസ്ഥയിലാണ് , സഹായിക്കാതെ പോകരുതേ’ ഇരുവൃക്കകളും തകരാറിലായ അഭിജിത്തിന്‌ 8 ലക്ഷം രൂപയുടെ ശസ്ത്രക്രിയ നടത്തണം; സുമനസുകളുടെ കാരുണ്യം തേടി നിർധനകുടുംബം

കോലഞ്ചേരി: ഇരു വൃക്കകളും തകരാറിലായ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ ചികിത്സക്ക് വേണ്ടി നിർധനകുടുംബം സുമനസുകളുടെ സഹായം തേടുന്നു.

കോലഞ്ചേരി കിങ്ങിണിമറ്റം കല്ലുംകൂട്ടത്തിൽ ലാലുവിന്റെ മകൻ അഭിജിത്ത് ലാലു(23)വിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്‌ 8 ലക്ഷം രൂപ ചെലവ് വരുമെന്നതിനാൽ ആ തുക കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ഒരു നാട് മുഴുവൻ.

കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മിടുക്കനായ മകൻ മാത്രമായിരുന്നില്ല അഭിജിത്. ആ വീടിന്റെ സന്തോഷവും ആശ്രയവും പ്രതീക്ഷയും കൂടിയാണ് അവൻ. മകൻ പണിയെടുത്ത് കൊണ്ടുവരുന്ന വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കിയിരുന്ന നിർധന കുടുംബം അഭിജിത്തിന്റെ ചികിത്സക്ക് വേണ്ടി പണം സമാഹരിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടുകയാണ്.

കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സയിൽ കഴിയുന്ന അഭിജിത്തിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഏറ്റവും വേഗത്തിൽ നടത്തണമെങ്കിൽ നമ്മളിൽ ഓരോരുത്തരും സഹായിച്ചേ മതിയാകൂ.

അഭിജിത്തിന്റെ കൂലിപ്പണിക്കാരായ ആ അച്ഛനും അമ്മയും കാത്തിരിക്കുകയാണ് ചികിത്സക്ക് വേണ്ട പണം നമ്മൾ അയക്കുമെന്ന പ്രതീക്ഷയോടെ..

Alc Name: Abhijith Sahayanidhi
Union Bank
A/c No: 741002010004297
IFSC:UBIN0574104
Kolenchery Branch
paytm No. 7012176933

അതേസമയം സംസ്ഥാനത്ത് അമിത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാന്‍ തീരുമാനം. ഇതിനായി എക്സൈസ് വകുപ്പ് പ്രത്യേക പാസ് നല്‍കും. എന്നാല്‍ ഇതിനായി ബിവറേജ്സ് ഔട്ട്ലെറ്റുകള്‍ തുറക്കില്ല. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാം. എന്നാല്‍ ഉത്തരവിനെതിരെ ശക്തമായ എതിര്‍പ്പുമായി കെജിഎംഒഎ രംഗത്ത് വന്നിരിക്കുകയാണ്

സംസ്ഥാനത്ത് മദ്യം ലഭിക്കാത്തതിനാല്‍ ഒരു വിഭാഗം ആളുകള്‍ ശാരീരികവുമായ മാനസികവുമായ അസ്വസ്തത പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. ആള്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവര്‍ക്കാണ് മദ്യത്തിനു പാസ് ലഭിക്കുക. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഒപി ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് വിധേയമാകണം.

 

ഇയാള്‍ ആള്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണം പ്രകടിപ്പിക്കുന്ന ആളാണെന്നു ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ അയാള്‍ക്ക് നിശ്ചിത അളവില്‍ മദ്യം വിതരണം ചെയ്യാമെന്ന് ഉത്തരവില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അടുത്തുള്ള എക്സൈസ് റേഞ്ച് ഓഫീസിലോ സര്‍ക്കിള്‍ ഓഫീസിലോ ഹാജരാക്കിയാല്‍ പാസ് നല്‍കും. ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കില്ല. ഇതനുസരിച്ച് മൂന്നു ലിറ്റര്‍ മദ്യം ബിവറേജസ് കോര്‍പറേഷന്‍ നല്‍കും.

എന്നാല്‍ ഇതിനായി ഔട്ട്ലെറ്റുകള്‍ തുറക്കില്ല. ഇതിനുള്ള ക്രമീകരണം ബിവറേജസ് കോര്‍പറേഷന്‍ എംഡി ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ എടുത്തു പറയുന്നു. എന്നാല്‍ ഉത്തരവ് അധാര്‍മികമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ അറിയിച്ചു.

About admin

Check Also

ചെറിയ ഒരു വിദ്യയിലൂടെ, എയർ കണ്ടീഷൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം

പത്തു രൂപ ചിലവിൽ എയർ കണ്ടീഷൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം ചെറിയ ഒരു വിദ്യയിലൂടെ ഇ വർഷത്തെ വേനൽ …

Leave a Reply

Your email address will not be published. Required fields are marked *